കത്തോലിക്ക കോൺഗ്രസ് യൂത്ത് കൗൺസിൽ രൂപീകരണ യോഗം താമരശേരി രൂപത യൂത്ത് കോ ഓർഡിനേറ്റർ ഷാന്റോ തകിടിയേൽ ഉദ്ഘാടനം ചെയ്യുന്നു.
മുക്കം: കത്തോലിക്ക കോൺഗ്രസിന് കീഴിൽ യൂത്ത് കൗൺസിൽ രൂപീകരണവും പൊതുയോഗവും നടത്തി. താമരശേരി രൂപത യൂത്ത് കോ ഓർഡിനേറ്റർ ഷാന്റോ തകിടിയേൽ ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. വികാരി ഫാ. ജോൺ ഒറവുങ്കര അനുഗ്രഹ പ്രഭാഷണം നടത്തി.
യൂണിറ്റ് പ്രസിഡന്റ് അഡ്വ. വർഗീസ് പാലക്കിൽ, സെക്രട്ടറി രാജൻ ചൂരപൊയ്കയിൽ, വൈസ് പ്രസിഡന്റ് ഡോ. ആംസ്ട്രോങ്ങ് തടത്തിൽ, ട്രഷറർ ലോവൽ പള്ളിത്താഴത്ത്, യൂത്ത് കോൺഡിനേറ്റർ അഖിൽ മലേക്കുന്നേൽ എന്നിവർ പ്രസംഗിച്ചു. ജൂവൽ പള്ളി ത്താഴത്ത്, ദേവസ്യ പൈമ്പിളളിൽ, ഷിജി കിഴക്കരക്കാട്ട്, കുര്യൻ കോട്ടയിൽ, ആൽബിൻ തുളുവനാനി, ബിന്ദു കോഴിക്കുന്നേൽ, ധന്യ കൂട്ടിയാനി, അൽഫോൻസ ബിജു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Tags : Catholic Congress Local News Kozhikode Nattuvishesham