x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ന​സു​ക​ൾ​ക്ക് ക​രു​ത​ലാ​യി കാ​രി​ത്താ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ മാ​റ​ണം: മാ​ർ ജോ​സ് പൊ​രു​ന്നേ​ടം


Published: February 19, 2026 05:59 AM IST | Updated: February 19, 2026 05:59 AM IST

കാ​രി​ത്താ​സ് ഇ​ന്ത്യ​യു​ടെ വ​യ​നാ​ട്, വി​ല​ങ്ങാ​ട് റി​ഹാ​ബി​ലി​റ്റേ​ഷ​ൻ പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട ഇ​ട​പെ​ട​ലാ​യ "സേ​ഫ് വി​തി​ൻ’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ബി ​ഫ്ര​ണ്ടിം​ഗ് വോ​ള​ണ്

മാ​ന​ന്ത​വാ​ടി: പ്ര​തി​സ​ന്ധി​ക​ൾ​ക്കി​ടെ മാ​ന​സി​ക​മാ​യി ത​ള​ർ​ന്നു​പോ​കു​ന്ന സ​മൂ​ഹ​ത്തി​ന് ക​രു​ത​ലാ​യി മാ​റാ​ൻ വോ​ള​ണ്ടി​യ​ർ​മാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് മാ​ന​ന്ത​വാ​ടി ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം പ​റ​ഞ്ഞു. കാ​രി​ത്താ​സ് ഇ​ന്ത്യ​യു​ടെ വ​യ​നാ​ട്, വി​ല​ങ്ങാ​ട് റി​ഹാ​ബി​ലി​റ്റേ​ഷ​ൻ പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട ഇ​ട​പെ​ട​ലാ​യ "സേ​ഫ് വി​തി​ൻ’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ബി​ഫ്ര​ണ്ടിം​ഗ് വോ​ള​ണ്ടി​യേ​ഴ്സ് റി​ഫ്ര​ഷ​ർ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ലാ​ണ് അ​ദ്ദേ​ഹം സ​ന്ദേ​ശം ന​ൽ​കി​യ​ത്. വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യി​ൽ ന​ട​ന്ന പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത വോ​ള​ണ്ടി​യ​ർ​മാ​രു​മാ​യി അ​ദ്ദേ​ഹം സം​വ​ദി​ച്ചു.

ദു​ര​ന്താ​ന​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മ​നു​ഷ്യ​രു​ടെ മ​ന​സു​ക​ളി​ൽ ഉ​ണ്ടാ​കു​ന്ന മു​റി​വു​ക​ൾ സാ​ന്ത്വ​ന​വും സ​ഹാ​നു​ഭൂ​തി​യും കൊ​ണ്ട് മാ​ത്ര​മേ സു​ഖ​പ്പെ​ടു​ക​യു​ള്ളൂ​വെ​ന്നും ബി​ഷ​പ്പ് ഓ​ർ​മി​പ്പി​ച്ചു."ഒ​രു ആ​ശ്വാ​സ​വാ​ക്ക്, ഒ​രു ക​രു​ത​ലു​ള്ള സാ​ന്നി​ധ്യം, ഒ​രാ​ൾ​ക്കൊ​പ്പം നി​ൽ​ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത - ഇ​തെ​ല്ലാം ത​ന്നെ ചി​ല​പ്പോ​ൾ ഒ​രു ജീ​വി​ത​ത്തെ ത​ന്നെ മാ​റ്റി​മ​റി​ക്കാം. സ​മൂ​ഹ​ത്തി​ൽ ഒ​റ്റ​പ്പെ​ട​ലും നി​രാ​ശ​യും വ​ർ​ധി​ക്കു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ പ​രി​ശീ​ല​നം നേ​ടി​യ വോ​ള​ണ്ടി​യ​ർ​മാ​ർ വ​ലി​യ പ്ര​തീ​ക്ഷ​യാ​യി മാ​റു​ന്നു' മാ​ർ ജോ​സ് പൊ​രു​ന്നേ​ടം പ​റ​ഞ്ഞു.

സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​ത്മാ​ർ​ഥ​ത​യ്ക്കൊ​പ്പം പ്രാ​വീ​ണ്യ​വും ആ​വ​ശ്യ​മാ​ണെ​ന്നും ഇ​ത്ത​രം പ​രി​ശീ​ല​ന​ങ്ങ​ൾ വോ​ള​ണ്ടി​യ​ർ​മാ​രെ കൂ​ടു​ത​ൽ ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധ​ത്തോ​ടെ​യും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യും പ്ര​വ​ർ​ത്തി​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.മാ​ന​ന്ത​വാ​ടി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. പോ​ൾ മു​ണ്ടോ​ളി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​ത ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന വി​ഭാ​ഗ​മാ​യ കാ​രി​ത്താ​സ് ഇ​ന്ത്യ, കേ​ര​ള സോ​ഷ്യ​ൽ സ​ർ​വീ​സ് ഫോ​റം, വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി, ശ്രേ​യ​സ് ബ​ത്തേ​രി, ജീ​വ​ന കോ​ഴി​ക്കോ​ട്, സി​ഒ​ഡി താ​മ​ര​ശേ​രി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

ചെ​ന്നൈ ആ​സ്ഥാ​ന​മാ​യ പ്ര​മു​ഖ മാ​ന​സി​കാ​രോ​ഗ്യ സ്ഥാ​പ​ന​മാ​യ സ്കാ​ർ​ഫ് ഇ​ന്ത്യ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ച​ത്. കാ​രി​ത്താ​സ് നാ​ഷ​ണ​ൽ പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ ഡോ. ​വി.​ആ​ർ. ഹ​രി​ദാ​സ്, വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​നോ​ജ് പാ​ല​ത്ത​ട​ത്തി​ൽ, സ്കാ​ർ​ഫ് ഇ​ന്ത്യ പ്ര​തി​നി​ധി​ക​ളാ​യ ജ​യി​നി ജോ​സ​ഫ്, എ​ൽ​സ ജോ​സ​ഫ്, കാ​രി​ത്താ​സ് ഇ​ന്ത്യ സ്റ്റേ​റ്റ് ഓ​ഫീ​സ​ർ അ​ബി​ഷ് ആ​ന്‍റ​ണി, കേ​ര​ള സോ​ഷ്യ​ൽ സ​ർ​വീ​സ് ഫോ​റം കോ​ഓ​ർ​ഡി​നേ​റ്റ​ർ സ​ജോ ജോ​യി, വ​യ​നാ​ട് സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി പ്രോ​ഗ്രാം ഓ​ഫീ​സ​ർ പി.​എ. ജോ​സ് എ​ന്നി​വ​ർ പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags : Local News Nattuvishesham Wayanad

Recent News

Up