x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​മ്പാ​വാ​ലി മൂ​ല​ക്ക​യ​ത്ത് ചെ​ക്ക്ഡാം, പാ​ലം നി​ർ​മാ​ണോ​ദ്ഘാ​ട​നം നാളെ


Published: February 19, 2026 10:44 PM IST | Updated: February 19, 2026 10:44 PM IST

പ​മ്പാ​വാ​ലി മൂ​ല​ക്ക​യം ക​ട​വ്.

ക​ണ​മ​ല: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കി​സു​മം ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന കോ​ട്ട​യം ജി​ല്ല​യി​ലെ മൂ​ല​ക്ക​യം പ്ര​ദേ​ശ​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​മ്പ​യാ​ർ മ​റി​ക​ട​ന്ന് സ്കൂ​ളി​ൽ എ​ത്താ​ൻ ഇ​നി കി​ലോ​മീ​റ്റ​റു​ക​ൾ ചു​റ്റേ​ണ്ടി​വ​രി​ല്ല.

മൂ​ല​ക്ക​യ​ത്ത് പ​മ്പ​യാ​റി​ന് കു​റു​കെ ചെ​ക്ക്ഡാ​മും ഒ​പ്പം പാ​ല​വും നി​ർ​മി​ക്കു​ന്ന​തോ​ടെ യാ​ത്ര എ​ളു​പ്പ​മാ​വു​ക​യാ​ണ്. ചെ​ക്ക്ഡാ​മും പാ​ല​വും നി​ർ​മി​ക്കാ​ൻ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. നി​ർ​മാ​ണോ​ദ്ഘാ​ട​നം നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.

2024ലെ ​സം​സ്ഥാ​ന ബ​ജ​റ്റി​ലാ​ണ് നി​ർ​മാ​ണ​ത്തി​നാ​യി അ​ഞ്ച് കോ​ടി രൂ​പ പ്ര​ഖ്യാ​പി​ച്ച​ത്. പ​മ്പ​യാ​റി​ന് കു​റു​കെ 75 മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് ചെ​ക്ക്ഡാം കം ​ബ്രി​ഡ്ജ് നി​ർ​മി​ക്കു​ക. ചെ​ക്ക്ഡാം ര​ണ്ട് മീ​റ്റ​ർ ഉ​യ​ര​ത്തി​ലും തു​ട​ർ​ന്ന് അ​ഞ്ച് മീ​റ്റ​ർ കൂ​ടി ഉ​യ​ര​ത്തി​ലു​മാ​ണ് പാ​ലം നി​ർ​മി​ക്കു​ക. പാ​ല​ത്തി​ന് ഉ​പ​രി​ത​ലം 7.5 മീ​റ്റ​ർ വീ​തി​യി​ലാ​ണ് നി​ർ​മാ​ണം. ഇ​തി​ൽ വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​നാ​യി 5.20 മീ​റ്റ​റും വ​ൺ സൈ​ഡ് ഫു​ട്പാ​ത്ത് 1.60 മീ​റ്റ​റു​മാ​ണ് നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. കൂ​ടാ​തെ പാ​ല​ത്തി​ന്‍റെ ഉ​പ​രി​ത​ല​ത്തി​ൽ ഇ​രു സൈ​ഡി​ലും ര​ണ്ട് മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ ക്രാ​ഷ് ബാ​രി​യ​ർ സ്ഥാ​പി​ച്ച് അ​പ​ക​ട സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കും.

മൂ​ന്ന് സ്പാ​നോ​ട് കൂ​ടി നി​ർ​മി​ക്കു​ന്ന വ​ലി​യ പാ​ല​മാ​ണ് രൂ​പ​ക​ല്പ​ന ചെ​യ്തി​ട്ടു​ള്ള​ത്. പാ​ല​ത്തി​ന് ര​ണ്ട് പി​യ​റും ര​ണ്ട് അ​ബ​ഡ്മെ​ന്‍റു​മാ​ണ് ഉ​ണ്ടാ​വു​ക. എ​രു​മേ​ലി പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡി​ലെ മൂ​ല​ക്ക​യ​ത്തെ​യും പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ പെ​രു​നാ​ട് പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡ് കി​സു​മ​ത്തെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ച്ച് പ​മ്പ​യാ​റി​ന് കു​റു​കെ​യാ​ണ് ചെ​ക്ക്ഡാം കം ​ബ്രി​ഡ്ജ് യാ​ഥാ​ർ​ഥ്യ​മാ​വു​ക.

പാ​ലം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ മൂ​ല​ക്ക​യം പ്ര​ദേ​ശ​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കാ​ൽ​ന​ട​യാ​യി മി​നി​റ്റു​ക​ൾ കൊ​ണ്ട് സ്കൂ​ളി​ലെ​ത്താ​ൻ ക​ഴി​യും. കൂ​ടാ​തെ മൂ​ല​ക്ക​യം ഗ്രാ​മ​ത്തി​ലെ മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും കി​സു​മം ഭാ​ഗ​ത്തേ​ക്കും തൊ​ട്ട​ടു​ത്ത ജം​ഗ്ഷ​നാ​യ തു​ലാ​പ്പ​ള്ളി​യി​ലേ​ക്കും അ​തു​വ​ഴി റാ​ന്നി​ക്കും എ​ളു​പ്പ​ത്തി​ൽ സ​ഞ്ച​രി​ക്കാ​ൻ പാ​ലം ഉ​പ​ക​രി​ക്കും. കൂ​ടാ​തെ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ര​ട​ക്കം എ​ല്ലാ വി​ഭാ​ഗം യാ​ത്ര​ക്കാ​ർ​ക്കും പാ​ലം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ ഏ​റെ പ്ര​യോ​ജ​ന​പ്ര​ദ​മാ​കും. ചെ​ക്ക്ഡാം നി​ർ​മി​ക്കു​ന്ന​തോ​ടെ പ്ര​ദേ​ശ​ത്തെ ജ​ല​ല​ഭ്യ​ത​യും വ​ർ​ധി​ക്കും. ചെ​ക്ക്ഡാ​മി​ന് മു​ക​ളി​ലൂ​ടെ സു​ഗ​മ​മാ​യി വെ​ള്ള​മൊ​ഴു​ക്ക് ന​ട​ക്കും വി​ധ​മാ​ണ് രൂ​പ​ക​ല്പ​ന.

Tags : Check dam nattuvishesham local news

Recent News

Up