x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ. ​ഇ.​ഡി. ജോ​സ​ഫി​നെ​തി​രെ​യു​ള്ള കേ​സ് റ​ദ്ദാ​ക്കി


Published: October 31, 2025 08:00 AM IST | Updated: October 31, 2025 08:00 AM IST

ക​ണ്ണൂ​ർ: ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യു​ടെ മു​ൻ ചെ​യ​ർ​മാ​ൻ ഡോ.​ഇ.​ഡി. ജോ​സ​ഫി​ന് എ​തി​രെ ചു​മ​ത്തി​യി​രു​ന്ന പോ​ക്സോ കേ​സ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. കൗ​ൺ​സി​ലിം​ഗി​നി​ടെ പെ​ൺ​കു​ട്ടി​യെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ​ര​മാ​ർ​ശം ന​ട​ത്തി​യെ​ന്നു കാ​ണി​ച്ച് പോ​ക്സോ വ​കു​പ്പു പ്ര​കാ​ര​മെ​ടു​ത്ത കേ​സാ​ണ് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യ​ത്.

ഡോ. ​ഇ.​ഡി. ജോ​സ​ഫ് പോ​ക്സോ കേ​സി​ന് ആ​സ്പ​ദ​മാ​യ കു​റ്റ​മൊ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്നും കൗ​ൺ​സി​ലിം​ഗി​ൽ പോ​ക്സോ നി​യ​മ​ത്തി​ന്‍റെ​യോ ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​ത്തി​ന്‍റെ​യോ പ​രി​ധി​യി​ൽ വ​രു​ന്ന ഒ​രു പ​രാ​മ​ർ​ശ​വും ന​ട​ത്തി​യി​ട്ടി​ല്ല എ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. ലൈം​ഗി​ക​മാ​യി ശ​ല്യ​പ്പെ​ടു​ത്തു​ന്ന​തോ ലൈം​ഗി​ക ചു​വ​യു​ള്ള​തോ ആ​യ സം​സാ​രം കൗ​ൺ​സി​ലിം​ഗി​നി​ടെ ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്നും കോ​ട​തി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ പോ​ലീ​സ് ഓ​ഫീ​സ​ർ കാ​ര്യ​ക്ഷ​മ​മാ​യി പ്രാ​ഥ​മി അ​ന്വേ​ഷ​ണം ന​ട​ത്താ​തെ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി കേ​സ് ചാ​ർ​ജ് ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്നും വ്യാ​ജ ലൈം​ഗി​കാ​രോ​പ​ണം ചു​മ​ത്തി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തി​ലൂ​ടെ നി​യ​മ​ത്തി​ന്‍റെ ദു​രു​പ​യോ​ഗ​മാ​ണ് പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ​തെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

Tags : nattuvisheasham local

Recent News

Up