x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേവാലയങ്ങളിൽ തിരുനാളാഘോഷം


Published: February 3, 2026 01:26 AM IST | Updated: February 3, 2026 01:26 AM IST

മാ​ള​പ​ള്ളി​പ്പു​റം വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ തി​രു​നാ​ൾ കൊ​ടി​യേ​റ്റം ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ​ഫ് ഒ​ളാ​ട്ടു​പു​റം നി​ർ​വ​ഹി​ക്കു​ന്നു.

ചാ​ല​ക്കു​ടി സെ​ന്‍റ് മേ​രീ​സ്
ഫോ​റോ​ന

പള്ളിയിൽ വി​ശു​ദ്ധ സെ​ബാ​സ്റ്റ്യാ​നോ​സി​ന്‍റെ തി​രു​നാ​ളി​ന് നാ​ളെ വെെ​കീ​ട്ട് 4.45ന് ​ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​സ് മാ​ളി​യേ​ക്ക​ൽ കൊ​ടി​യു​യ​ർ​ത്തും. വ്യാ​ഴാ​ഴ്ച 4.45ന് ​പ്ര​സു​ദേ​ന്തി​വാ​ഴ്ച, അ​ഞ്ചി​ന് കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നോ​വേ​ന. രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ വി​ൽ​സ​ൻ ഈ​ര​ത്ത​റ കാ​ർ​മി​ക​ത്വം​വ​ഹി​ക്കും.

വെ​ള്ളി​യാ​ഴ്ച 4.45ന് ​തി​രു​സ്വ​രൂ​പം എ​ഴു​ന്ന​ള്ളി​ച്ചു​വ​യ്ക്ക​ൽ. വി​കാ​രി ഫാ. ​വ​ർ​ഗീ​സ് പാ​ത്താ​ട​ൻ കാ​ർ​മി​ക​ത്വം​വ​ഹി​ക്കും. അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നോ​വേ​ന. തു​ട​ർ​ന്ന് ദീ​പാ​ല​ങ്കാ​രം സ്വി​ച്ച് ഓ​ൺ ഡി​വൈ​എ​സ്പി വി.​കെ. രാ​ജു നി​ർ​വ​ഹി​ക്കും. ശ​നി​യാ​ഴ്ച രാ​വി​ലെ 7.15ന് ​ദി​വ്യ​ബ​ലി. തു​ട​ർ​ന്ന് യൂ​ണി​റ്റു​ക​ളി​ലേ​ക്ക് അ​മ്പ് എ​ഴു​ന്നെ​ള്ളി​പ്പ്. വെെ​കീ​ട്ട് അ​ഞ്ചി​ന് ദി​വ്യ​ബ​ലി. രാ​ത്രി അ​മ്പ് എ​ഴു​ന്ന​ള്ളി​പ്പു​ക​ൾ പ​ള്ളി​യി​ൽ സ​മാ​പി​ക്കും ഞാ​യ​റാ​ഴ്ച 9.30ന് ​ആ ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന. ന​വ​വൈ​ദി​ക​ർ കാ​ർ​മി​ക​ത്വം​വ​ഹി​ക്കും. മൂ​ന്നി​ന് കു​ർ​ബ്ബാ​ന, നാ​ലി​ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം ആ​രം​ഭി​ക്കും. നാ​ല് അ​ങ്ങാ​ടി​ക​ളും ചു​റ്റി ഏ​ഴി​ന് പ്ര​ദ​ക്ഷി​ണം സ​മാ​പി​ക്കും. കു​ർ​ബാ​ന​യ്ക്ക് ഇ​ട​വ​ക​യി​ലെ വൈ​ദി​ക​ർ കാ​ർ​മി​ക​ത്വം​വ​ഹി​ക്കും. തു​ട​ർ​ന്ന് വ​ർ​ണ​മ​ഴ. തി​ങ്ക​ളാ​ഴ്ച​യാ​ണ് ടൗ​ൺ അ​മ്പ്.

