x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോ​സ്ഗി​രി​യി​ൽ കി​ണ​റ്റി​ൽ​വീ​ണ് കു​ട്ടി​യാ​ന ച​രി​ഞ്ഞു


Published: January 2, 2026 06:28 AM IST | Updated: January 2, 2026 06:28 AM IST

ജോ​സ്ഗി​രി തി​രു​നെ​റ്റി​യി​ൽ കു​ട്ടി​യാ​ന വീ​ണ കി​ണ​ർ.

ചെ​റു​പു​ഴ: ജോ​സ്ഗി​രി തി​രു​നെ​റ്റി​യി​ൽ കു​ട്ടി​യാ​ന കി​ണ​റ്റി​ൽ വീ​ണ് ചരിഞ്ഞു. തി​രു​നെ​റ്റി​യി​ലെ പ​ള്ളി​ക്കു​ന്നേ​ൽ മ​ഹേ​ഷി​ന്‍റെ കി​ണ​റ്റി​ലാ​ണു കാ​ട്ടാ​ന​ക്കു​ട്ടി വീ​ണ​ത്. ജ​ഡം അ​ഴു​കി​യ നി​ല​യി​ലാ​ണ്. വീ​ട്ടി​ൽ നി​ന്ന് ദൂ​രെ​യു​ള്ള കൃ​ഷി​യി​ട​ത്തി​ലെ കി​ണ​റ്റി​ലാ​ണ് കാ​ട്ടാ​ന​ക്കു​ട്ടി വീ​ണ​ത്. കി​ണ​റ്റി​ൽ നി​ന്നും പൈ​പ്പ് വ​ഴി വീ​ട്ടി​ലേ​ക്ക് വെ​ള്ളം എ​ടു​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. വെ​ള്ളം വ​രാ​ത്ത​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് കാ​ട്ടാ​ന​ക്കു​ട്ടി​യെ ക​ണ്ട​ത്.

20 അ​ടി താ​ഴ്ച​യു​ള്ള കി​ണ​റ്റി​ലാ​ണ് കാ​ട്ടാ​ന​ക്കു​ട്ടി വീ​ണ​ത്. ദി​വ​സ​ങ്ങ​ൾ​ക്ക് മു​ന്പ് ഇ​തേ സ്ഥ​ല​ത്ത് ആ​ന​യി​റ​ങ്ങി കൃ​ഷി ന​ശി​പ്പി​ച്ചി​രു​ന്നു. നാ​ലു​ദി​വ​സം മു​ന്പ് ഈ ​കൃ​ഷി​യി​ട​ത്തി​ൽ കാ​ട്ടാ​ന​ക്കൂ​ട്ട​മെ​ത്തി​യി​രു​ന്ന​താ​യി മ​ഹേ​ഷ് പ​റ​ഞ്ഞു. പി​റ്റേ​ദി​വ​സം പോ​യി നോ​ക്കി​യി​രു​ന്നെ​ങ്കി​ലും കാ​ട്ടാ​ന​ക്കു​ട്ടി കി​ണ​റ്റി​ൽ വീ​ണ​ത​റി​ഞ്ഞി​രു​ന്നി​ല്ല.

കു​ടി​വെ​ള്ളം മു​ട​ങ്ങി​യെ​ന്നും എ​ത്ര​യും വേ​ഗം കാ​ട്ടാ​ന​ക്കു​ട്ടി​യെ കി​ണ​റ്റി​ൽ നി​ന്നും നീ​ക്കം ചെ​യ്ത് കി​ണ​ർ വൃ​ത്തി​യാ​ക്കി ന​ൽ​ക​ണ​മെ​ന്നും മ​ഹേ​ഷ് ആ​വ​ശ്യ​പ്പെ​ട്ടു. വ​നം​വ​കു​പ്പി​നെ വി​വ​രം അ​റി​യി​ച്ചി​ട്ട് ഉ​ദ്യോ​ഗ​സ്ഥ​ർ തി​രി​ഞ്ഞു നോ​ക്കി​യി​ട്ടി​ല്ലെ​ന്നും മ​ഹേ​ഷ് പ​റ​ഞ്ഞു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഷൈ​മ ജെ​നു ത​ച്ചു​ക്കു​ന്നേ​ൽ, വി​ജി കെ. ​ജോ​ൺ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.

Tags : Child dies nattuvishasham local news

Recent News

Up