മണ്ണയ്ക്കനാട്: പൈക്കാട് കവലയ്ക്കു സമീപം കാർ നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു. പോസ്റ്റ് റോഡിലേക്ക് ചെരിഞ്ഞതോടെ ഗതാഗതം തടസപ്പെട്ടു. കാറിൽ സഞ്ചരിച്ചിരുന്ന തിരുവനന്തപുരം സ്വദേശികൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. എറണാകുളത്തേക്കു പോകുകയായിരുന്നു സംഘം.
മരങ്ങാട്ടുപിള്ളി പോലീസും കെഎസ്ഇബി അധികൃതരും സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.