കല്ലടിക്കോട്: സംസ്ഥാന ആരോഗ്യകുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ ഹെല്‍ത്തി കേരള കാമ്പയിന്റെ ഭാഗമായി പാലക്കാട് ബ്ലോക്ക് പഞ്ചായത്ത്, കോങ്ങാട് ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം ആരോഗ്യവണ്ടി പര്യടനം പൂർത്തിയാക്കി. കോങ്ങാട് ബ്ലോക്ക് തല സ്വീകരണം മണ്ണൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കെ.ശാന്തകുമാരി എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെംബർ പി.ആർ. ശോഭന അധ്യക്ഷയായി.
ആരോഗ്യ വകുപ്പ് സേവനങ്ങളെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുക, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക, ആരോഗ്യ രംഗത്തിന്റെ നല്ല ഭാവിക്ക് കൂടുതൽ ആസൂത്രണം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണ് ആരോഗ്യവണ്ടി ഹെൽത്തി കേരള പ്രചാരണ ജാഥ നടത്തുന്നത്. കോങ്ങാട് ആരോഗ്യ ബ്ലോക്ക് തലത്തിൽ മണ്ണൂർ, കോങ്ങാട്, കല്ലടിക്കോട്, വള്ളിക്കോട് എന്നീ കേന്ദ്രങ്ങളിൽ സിനിമ പ്രദർശനം, ബോധവത്കരണ പരിപാടികൾ വൈവിധ്യമാർന്ന കലാവതരണം എന്നിവ നടത്തി. മണ്ണൂർ ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് വിഷയാവതരണം നടത്തി.
Tags : nattu vishesham Campaign