x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ഇ​ഫ്ത്താ​ർ സം​ഘ​ടി​പ്പി​ച്ച് സിഎ​ച്ച് സെ​ന്‍റ​ർ


Published: February 21, 2026 05:20 AM IST | Updated: February 21, 2026 05:20 AM IST

പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഇ​ഫ്താ​ർ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പെ​രി​ന്ത​ൽ​മ​ണ്ണ: റം​സാ​ൻ നോ​ന്പ് കാ​ല​ങ്ങ​ളി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ സിഎ​ച്ച് സെ​ന്‍റ​ർ ന​ട​ത്തി​വ​രാ​റു​ള്ള പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സൗ​ജ​ന്യ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ൾ​ക്കും കൂ​ട്ടി​രി​പ്പു​കാ​ർ​ക്കും നോ​ന്പ് ഇ​ല്ലാ​ത്ത​വ​ർ​ക്കും മൂ​ന്ന് നേ​ര​ങ്ങ​ളി​ൽ ന​ൽ​കു​ന്ന സൗ​ജ​ന്യ ഭ​ക്ഷ​ണ വി​ത​ര​ണ​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ആ​രം​ഭി​ച്ച​ത്. നോ​ന്പു​ള്ള​വ​ർ​ക്ക് ഇ​ഫ്താ​റും പു​ല​ർ​ച്ചെ​യു​ള്ള ഭ​ക്ഷ​ണ​വും നോ​ന്പി​ല്ലാ​ത്ത​വ​ർ​ക്കു​ള്ള രാ​ത്രി​ഭ​ക്ഷ​ണ​വും ഇ​നി 30 ദി​വ​സ​ങ്ങ​ളി​ൽ ന​ൽ​കും.

ഈ ​വ​ർ​ഷം സിഎ​ച്ച് സെ​ന്‍റ​ർ കേ​ന്ദ്രീ​ക​രി​ച്ച് ടൗ​ണി​ലു​ള്ള ആ​ളു​ക​ൾ​ക്കും പ്ര​ത്യേ​ക ഇ​ഫ്താ​റും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്ന് ത​ങ്ങ​ൾ പ​റ​ഞ്ഞു. പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഡ​യാ​ലി​സി​സ് രോ​ഗി​ക​ളു​ടെ ചെ​ല​വ് ഇ​നി മു​ത​ൽ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് തു​റ​ക്കു​ന്ന​ത് വ​രെ സിഎ​ച്ച് സെ​ന്‍റ​ർ ഏ​റ്റെ​ടു​ത്ത​ത് വ​ലി​യ കാ​ര്യ​മാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ളെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും ത​ങ്ങ​ൾ പ​റ​ഞ്ഞു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ​എ.​കെ. മു​സ്ത​ഫ, ന​ജീ​ബ് കാ​ന്ത​പു​രം എം​എ​ൽ​എ, പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​ജ്മ ത​ബ്ഷീ​റ, അ​ഡ്വ. നാ​ല​ക​ത്ത് സൂ​പ്പി, എ.​കെ. നാ​സ​ർ, എ​സ്. അ​ബ്ദു​സ​ലാം, എം.​എ​സ്. അ​ല​വി, ത​ച്ച​നാ​ട്ടു​ക​ര റ​ഷീ​ദ് ആ​ലാ​യ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ചു​മ​ത​ല​യേ​റ്റ എം.​എം. സ​ക്കീ​റി​നെ സാ​ദി​ഖ​ലി ത​ങ്ങ​ൾ അ​ഭി​ന​ന്ദി​ച്ചു.

Tags : Local News Nattuvishesham Malappuram

Recent News

Up