x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് സ്വ​ര്‍​ണ​മാ​ല ക​വ​ര്‍​ന്ന കേ​സ്: യു​വാ​വി​ന് ര​ണ്ടു​വ​ര്‍​ഷം ക​ഠി​ന ത​ട​വും 6000 രൂ​പ പി​ഴ​യും


Published: February 15, 2026 04:18 AM IST | Updated: February 15, 2026 04:18 AM IST

കൂ​ട​ൽ: വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് സ്വ​ര്‍​ണ​മാ​ല ക​വ​ര്‍​ന്നെ​ടു​ത്ത കേ​സി​ല്‍ യു​വാ​വി​ന് ര​ണ്ടു​വ​ര്‍​ഷം ക​ഠി​ന ത​ട​വും 6000 രൂ​പ പി​ഴ​യും ശി​ക്ഷ. ക​ല​ഞ്ഞൂ​ര്‍ ക​ഞ്ചോ​ട് സ്വ​ദേ​ശി​യാ​യ പു​ത്ത​ന്‍​വീ​ട്ടി​ല്‍ അ​നൂ​പ് (23) നെ​യാ​ണ് പ​ത്ത​നം​തി​ട്ട ജു​ഡീ​ഷ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കാ​ര്‍​ത്തി​ക പ്ര​സാ​ദ് ശി​ക്ഷ വി​ധി​ച്ച് ഉ​ത്ത​ര​വാ​യ​ത്. 2025 ഏ​പ്രി​ല്‍ 25 ന് ​ആ​യി​രു​ന്നു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.

അ​ടു​ക്ക​ള​യി​ല്‍ നി​ന്നു വീ​ട്ടു​മു​റ്റ​ത്തേ​ക്ക് ഇ​റ​ങ്ങു​ക​യാ​യി​രു​ന്ന ക​ല​ഞ്ഞൂ​ര്‍ ക​ഞ്ചോ​ട് സ്വ​ദേ​ശി​നി പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ മേ​രി​ക്കു​ട്ടി മാ​ത്യു ( 76) ന്‍റെ ക​ഴു​ത്തി​ല്‍ കി​ട​ന്ന ര​ണ്ട് പ​വ​ന്‍റെ സ്വ​ർ‍​ണ​മാ​ല ക​വ​ര്‍​ന്നെ​ടു​ക്കു​ക​യാ​യി​രു​ന്നു.

കൂ​ട​ല്‍ എ​സ്‌​ഐ അ​നി​ല്‍​കു​മാ​ർ, സീ​നി​യ​ര്‍ സി​പി​ഒ ടെ​ന്നി​സ​ണ്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്. ഈ ​കേ​സി​ലെ പ്ര​തി​യാ​യ അ​നൂ​പ് നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യും കാ​പ്പാ​ക്കേ​സി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ള്ള ആ​ളു​മാ​ണ്.

പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി അ​ഡീ​ഷ​ണ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ എം ​ആ​ര്‍ രാ​ജ്മോ​ഹ​ന്‍ ഹാ​ജ​രാ​യി.
സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ അ​ര്‍​ജു​ന്‍ പ്രോ​സി​ക്യൂ​ഷ​ന്‍ സ​ഹാ​യി​യാ​യി.

Tags : Local News Nattuvishesham Pathanamthitta

Recent News

Up