x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​രു​വി​ത്തു​റ കോ​ള​ജി​ൽ സെ​ർ​വി​ക്ക​ൽ കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു


Published: January 17, 2026 12:17 PM IST | Updated: January 17, 2026 12:19 PM IST

അ​രു​വി​ത്തു​റ: സെ​ന്‍റ് ജോ​ർ​ജ് കോ​ള​ജി​ൽ ദ​ക്ഷ വി​മ​ൻ​സ് സെ​ല്ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ർ​വി​ക്ക​ൽ കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.​

സെ​മി​നാ​റിന്‍റെ ഉ​ദ്ഘാ​ട​നം പാ​ലാ മാ​ർ സ്ലീ​വാ മെ​ഡി​സി​റ്റി ഓ​ങ്കോ​ള​ജി വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് കൗ​ൺ​സി​ല​ർ ഡോ.​ ആ​ൻ​സി മാ​ത്യു നി​ർ​വ​ഹി​ച്ചു.​

സ്ത്രീ​ക​ളി​ൽ വ്യാ​പ​ക​മാ​യി ക​ണ്ടു​വ​രു​ന്ന സെ​ർ​വി​ക്ക​ൽ കാ​ൻ​സ​റി​ന്‍റെ കാ​ര​ണ​ങ്ങ​ൾ, മു​ൻ​ക​രു​ത​ലു​ക​ൾ, പ്ര​തി​വി​ധി എ​ന്നീ വി​ഷ​യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് സെ​മി​നാ​റി​ൽ അ​വ​ർ ക്ലാ​സ് ന​യി​ച്ചു.​

കോ​ള​ജ് പ്രി​ൻ​സി​പ്പാൾ പ്ര​ഫ.ഡോ. ​സി​ബി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ർ​സാ​ർ റ​വ.ഫാ. ​ബി​ജു കു​ന്ന​യ്ക്കാ​ട്ട്, വൈ​സ് പ്രി​ൻ​സി​പ്പാൾ ഡോ. ​ജി​ലു ആ​നി ജോ​ൺ, ദ​ക്ഷ കോഓർ​ഡി​നേ​റ്റ​ർ തേ​ജി​മോ​ൾ ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Tags : Cervical Cancer Awareness Seminar Aruvithura College Local News Nattuvishesham Kottayam

Recent News

Up