x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ലോ​ഭ​ന ത​ന്ത്രം: എ​ൻ.കെ.പ്രേ​മച​ന്ദ്ര​ൻ


Published: October 31, 2025 06:37 AM IST | Updated: October 31, 2025 06:37 AM IST

യുഡിഎ​ഫിന്‍റെ കു​റ്റ​വി​ചാ​ര​ണ യാ​ത്ര​യു​ടെ നാ​ലാം ദി​വ​സം ത​ങ്ക​ശേ​രി​യി​ല്‍ എ​ൻ.കെ. ​പ്രേ​മച​ന്ദ്ര​ൻ എംപി പ്ര​സം​ഗി​ക്കു​ന്നു.

കൊ​ല്ലം: മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ലോ​ഭ​ന ത​ന്ത്രം മാ​ത്ര​മാ​ണെ​ന്ന് എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എംപി. പ​തി​നാ​യി​രം കോ​ടി രൂ​പ​യു​ടെ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​വാ​നു​ള്ള പ​ണ​വും സ്പോ​ണ്‍​സ​ര്‍​മാ​രി​ല്‍ നി​ന്നാ​ണോ ക​ണ്ടെ​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ക്ക​ണം. യുഡിഎ​ഫ് കു​റ്റ​വി​ചാ​ര​ണ യാ​ത്ര​യു​ടെ നാ​ലാം ദി​വ​സം ത​ങ്ക​ശേ​രി​യി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം ​പി.

ഭ​ര​ണം വി​ട്ടൊ​ഴി​യാ​ന്‍ മാ​സ​ങ്ങ​ള്‍ അ​വ​ശേ​ഷി​ക്ക​വേ ന​ട​ത്തി​യ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​വാ​നു​ള്ള ധ​ന​ശേ​ഷി സ​ര്‍​ക്കാ​രി​നി​ല്ല. പ​തി​നാ​യി​രം കോ​ടി​യു​ടെ ക്ഷേ​മ​പ​ദ്ധ​തി​ക​ള്‍ പ്ര​ഖ്യാ​പി​ച്ച മു​ഖ്യ​മ​ന്ത്രി​യോ ധ​ന​മ​ന്ത്രി​യോ അ​തി​നു​ള്ള ധ​ന​സ​മാ​ഹ​ര​ണം ഏ​തു മാ​ര്‍​ഗ​ത്തി​ല്‍ നി​ന്നാ​ണെ​ന്ന് വെ​ളി​പ്പെ​ടു​ത്തു​ന്നി​ല്ല. ഖ​ജ​നാ​വ് കാ​ലി​യാ​ണെ​ന്നും ദൈ​നം​ദി​ന ചെ​ല​വു​ക​ള്‍​ക്ക് ബു​ദ്ധി​മു​ട്ടു​ക​യാ​ണെ​ന്നും കാ​ണി​ച്ച് ക​ട​മെ​ടു​ക്കാ​നു​ള്ള പ​രി​ധി വ​ര്‍​ധി​പ്പി​ക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നേ​യും സു​പ്രീം കോ​ട​തി​യേ​യും സ​മീ​പി​ച്ച് പ​രാ​ജ​യ​പ്പെ​ട്ട സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കു​വാ​നു​ള്ള ധ​നാ​ഗ​മ മാ​ർ​ഗം കൂ​ടി ജ​ന​ങ്ങ​ളെ ബോ​ധ്യ​പ്പെ​ടു​ത്ത​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​ക​ള്‍​ക്കു​ള്ള തു​ക ബ​ഡ്ജ​റ്റി​ല്‍ നീ​ക്കി​വ​ച്ചി​ട്ടി​ല്ലെ​ന്നും എ​ൻ. കെ. ​പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

മ​ന്ത്രി​സ​ഭ​യെ ഇ​രു​ട്ട​ത്താ​ക്കി ര​ഹ​സ്യ​മാ​യി ക​രാ​റു​ക​ളി​ലും ധാ​ര​ണാ​പ​ത്ര​ത്തി​ലും ഒ​പ്പി​ടു​ന്ന സ​ര്‍​ക്കാ​ര്‍ നി​യ​മ​സ​ഭ​യു​ടെ അ​വ​കാ​ശ​ങ്ങ​ളേ​യും ലം​ഘി​ച്ചി​രി​ക്കു​ക​യാ​ണ്. നി​യ​മ​സ​ഭ​യി​ല്‍ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യാ​ലു​ണ്ടാ​കു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ മു​ന്നി​ല്‍ ക​ണ്ടു​കൊ​ണ്ടാ​ണ് മു​ഖ്യ​മ​ന്ത്രി നി​യ​മ​സ​ഭ​യെ ഒ​ഴി​വാ​ക്കി​യെ ത​ന്നും പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള​ള കു​റ്റ​വി​ചാ​ര​ണ യാ​ത്ര​യി​ല്‍ ജാ​ഥാം​ഗ​ങ്ങ​ളാ​യ അ​ഡ്വ. ബി​ന്ദു​കൃ​ഷ്ണ, എ.​കെ. ഹ​ഫീ​സ്, നൗ​ഷാ​ദ് യൂ​നു​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. ജാ​ഥ​യ്ക്ക് ത​ങ്ക​ശേ​രി ജം​ഗ്ഷ​ന്‍, മു​തി​ര​പ്പ​റ​മ്പ് ജം​ഗ്ഷ​ന്‍, രാ​മ​ന്‍​കു​ള​ങ്ങ​ര, കാ​വ​നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി. ഡോ. ​ഉ​ദ​യ സു​കു​മാ​ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ സ​മ്മേ​ള​നം കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​ന്‍റെ ചു​മ​ത​ല​യു​ള്ള കെ ​പിസിസി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി അം​ഗം വി.​എ​സ്.ശി​വ​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡിസിസി ​പ്ര​സി​ഡ​ന്‍റ് പി. ​രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, യുഡിഎ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ കെ.​സി. രാ​ജ​ന്‍, സൂ​ര​ജ് ര​വി, എം.​എ​സ്. ഗോ​പ​കു​മാ​ര്‍, തേ​വ​ള്ളി ആ​ര്‍. സു​നി​ല്‍, ഡി. ​ഗീ​താ​കൃ​ഷ്ണ​ന്‍, ഈ​ച്ചം​വീ​ട്ടി​ല്‍ ന​യാ​സ് മു​ഹ​മ്മ​ദ്, സു​ല്‍​ഫി​ക്ക​ര്‍ സ​ലാം, അ​ഡ്വ. വി​ഷ്ണു സു​നി​ല്‍ പ​ന്ത​ളം, എ​ന്‍. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, കൃ​ഷ്ണ​വേ​ണി ശ​ര്‍​മ്മ, പ്ര​സാ​ദ് നാ​ണ​പ്പ​ന്‍, കോ​തേ​ത്ത് ഭാ​സു​ര​ന്‍, അ​ഡ്വ. കൈ​പ്പു​ഴ വി. ​റാം​മോ​ഹ​ന്‍, ശ്രീ​ദേ​വി, എ​സ്. അ​ല​ക്സാ​ണ്ട​ര്‍, എം.​എ​സ്. സി​ദ്ധി​ഖ്, സി​സ്റ്റ​സ് പ​യ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

 

Tags : N.K. Premachandran Local News Nattuvishesham Kollam

Recent News

Up