x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു


Published: February 11, 2026 12:43 AM IST | Updated: February 11, 2026 12:43 AM IST

കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റിൽ ഡോ. ​ശു​ദ്ധോ​ധ​ന​ൻ ക്ലാസെടുക്കുന്നു.

കി​ഴ​ക്ക​ഞ്ചേ​രി: പീ​പ്പി​ൾ​സ് സ​ർ​വീ​സ് സൊ​സൈ​റ്റി പാ​ല​ക്കാ​ടും ശോ​ഭ അ​ക്കാ​ഡ​മി​യും സം​യു​ക്ത​മാ​യി കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. മൂ​ലം​കോ​ട് ശ്രീ ​കു​റും​ബ ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ശോ​ഭ അ​ക്കാ​ഡ​മി​യു​ടെ പ്ര​ധാ​ന അ​ധ്യാ​പി​ക ര​ഞ്ജി​ത രാ​ജീ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൃ​ഷ്ണ സ​തീ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​ശാ​കി​ര​ണം പ്രോ​ഗ്രാം കോ-​ ഓ​ർ​ഡി​നേ​റ്റ​ർ ജോ​യ് അ​റ​യ്ക്ക​ൽ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. പി.​കെ. ദാ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ് ആ​ശു​പ​ത്രി​യി​ലെ ഡോ. ​ശു​ദ്ധോ​ധ​ന​ൻ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റി​ന് നേ​തൃ​ത്വം ന​ൽ​കി. കാ​ൻ​സ​ർ രോ​ഗം നേ​ര​ത്തെ തി​രി​ച്ച​റി​യേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ളെ​ക്കു​റി​ച്ചും ഡോ​ക്ട​ർ വി​ശ​ദീ​ക​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ, മാ​താ​പി​താ​ക്ക​ൾ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ മു​ന്നൂ​റോ​ളം പേ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. റീ​ത്ത സ്വാ​ഗ​തം പ​റ​ഞ്ഞു.

Tags : Cancer awareness nattuvishesham local news

Recent News

Up