x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​യാ​ലി​സി​സ് രോ​ഗി​ക​ളു​ടെ ചി​കി​ത്സാച്ചെ​ല​വ് സിഎ​ച്ച് സെ​ന്‍റ​ർ വ​ഹി​ക്കും


Published: February 20, 2026 05:28 AM IST | Updated: February 20, 2026 05:28 AM IST

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് അ​ട​ച്ച​തു​കാ​ര​ണം സ്വ​കാ​ര്യ ​ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടു​ന്ന രോ​ഗി​ക​ളു​ടെ ഡ​യാ​ലി​സി​സ് ചെ​ല​വ് പെ​രി​ന്ത​ൽ​മ​ണ്ണ സിഎ​ച്ച് സെ​ന്‍റ​ർ വ​ഹി​ക്കും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ആ​ശു​പ​ത്രി മാ​നേ​ജിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ പി.​എ. ജ​ബ്ബാ​ർ​ഹാ​ജി​യാ​ണ് എ​ച്ച്എം​സി മു​ന്പാ​കെ സി​എ​ച്ച് സെ​ന്‍റ​ർ ഇ​തി​നാ​യി മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

എ​ച്ച്എം​സി യോ​ഗ​ത്തി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സിഎ​ച്ച് സെ​ന്‍റ​റി​നോ​ട് ഇ​തേ​ക്കു​റി​ച്ച് വി​ശ​ദാം​ശ​ങ്ങ​ൾ തേ​ടു​ക​യാ​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് 19 മു​ത​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന​വ​രു​ടെ ചെ​ല​വ് ന​ൽ​കു​വാ​ൻ തീ​രു​മാ​നി​ച്ചു.

31 ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക്ക് പ്ര​യോ​ജ​നം ല​ഭി​ക്കു​മെ​ന്ന് സിഎ​ച്ച് സെ​ന്‍റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​കെ. മു​സ്ത​ഫ അ​റി​യി​ച്ചു. യോ​ഗ​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ എം.​എ​സ്.​ അ​ല​വി, എ.​കെ. നാ​സ​ർ, എ​സ്. അ​ബ്ദു​സ​ലാം, മാ​നു​പ്പ കു​റ്റീ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Malappuram

Recent News

Up