x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​തി​ദ​രി​ദ്ര​രു​ടെ കൂ​ട്ടാ​യ്മ ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു


Published: January 7, 2026 05:18 AM IST | Updated: January 7, 2026 05:18 AM IST

ക​ൽ​പ്പ​റ്റ: കേ​ര​ള സ​ർ​ക്കാ​ർ അ​ശാ​സ്ത്രീ​യ​മാ​യി ന​ട​ത്തി​യ പ​ഠ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ര​ള സം​സ്ഥാ​ന​ത്തെ അ​തി​ദാ​രി​ദ്ര്യ​മു​ക്ത സം​സ്ഥാ​ന​മാ​യി പ്ര​ഖ്യാ​പി​ച്ച​തു അ​ടി​സ്ഥാ​ന വ​ർ​ഗ​ങ്ങ​ളോ​ടു​ള്ള കൊ​ടും ച​തി​യാ​ണെ​ന്ന് ചാ​ണ്ടി ഉ​മ്മ​ൻ എം​എ​ൽ​എ പ്ര​സ്ഥാ​വി​ച്ചു.

ആ​ദി​വാ​സി ഊ​ര് മൂ​പ്പ​ൻ കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ അ​തി​ദ​രി​ദ്ര​രു​ടെ കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു കൊ​ണ്ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​തി​ദ​രി​ദ്ര​രു​ടെ ക​ഞ്ഞി​യി​ൽ മ​ണ്ണു​വാ​രി ഇ​ട്ടു​കൊ​ണ്ട് പൊ​ങ്ങ​ച്ചം കാ​ണി​ക്കു​ക​യാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​ർ. ഭൂ​ര​ഹി​ത ആ​ദി​വാ​സി​ക​ൾ​ക്ക് ഒ​രു ഏ​ക്ക​ർ ഭൂ​മി​യെ​ങ്കി​ലും ന​ൽ​കാ​ൻ നി​യ​മം ഉ​ണ്ടാ​ക്കി​യി​ട്ടും ന​ട​പ്പാ​ക്കാ​തെ നി​യ​മ ലം​ഘ​നം ന​ട​ത്തു​ക​യാ​ണ് കേ​ര​ള സ​ർ​ക്കാ​ർ. സു​പ്രീം കോ​ട​തി​യു​ടെ വി​ധി​യും കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​വാ​ദ​വും ഉ​ണ്ടാ​യി​ട്ടും 2018 ഹെ​ക്ട​ർ (5000 ഏ​ക്ക​ർ) ഭൂ​മി വ​യ​നാ​ട്ടി​ൽ ഭൂ​ര​ഹി​ത ആ​ദി​വാ​സി​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യാ​തെ കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ​യാ​ണ് മ​ന്ത്രി കേ​ളു കാ​ണി​ച്ച​ത്.

തൊ​ഴി​ലു​റ​പ്പി​ന്‍റെ കൂ​ലി​യും ഭ​ക്ഷ്യ സു​ര​ക്ഷ​യു​ടെ 35 കി​ലോ അ​രി​യും കി​ട്ടി​യി​രു​ന്നി​ല്ലെ​ങ്കി​ൽ വ​യ​നാ​ട്ടി​ലെ ദാ​രി​ദ്ര ഗ്രാ​മ​ങ്ങ​ളി​ൽ പ​ട്ടി​ണി മ​ര​ണം ഒ​രു തു​ട​ർ​ക്ക​ഥ​യാ​യി മാ​റു​മാ​യി​രു​ന്നു. ഗ്രാ​മ​സ​ഭ​ക​ളും ഊ​ര് കൂ​ട്ട​ങ്ങ​ളും പ്ര​മേ​യം പാ​സാ​ക്കി നീ​തി ആ​യോ​ഗി​നെ സ​മീ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.​

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബി.​വി. ബോ​ള​ൻ, മാ​ന​ന്ത​വാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മീ​നാ​ക്ഷി രാ​മ​ൻ, ഉ​ഷാ വി​ജ​യ​ൻ, മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​ർ കൗ​സ​ല്യ, ശ്രീ​ജ ബാ​വ​ലി, വൈ​ശാ​ഖ് തി​രു​നെ​ല്ലി, പ്ര​ദീ​പ​ൻ പി​ലാ​ക്കാ​വ് കൗ​ണ്‍​സി​ല​ർ എ​ന്നി​വ​രെ ചാ​ണ്ടി ഉ​മ്മ​ൻ ആ​ദ​രി​ച്ചു. പി.​ടി. ജോ​ണ്‍, അ​ബ്ദു​റ​ഹ്മാ​ൻ ഇ​ള​ങ്ങോ​ളി, അ​മ്മി​ണി കെ. ​വ​യ​നാ​ട്, മ​ണി​ക്കു​ട്ട​ൻ പ​ണി​യ​ൻ, പി.​എ​സ്. മു​രു​കേ​ശ​ൻ, പാ​റ​ക്ക​ൽ ജോ​സ്, എ​ൻ.​കെ. വ​ർ​ഗീ​സ്, വൈ​ശാ​ഖ് കാ​ട്ടി​ക്കു​ളം, ക​മ്മ​ന മോ​ഹ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ച

Tags : nattu vishesham Chandy Umm MLA inaugurated

Recent News

Up