ചവറ ഉപജില്ലാ കലോത്സവത്തി െ ന്റ ലോഗോപ്രകാശനം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആയിഷ ആനടിയിൽ നിർവഹിക്കുന്നു.
ചവറ: 11 മുതൽ 14വരെ നടക്കുന്ന ചവറ ഉപജില്ലാ സ്കൂൾ കലോത്സവത്തി െ ന്റ ലോഗോ പ്രകാശനം ചെയ്തു. ചവറ ഗവ.എച്ച്എസ്എസിൽ നടന്ന ചടങ്ങിൽ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ ആയിഷ ആനടിയിൽ ലോഗോ പ്രകാശനം ചെയ്തു. കലോത്സവ പോസ്റ്റർ പ്രകാശനം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ അനിത ടി.കെ നിർവഹിച്ചു.
ലോഗോ രൂപകല്പന ചെയ്ത വിഷ്ണു വി. ചവറയെ ചടങ്ങിൽ ആദരിച്ചു. പബ്ലിസിറ്റി ചെയർമാൻ മല്ലയിൽ അബ്ദുൽ സമദ്, ജനറൽ കൺവീനർ അർച്ചന, എലിസബത്ത് ഉമ്മൻ, പിടിഎ പ്രസിഡന്റ് അജന്ത, പബ്ലിസിറ്റി കൺവീനർ രാജ് ലാൽ തോട്ടുവാൽ എന്നിവർ പ്രസംഗിച്ചു.
Tags : Chavara Local News Kollam Nattuvishesham