x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്ഡിപിഐ ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു


Published: December 19, 2025 05:51 AM IST | Updated: December 19, 2025 05:51 AM IST

അ​മ്പ​ല​പ്പു​ഴ: യുഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ വി​ജ​യാ​ഹ്ലാ​ദ പ്ര​ക​ട​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കുനേ​രേ ഉ​ണ്ടാ​യ ആ​ക്ര​മ​ത്തി​ൽ എ​സ്ഡി ​പിഐ ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് കേ​സെ​ടു​ത്തു. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം.


ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് വി​ജ​യി​ച്ച എ.ആ​ർ. ക​ണ്ണ​ന്‍റെ സ്വീ​ക​ര​ണ ബൈ​ക്ക് റാ​ലി​യി​ൽ പ​ങ്കെ​ടു​ത്ത എംഎ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​ൻ കാ​ക്കാ​ഴം മാ​വു​ങ്ക​ൽ സ​ഫ് വാ​ൻ (20), അ​ക്ര​മം ത​ട​യാ​നെ​ത്തി​യ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ വെ​ളി​യി​ൽ സു​നി​ൽ (55) എ​ന്നി​വ​ർ​ക്കുനേ​രെ​യാ​ണ് കാ​ക്കാ​ഴ​ത്ത് ആ​ക്ര​മ​ണമുണ്ടാ​യ​ത്.


ഇ​രു​വ​രും പ​രി​ക്കു​ക​ളോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. ക​ണ്ടാ​ല​റി​യു​ന്ന 8 പേ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്ത​താ​യും ഇ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി അ​ന്വേ​ഷ​ണം ആ​രം​ഭിച്ചെന്നും പോ​ലീ​സ് പ​റ​ഞ്ഞു. പ​രാ​ജ​യ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ എ​സ്ഡിപിഐ ​ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ടി​രി​ക്കു​ന്ന​താ​യി യുഡിഎ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

Tags : nattu vishesham Case filed SDPI activists

Recent News

Up