ചെറുവത്തൂർ: ഉപജില്ല സ്കൂൾ കലോത്സവം നാളെമുതൽ ആറു ദിവസങ്ങളിലായി കുട്ടമത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. 288 ഇനങ്ങളിലായി ആറായിരത്തിലേറെ വിദ്യാർഥികൾ പങ്കെടുക്കും. ഹരിത ചട്ടം പാലിച്ച് നടക്കുന്ന കലോത്സവ നഗരിയിലേക്ക് ആവശ്യമായ ഓലക്കൊട്ടകൾ സംഘാടക സമിതിയുടെ നേതൃത്വത്തിൽ മെടഞ്ഞെടുത്തു. സ്റ്റേജിതര മത്സരങ്ങൾ നാളെ രാവിലെ മുതൽ അഞ്ച് വേദികളിലായി നടക്കും.
കലോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നവംബർ മൂന്നിന് ഉച്ചകഴിഞ്ഞ് മൂന്നിന് എം. രാജഗോപാലൻ എംഎൽഎ നിർവഹിക്കും.
സാഹിത്യകാരൻ അംബികാ സുതൻ മാങ്ങാട്, സിനിമാതാരം ചിത്ര നായർ എന്നിവർ പങ്കെടുക്കും. ആറിന് നടക്കുന്ന സമാപന സമ്മേളനം രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്യും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും. ഗസൽ ഗായകൻ അലോഷ്യ ആദം, സിനിമാതാരം ഉണ്ണിരാജ് ചെറുവത്തൂർ എന്നിവർ പങ്കെടുക്കും.
Tags : nattuvisheasham local