x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​താ ബൈ​​​​ബി​​​​ള്‍ ക​​​​ണ്‍വ​​​​ന്‍ഷ​​​​ൻ


Published: February 17, 2026 04:40 AM IST | Updated: February 17, 2026 04:40 AM IST

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത ഇരുപത്തിയേഴാമ​​​​ത് ബൈ​​​​ബി​​​​ള്‍ ക​​​​ണ്‍വ​​​​ന്‍ഷ​​​​ന്‍ നാ​​​​ളെ മു​​​​ത​​​​ല്‍ 22വ​​​​രെ എ​​​​സ്ബി കോ​​​​ള​​​​ജ് മൈ​​​​താ​​​​ന​​​​ത്തെ മാ​​​​ര്‍ ജോ​​​​സ​​​​ഫ് പ​​​​വ്വ​​​​ത്തി​​​​ല്‍ ന​​​​ഗ​​​​റി​​​​ല്‍ ന​​​​ട​​​​ക്കും. അ​​​​ട്ട​​​​പ്പാ​​​​ടി സെ​​​​ഹി​​​​യോ​​​​ന്‍ ധ്യാ​​​​ന​​​​കേ​​​​ന്ദ്രം ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഫാ. ​​​​സേ​​​​വ്യ​​​​ര്‍ഖാ​​​​ന്‍ വ​​​​ട്ടാ​​​​യി​​​​ലും ടീ​​​​മു​​​​മാ​​​​ണ് ക​​​​ണ്‍വ​​​​ന്‍ഷ​​​​ന്‍ ന​​​​യി​​​​ക്കു​​​​ന്ന​​​​ത്. ദി​​​​വ​​​​സ​​​​വും ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 3.30ന് ​​​​ജ​​​​പ​​​​മാ​​​​ല, 4.30ന് ​​​​വി​​​​ശു​​​​ദ്ധ​​​​കു​​​​ര്‍ബാ​​​​ന, 5.30ന് ​​​​ഗാ​​​​ന​​​​ശു​​​​ശ്രൂ​​​​ഷ, ആ​​​​റി​​​​ന് വ​​​​ച​​​​ന​​​​പ്ര​​​​ഘോ​​​​ഷ​​​​ണം, ആ​​​​രാ​​​​ധ​​​​ന എ​​​​ന്നീ ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ള്‍ ന​​​​ട​​​​ക്കും. 18ന് ​​​​വൈ​​​​കു​​​​ന്നേ​​​​രം 4.30ന് ​​​​ക​​​​ര്‍ദി​​​​നാ​​​​ള്‍ മാ​​​​ര്‍ ജോ​​​​ര്‍ജ് ആ​​​​ല​​​​ഞ്ചേ​​​​രി വി​​​​ശു​​​​ദ്ധ കു​​​​ര്‍ബാ​​​​ന​​​​യ​​​​ര്‍പ്പി​​​​ച്ച് ക​​​​ണ്‍വ​​​​ന്‍ഷ​​​​ന്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും.

19ന് ​​​​ബി​​​​ഷ​​​​പ് മാ​​​​ര്‍ ജേ​​​​ക്ക​​​​ബ് മു​​​​രി​​​​ക്ക​​​​ന്‍, 20ന് ​​​​ഷം​​​​ഷാ​​​​ബാ​​​​ദ് സ​​​​ഹാ​​​​യ​​​​മെ​​​​ത്രാ​​​​ന്‍ ബി​​​​ഷ​​​​പ് മാ​​​​ര്‍ തോ​​​​മ​​​​സ് പാ​​​​ടി​​​​യ​​​​ത്ത്, 21ന് ​​​​ആ​​​​ര്‍ച്ച്ബി​​​​ഷ​​​​പ് എ​​​​മ​​​​രി​​​​റ്റ​​​​സ് മാ​​​​ര്‍ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം, 22ന് ​​​​ആ​​​​ര്‍ച്ച്ബി​​​​ഷ​​​​പ് മാ​​​​ര്‍ തോ​​​​മ​​​​സ് ത​​​​റ​​​​യി​​​​ല്‍ എ​​​​ന്നി​​​​വ​​​​ര്‍ വി​​​​ശു​​​​ദ്ധ കു​​​​ര്‍ബാ​​​​ന അ​​​​ര്‍പ്പി​​​​ച്ച് സ​​​​ന്ദേ​​​​ശം ന​​​​ല്‍കും.20ന് ​​​​രാ​​​​വി​​​​ലെ 10ന് ​​​​സീ​​​​നി​​​​യ​​​​ര്‍ സി​​​​റ്റി​​​​സ​​​​ണ്‍സ് സം​​​​ഗ​​​​മ​​​​വും 21ന് ​​​​അ​​​​തി​​​​രൂ​​​​പ​​​​ത മ​​​​താ​​​​ധ്യാ​​​​പ​​​​ക​​​​സം​​​​ഗ​​​​മ​​​​വും ന​​​​ട​​​​ക്കും.

