x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​പ്പാ​ത്ത് - ക​ട​വ​നാ​ൽ റോ​ഡ്: നി​ർ​മാ​ണ​ത്തി​ൽ ക്ര​മ​ക്കേ​ടെ​ന്ന് പ​രാ​തി


Published: February 5, 2026 06:12 PM IST | Updated: February 5, 2026 06:16 PM IST

ച​ക്കാ​മ്പു​ഴ: ച​പ്പാ​ത്ത് - ക​ട​വ​നാ​ൽ റോ​ഡ് നി​ർ​മാ​ണ​ത്തി​ൽ ക്ര​മ​ക്കേ​ടെ​ന്ന് പ​രാ​തി​യു​മാ​യി നാ​ട്ടു​കാ​ർ. റോ​ഡി​നെ മെ​യി​ൻ റോ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന 50 മീ​റ്റ​ർ ഭാ​ഗം ഒ​ഴി​വാ​ക്കി റീ ​ടാ​റിം​ഗ് ന​ട​ത്താ​ൻ കോ​ൺ​ട്രാ​ക്‌​ട​ർ ശ്ര​മി​ച്ചെ​ന്നാ​രോ​പി​ച്ച് നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധവുമായി രംഗത്തെത്തി.

പ്ര​തി​ഷേ​ധം ക​ന​ത്ത​തോ​ടെ കോ​ൺ​ട്രാ​ക്‌​ട​ർ ടാ​റിം​ഗ് ന​ട​ത്തി​യെ​ങ്കി​ലും നി​ർ​മാ​ണ​ത്തി​ൽ ക്ര​മ​ക്കേ​ടു​ണ്ടെ​ന്നാ​ണ് പ​രാ​തി. ടാ​ർ പു​ര​ട്ടി​യ മെ​റ്റ​ൽ ഉ​റ​പ്പി​ക്കാ​ത്ത​ നി​ല​യി​ലാ​ണെന്നും നി​ല​വി​ൽ ഈ ​റോ​ഡി​ലൂ​ടെ കാ​ൽ​ന​ട​യാ​ത്ര പോ​ലും അ​സാ​ധ്യ​മാ​ണെന്നും നാട്ടുകാർ ആരോപിച്ചു.

റോ​ഡി​ന്‍റെ ആ​ദ്യ​ഭാ​ഗം രാ​മ​പു​രം പ​ഞ്ചാ​യ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​താ​ണ് എ​ന്നാ​ണ് കോ​ൺ​ട്രാ​ക്‌​ട​ർ പ​റ​യു​ന്ന വാ​ദം. എ​ന്നാ​ൽ 30 വ​ർ​ഷ​മാ​യി ഈ​ റോ​ഡ് പൂ​ർ​ണ​മാ​യും ടാ​ർ ചെ​യ്യു​ന്ന​ത് ക​രൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണെന്നും ഈ ​കോ​ൺ​ട്രാ​ക്‌ടർ ത​ന്നെ മു​ൻ​പും ഇ​വി​ടം ടാ​ർ ചെ​യ്തി​രു​ന്നുവെന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

ക​രൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ബ​ഹു​ഭൂ​രി​പ​ക്ഷം വ​ർ​ക്കു​ക​ളും ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ന്ന​ത് ഇ​ദ്ദേ​ഹ​മാ​ണെ​ന്നും ഈ ​കോ​ൺ​ട്രാ​ക്‌ട​ർ പ​ഞ്ചാ​യ​ത്തി​ൽ ന​ട​ത്തി​യി​ട്ടു​ള്ള മ​റ്റു റോഡ് പ​ണി​ക്ക​ളു​ടെ​ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്ക​പ്പെ​ട​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : chappath kadavanal road work local news nattuvishesham kottayam

Recent News

Up