15ന് ​എ​ട്ടാ​മി​ടം ആ​ഘോ​ഷി​ക്കും. രാ​വി​ലെ 7.30ന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് ഇ​രി​ങ്ങാ​ല​ക്കു​ട ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണു​ക്കാ​ട​ൻ കാ​ർ​മി​ക​ത്വം​വ​ഹി​ക്കും. ന​വീ​ക​രി​ച്ച മ​രി​യ​ൻ ഹോ​മി​ന്‍റെ വെ​ഞ്ച​രി​പ്പ് ന​ട​ത്തും. നാ​ല് ഭ​വ​ന​ങ്ങ​ളു​ടെ വെ​ഞ്ച​രി​പ്പ് ബി​ഷ​പ് ന​ട​ത്തും. വി​കാ​രി ഫാ. ​വ​ർ​ഗീ​സ് പാ​ത്താ​ട​ൻ, അ​സി.​വി​കാ​രി​മാ​രാ​യ ഫാ. ​ക്രി​സ്റ്റി ചി​റ്റ​ക്ക​ര, ഫാ. ​അ​ഖി​ൽ താ​ണ്ടി​യേ​ക്ക​ൽ, ട്ര​സ്റ്റി​മാ​രാ​യ റി​ജു സെ​ബാ​സ്റ്റ്യ​ൻ, സു​നി​ൽ ഡേ​വി​ഡ് ച​ക്കാ​ല​ക്ക​ൽ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജോ​ഷി പു​ത്തി​രി​ക്ക​ൽ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

അ​മ്പ​ഴ​ക്കാ​ട് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന

പ​ള്ളി​യി​ൽ പ​രി​ശു​ദ്ധ കാ​ണി​ക്ക മാ​താ​വി​ന്‍റെ ദ​ർ​ശ​ന തി​രു​നാ​ളി​നും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ അ​മ്പു തി​രു​നാ​ളി​നും തു​ട​ക്ക​മാ​യി.

തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യു​ള്ള ന​വ​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ ദി​വ​സ​വും വൈ​കി​ട്ട് 5.30ന് ​ആ​രാ​ധ​ന, ജ​പ​മാ​ല, ആ​റി​ന് പ്ര​സു​ദേ​ന്തി വാ​ഴ്ച, വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ് എ​ന്നി​വ ന​ട​ക്കു​ന്നു. തി​രു​നാ​ൾ കൊ​ടി​ക​യ​റ്റം നാ​ലി​ന് വൈ​കീ​ട്ട് 5.30ന് ​ന​ട​ക്കും. ആ​റി​ന് തി​രു​ക​ർ​മ​ങ്ങ​ളെ തു​ട​ർ​ന്ന് ദീ​പാ​ല​ങ്കാ​രം സ്വി​ച്ച് ഓ​ൺ. രാ​ത്രി ഏ​ഴി​ന് ടൗ​ൺ അ​മ്പ് ആ​രം​ഭി​ച്ച് പ​ത്തി​ന് സ​മാ​പി​ക്കും. അ​മ്പു തി​രു​നാ​ൾ ദി​ന​മാ​യ ഏ​ഴി​ന് രാ​വി​ലെ 5.45നും 6.45​നും വി​ശു​ദ്ധ കു​ർ​ബാ​ന, തു​ട​ർ​ന്ന് രൂ​പം എ​ഴു​ന്ന​ള്ളി​പ്പ്, വീ​ടു​ക​ളി​ലേ​ക്ക് അ​മ്പ് എ​ഴു​ന്ന​ള്ളി​പ്പ്. രാ​ത്രി ഏ​ഴു മു​ത​ൽ 10 വ​രെ അ​മ്പ് പ്ര​ദ​ക്ഷി​ണ​ങ്ങ​ൾ പ​ള്ളി​യി​ൽ സ​മാ​പി​ക്കും. തി​രു​നാ​ൾ ദി​ന​മാ​യ എ​ട്ടി​ന് രാ​വി​ലെ 5. 45നും ​ഏ​ഴി​നും വി​ശു​ദ്ധ കു​ർ​ബാ​ന. പ​ത്തി​ന് തി​രു​നാ​ൾ പാ​ട്ടു കു​ർ​ബാ​ന. ഫാ. ​സി​ബു ക​ള്ളാ​പ​റ​മ്പി​ൽ മു​ഖ്യ​കാ​ർ​മി​ക​നാ​കും. ഫാ. ​ദേ​വ​സി ത​യ്യി​ൽ ഒ​എ​ഫ്എം ക​പ്പു​ച്ചി​ൻ സ​ന്ദേ​ശം ന​ൽ​കും.

ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്നി​നു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യെ തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, രാ​ത്രി ഏ​ഴി​ന് പ്ര​ദ​ക്ഷി​ണ സ​മാ​പ​ന​ത്തെ തു​ട​ർ​ന്ന് ഗാ​ന​മേ​ള. ഒ​മ്പ​തി​ന് രാ​വി​ലെ 5.45 നു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യെ തു​ട​ർ​ന്ന് സെ​മി​ത്തേ​രി​യി​ൽ ഒ​പ്പീ​സ്. 6.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന.
തി​രു​നാ​ൾ പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ച പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ് അ​രി​ക്കാ​ട്ട്, സ​ഹ​വി​കാ​രി ഫാ. ​റി​ജോ എ​ട​ത്തി​രു​ത്തി​ക്കാ​ര​ൻ, കൈ​ക്കാ​ര​ന്മാ​രാ​യ തോ​മ​സ് ഇ​ല്ലി​ക്കാ​ണി, പോ​ൾ തെ​ക്കി​നി​യ​ത്ത്, വി​ജി ക​ണി​ച്ചാ​യി, ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ.​സി. അ​വ​റാ​ച്ച​ൻ, കേ​ന്ദ്ര​സ​മി​തി പ്ര​സി​ഡ​ന്‍റ് ജോ​യ് ഇ​ല​ഞ്ഞി​ക്ക​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

മാ​ള​പ​ള്ളി​പ്പു​റം
തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ം

വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ൽ തി​രു​നാ​ൾ കൊ​ടി​യ​റി. ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ​ഫ് ഒ​ളാ​ട്ടു​പു​റം തി​രു​നാ​ൾ കൊ​ടി​ക​യ​റ്റം നി​ർ​വ​ഹി​ച്ചു.

തു​ട​ർ​ന്നു​ന​ട​ന്ന ദി​വ്യ​ബ​ലി​യി​ൽ ഫാ. ​ബി​നു മു​ക്ക​ത്ത് മു​ഖ്യ​കാ​ർ​മി​ക​ത്വം​വ​ഹി​ച്ചു. ഫാ. ​ജോ​ഷി മു​ട്ടി​ക്ക​ൽ സ​ന്ദേ​ശം ന​ൽ​കി. ഊ​ട്ടു​തി​രു​നാ​ൾ ദി​ന​മാ​യ ഇ​ന്നു​രാ​വി​ലെ 7.30 മു​ത​ൽ രാ​ത്രി ഒ​മ്പ​തു​വ​രെ നേ​ർ​ച്ച​യൂ​ട്ട് ന​ട​ക്കും. രാ​വി​ലെ 6.30ന് ​കോ​ട്ട​പ്പു​റം രൂ​പ​ത ചാ​ൻ​സ​ല​ർ ഡോ. ​ഹെ​ൽ​വ​സ്റ്റ് റൊ​സാ​രി​യോ ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കും.

തു​ട​ർ​ന്ന് ഊ​ട്ടു​നേ​ർ​ച്ച ആ​ശീ​ർ​വാ​ദ​വും പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള 300 തി​രു​ശേ​ഷി​പ്പു​ക​ളു​ടെ വ​ണ​ക്കം ഉ​ദ്ഘാ​ട​ന​വും കോ​ട്ട​പ്പു​റം രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. റോ​ക്കി റോ​ബി​ൻ ക​ള​ത്തി​ൽ നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് പ്ര​സു​ദേ​ന്തി വാ​ഴ്ച​യും 10ന് ​എ​പ്പി​സ്ക്കോ​പ്പ​ൽ വി​കാ​ർ ഡോ. ​ഫ്രാ​ൻ​സി​സ്കൊ പ​ട​മാ​ട​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​യും ന​ട​ക്കും. ഉ​ച്ച​തി​രി​ഞ്ഞ് 3.30നും ​അ​ഞ്ചി​നും 6.30 നും 7.30​നും ദി​വ്യ​ബ​ലി. ശ​താ​ബ്ദി ജൂ​ബി​ലി വ​ർ​ഷ​ത്തി​ന്‍റെ സ​മാ​പ​ന​വും തി​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കും.

Tags : Celebration nattuvishesham local news

Recent News

Up