സ​​​​മാ​​​​പ​​​​ന ദി​​​​ന​​​​മാ​​​​യ 22നു ​​​​രാ​​​​വി​​​​ലെ 9 മു​​​​ത​​​​ൽ യു​​​​വ​​​​ജ​​​​ന ക​​​​ൺ​​​​വ​​​​ൻ​​​​ഷ​​​​നും വി​​​​വി​​​​ധ പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ​​​​ക്കാ​​​​യി ഒ​​​​രു​​​​ങ്ങു​​​​ന്ന വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കാ​​​​യി പ്ര​​​​ത്യേ​​​​ക പ്രാ​​​​ർ​​​​ഥ​​​​ന​​​​ക​​​​ളും പ​​​​ഠ​​​​നോ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​ടെ വെ​​​​ഞ്ച​​​​രി​​​​പ്പും ന​​​​ട​​​​ക്കും.

25,000 പേ​​​​ര്‍ക്ക് പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​വു​​​​ന്ന വി​​​​ധ​​​​മു​​​​ള്ള പ​​​​ന്ത​​​​ലും അ​​​​നു​​​​ബ​​​​ന്ധ ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളു​​​​മാ​​​​ണ് കോ​​​​ള​​​​ജ് മൈ​​​​താ​​​​ന​​​​ത്ത് ത​​​​യാ​​​​റാ​​​​യി​​​​രു​​​​ക്കു​​​​ന്ന​​​​ത്. ക​​​​ണ്‍വ​​​​ന്‍ഷ​​​​ന്‍ ദി​​​​ന​​​​ങ്ങ​​​​ളി​​​​ല്‍ അ​​​​ട്ട​​​​പ്പാ​​​​ടി സെ​​​​ഹി​​​​യോ​​​​ന്‍ ടീ​​​​മി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ കൗ​​​​ണ്‍സ​​​​ലിം​​​​ഗി​​​​നു​​​​ള്ള ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​മു​​​​ണ്ടാ​​​​കും. കൗ​​​​ണ്‍സി​​​​ലിം​​​​ഗ് ആ​​​​വ​​​​ശ്യ​​​​മു​​​​ള്ള​​​​വ​​​​ര്‍ 9495379045, 7591973033 എ​​​​ന്നീ ഫോ​​​​ണു​​​​ക​​​​ളി​​​​ല്‍ ബ​​​​ന്ധ​​​​പ്പെ​​​​ടേ​​​​ണ്ട​​​​താ​​​​ണ്.

ജ​​​​പ​​​​മാ​​​​ലറാ​​​​ലി ഇ​​​​ന്ന്

അ​​​​തി​​​​രൂ​​​​പ​​​​താ ബൈ​​​​ബി​​​​ൾ ക​​​​ൺ​​​​വ​​​​ൻ​​​​ഷ​​​​ന് ഒ​​​​രു​​​​ക്ക​​​​മാ​​​​യി യു​​​​വ​​​​ദീ​​​​പ്തി-​​​​എ​​​​സ്എം​​​​വൈ​​​​എ​​​​മ്മി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ഇ​​​​ന്ന് ജ​​​​പ​​​​മാ​​​​ലറാ​​​​ലി ന​​​​ട​​​​ത്തും.


വൈ​​​​കു​​​​ന്നേ​​​​രം ആ​​​​റി​​​​ന് അ​​​​തി​​​​രൂ​​​​പ​​​​താ കേ​​​​ന്ദ്ര​​​​ത്തി​​​​ൽ​​​​നി​​​​ന്നു​​​​മാ​​​​രം​​​​ഭി​​​​ച്ച് ന​​​​ഗ​​​​രഹൃ​​​​ദ​​​​യ​​​​ത്തി​​​​ലൂ​​​​ടെ ക​​​​ൺ​​​​വ​​​​ൻ​​​​ഷ​​​​ൻ ന​​​​ട​​​​ക്കു​​​​ന്ന എ​​​​സ്ബി കോ​​​​ള​​​​ജി​​​​ലെ മാ​​​​ർ ജോ​​​​സ​​​​ഫ് പ​​​​വ്വ​​​​ത്തി​​​​ൽ ന​​​​ഗ​​​​റി​​​​ലേ​​​​ക്കാ​​​​ണ് ജ​​​​പ​​​​മാ​​​​ല റാ​​​​ലി.വൈ​​​​ദി​​​​ക​​​​ർ, സ​​​​ന്യ​​​​സ്ത​​​​ർ, വി​​​​ശ്വാ​​​​സി​​​​ക​​​​ൾ, ബൈ​​​​ബി​​​​ൾ ക​​​​ൺ​​​​വ​​​​ൻ​​​​ഷ​​​​ൻ വോ​​​​ള​​​​ണ്ടി​​​​യേ​​​​ഴ്സ് എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ക്കും.

Tags : nattu vishesham Bible Convention

Recent News

Up