ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന
പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ അമ്പുതിരുനാളിനു ഭക്തിസാന്ദ്രമായ തുടക്കം. കൂടുതുറക്കൽശുശ്രൂഷയ്ക്കു വികാരി ഫാ. വർഗീസ് കുത്തൂർ, സഹവികാരിമാരായ ഫാ. എഡ്വിൻ, ഫാ. തേജസ് കുന്നപ്പിള്ളിൽ എന്നിവർ കാർമികത്വം വഹിച്ചു. കൈക്കാരന്മാരായ ഷാജു പടിക്കല, ഷോണി അക്കര,ജോഫി ചിറമ്മൽ, ജെയ്സൺ പ്ലാക്കൽ എന്നിവർ നേതൃത്വം നൽകി.
തിരുനാൾദിനമായ ഇന്നു രാവിലെ ആറിനും 7.30 നും ദിവ്യബലി, 10 ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്കു ഫാ. ആശിഷ് പെരുമ്പുഴയിൽ മുഖ്യകാർമികത്വം വഹിക്കും. ഫാ. ജിജോ തറയിൽ സന്ദേശം നൽകും. ഉച്ചകഴിഞ്ഞു മൂന്നിന് ദിവ്യബലി, നൊവേന, ലദീഞ്ഞ്, പ്രദക്ഷിണം. രാത്രി 10.30 ന് അമ്പ് എഴുന്നള്ളിപ്പുകൾ പള്ളിയിലെത്തി സമാപിക്കും.
വടക്കാഞ്ചേരി സെന്റ്ഫ്രാൻസിസ് സേവ്യേഴ്സ്
ഫൊറോന ദേവാലയത്തിലെ വിശുദ്ധ സെബസ്റ്റ്യാനോസിന്റെ അമ്പ് തിരുനാൾ ഇന്ന് ആഘോഷിക്കും. ഇന്ന് രാവിലെ ആറിനും ഏഴിനും എട്ടിനും കുർബാനകൾ. തുടർന്ന് 10.30ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, സന്ദേശം എന്നിവ നടക്കും. വൈകീട്ട് 4.30ന് നടക്കുന്ന ദിവ്യബലിക്കുശേഷം തിരുനാൾ പ്രദക്ഷിണം. രാത്രി ഏഴു മുതൽ എട്ടുവരെ പള്ളിയങ്കണത്തിൽ ബാൻഡ് വാദ്യം നടക്കും. തിങ്കളാഴ്ച രാവിലെ 6.30ന് ഇടവകയിൽനിന്നു മരിച്ചുപോയവർക്കുവേണ്ടി ദിവ്യബലിനടക്കും. വൈകീട്ട് ഏഴിന് നാടകം. ചടങ്ങുകൾക്ക് ഫൊറോന വികാരി ഫാ. വർഗീസ് തരകൻ, അസി.വികാരി ഫാ. എബിൻ പൈനാടത്ത് എന്നിവർ നേതൃത്വംനൽകും.
വെള്ളാറ്റഞ്ഞൂർ പരിശുദ്ധ ഫാത്തിമമാത
പള്ളിയിൽ വിശുദ്ധ സെബാസ്റ്റ്യാനോസിന്റെയും വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെയും പരിശുദ്ധ ഫാത്തിമ മാതാവിന്റെയും തിരുനാൾ ഇന്നും നാളെയുമായി ആഘോഷിക്കും.
ഇന്ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, ലദീഞ്ഞ്, നൊവേന വീടുകളിലേക്ക് അമ്പ് - വള എഴുന്നള്ളിപ്പ്. കാർമികൻ ഫാ. ബിൽജു വാഴപ്പിള്ളി. രാത്രി 10 മുതൽ വിവിധ കുടുംബകൂട്ടായ്മകളിൽനിന്നുള്ള എഴുന്നള്ളിപ്പ് സമാപനം. തുടർന്ന് വർണക്കാഴ്ച.
നാളെ രാവിലെ ഏഴിന് വിശുദ്ധ കുർബാന. 10.30ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന, പ്രസംഗം. മുഖ്യ കാർമികൻ ഫാ. എൽറോയ് ചിറമ്മൽ. ഫാ. ജിസ് അക്കരപ്പറ്റിയിൽ, ഫാ. ജോബിൻ ഐനിക്കൽ എന്നിവർ സഹകാർമികരാകും. വൈകിട്ട് അഞ്ചിന് ദിവ്യബലി പ്രദക്ഷിണം ഫാ. ജിയോ തറയിൽ കാർമികനാകും. ഏഴിന് നാടകം. വികാരി ഫാ. ജിയോ ചിരിയങ്കണ്ടത്ത്, ട്രസ്റ്റിമാരായ ടോമി പഴങ്കൻ, തോമസ് പുത്തൂർ, ഷാജു പൊറത്തൂർ, റാഫി പൊറത്തൂർ, ജനറൽ കൺവീനർ ഡേവിഡ് പുത്തൂർ തുടങ്ങിയവർ നേതൃത്വംനൽകും.
നെഹ്റുനഗർ സെന്റ് പീറ്റേഴ്സ്
പള്ളിയിൽ വിശുദ്ധ പത്രോസ് ശ്ലീഹായുടെയും വിശുദ്ധ സെബാസ്റ്റ്യാനോസിന്റെയും തിരുനാൾ ആരംഭിച്ചു. ഇന്ന് രാവിലെ 10.30ന്് ആഘോഷമായ പാട്ടുകുർബാനയ്ക്ക് മേരിമാതാ പള്ളി അസി.വികാരി ഫാ. ജിയോ ആലപ്പാട്ട് കാർമികത്വംവഹിക്കും. വൈകിട്ട് 5.30നു പ്രദക്ഷിണം, ബാൻഡ് മേളം. നാളെ രാവിലെ 6.45നു ഇടവകയിൽ നിന്ന് മരണമടഞ്ഞവരുടെ ഓർമദിനം. കുർബാന, ഒപ്പീസ്.
വൈകീട്ട് 7നു ഗാനമേള. തൃശൂർ: സ്നേഹപരം സെന്റ് ജോസഫ് ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്റ്റ്യാനോസിന്റെയും സംയുക്ത തിരുനാൾ ആരംഭിച്ചു. ഇന്നുരാവിലെ 6.30ന് കുർബാന, ലദീഞ്ഞ്, നൊവേന എന്നിവയ്ക്ക് ഫാ. സാജൻ പുത്തൂർ കാർമികനാകും. ഫാ. ജെറിൻ ചൂണ്ടൽ വചനസന്ദേശംനൽകും. കൂടുതുറക്കൽ ശുശ്രൂഷയ്ക്ക് ഫാ. ആന്റണി മേനാച്ചേരി നേതൃത്വംനൽകും. രാത്രി 11 മുതൽ യൂണിറ്റുകളിൽനിന്ന് അമ്പ് പള്ളിയിൽ തിരിച്ചെത്തുന്നു.
ഏനാമാക്കൽ പരിശുദ്ധ കർമലമാത
പള്ളിയിൽ വിശുദ്ധരുടെ തിരുസ്വരൂപം എഴുന്നള്ളിപ്പോടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമായി. വൈകീട്ടുനടന്ന പ്രസുദേന്തിമാരുടെ പ്രദക്ഷിണം, ദിവ്യബലി, വിശുദ്ധരുടെ തിരുസ്വരൂപം എഴുന്നള്ളിച്ചുവയ്ക്കൽ എന്നിവക്ക് റവ.ഡോ. ടോണി കൊള്ളന്നൂർ മുഖ്യകാർമികത്വംവഹിച്ചു. ഇടവകവികാരി ഫാ. ജെയ്സൺ തെക്കുംപുറം സഹകാർമികനായിരുന്നു. ഇന്നു രാവിലെ 6.30നുളള ദിവ്യബലിക്കു ശേഷം വിവിധ കുടുംബയൂണിറ്റുകളിൽ അമ്പ് എഴുന്നള്ളിപ്പ് നടക്കും.
രാത്രി 9.30 മുതൽ എഴുന്നള്ളിപ്പുകൾ ദേവാലയത്തിൽ സമാപിക്കും. തുടർന്ന് മെഗാ ബാൻഡ് മേളം, വർണമഴ എന്നിവ നടക്കും. തിരുനാൾ ദിവസമായ നാളെ രാവിലെ 6.30നും 8 30നും ദിവ്യബലി. രാവിലെ 10.30നുള്ള ആഘോഷമായ തിരുനാൾ ഗാനപൂജയ്ക്ക് ഫാ. ഫ്രാൻസിസ് തലക്കോട്ടൂർ മുഖ്യകാർമികത്വംവഹിക്കും. ഫാ. പോൾ മാളിയമ്മാവ് തിരുനാൾ സന്ദേശംനൽകും. വികാരി ഫാ. ജയ്സൺ തെക്കുംപുറം തിരുനാൾ തിരുക്കർമങ്ങൾക്ക് നേതൃത്വംനൽകും. വൈകീട്ട് നാലിനുള്ള ദിവ്യബലിയെ തുടർന്ന് ഭക്തിസാന്ദ്രമായ തിരുനാൾ പ്രദക്ഷിണം നടക്കും. രാത്രി ഏഴിനി ഗാനമേള.
ചൊവ്വാഴ്ച രാവിലെ 6.30ന് ഇടവകയിൽനിന്നു മരിച്ചു പോയവർക്കുവേണ്ടിയുള്ള ദിവ്യബലിയും തിരുക്കർമങ്ങളും ഉണ്ടാകും. വികാരി ഫാ. ജയ്സൺ തെക്കുംപുറം, ട്രസ്റ്റിമാരായ കെ.ടി. സ്റ്റീഫൻ, സി.പി. ജോഷി, പ്രിൻസി ജയ്സൺ, ജനറൽ കൺവീനർ ഇ.പി. ആന്റണി എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നു.