x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ർ​ഥി​ക​ൾക്ക് സു​ര​ക്ഷി​തയാ​ത്ര ഒരുക്കാൻ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ്


Published: February 16, 2026 05:03 AM IST | Updated: February 16, 2026 05:03 AM IST

പെ​രി​ന്ത​ൽ​മ​ണ്ണ: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സു​ര​ക്ഷി​ത യാ​ത്ര​ക്ക് സൗ​ക​ര്യം ഒ​രു​ക്കാ​ൻ തൊ​ണ്ടി വാ​ഹ​ന​ങ്ങ​ളും വെ​ള്ള​ക്കെ​ട്ടും നീ​ക്കം ചെ​യ്യാ​ൻ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ്. റോ​ഡി​നോ​ട് ചേ​ർ​ന്ന് പി​ടി​ച്ചി​ട്ട ഡി​വൈ​എ​സ്പി ഓ​ഫീ​സി​ലെ തൊ​ണ്ടിവാ​ഹ​ന​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​നും കാ​ടു​മു​ടി​യ കോ​ന്പൗ​ണ്ട് വൃ​ത്തി​യാ​ക്കാ​നും മ​ഴ​ക്കാ​ല​ങ്ങ​ളി​ൽ റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ടു​ക​ൾ ഇ​ല്ലാ​താ​ക്കാ​നു​മാ​ണ് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ട്ട​ത്.​

സ​ഹീ​ർ ചി​ക്കു​ത്ത് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഇ​ട​പെ​ട​ൽ. ഡി​വൈ​എ​സ്പി ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ന്പൗ​ണ്ട് കാ​ടു​മൂ​ടി ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ താ​വ​ള​മാ​യ​താ​യും കെ​ട്ടി​ട ഭാ​ഗ​ങ്ങ​ളി​ൽ വ​ള്ളി​ക​ളും വേ​രു​ക​ളും പ​ട​ർ​ന്ന് ന​ശി​ക്കു​ന്ന​താ​യും പ​രാ​തി​യി​ൽ പ​റ​ഞ്ഞി​രു​ന്നു.

തൊ​ണ്ടി വാ​ഹ​ന​ങ്ങ​ളി​ൽ വെ​ള്ളം കെ​ട്ടി​നി​ന്ന് കൊ​തു​കു​ക​ൾ പെ​രു​കു​ന്ന​താ​യും വ​ഴി​യി​ലു​ള്ള മ​തി​ൽ​ക്കെ​ട്ടു​ക​ൾ ത​ക​ർ​ന്നുകൊ​ണ്ടി​രി​ക്കു​ക​യാ​ണ​ന്നും ഹൗ​സിം​ഗ് കോ​ള​നി റോ​ഡി​ൽ ചെ​റു​മ​ഴ​യി​ൽ പോ​ലും തോ​ട്ടി​ലെ വെ​ള്ളം ഒ​ഴു​കു​ന്ന​തു​പോ​ലെ വെ​ള്ള​വും മ​ണ്ണും കു​ത്തി​യൊ​ഴു​കു​ക​യാ​ണെ​ന്നും ഇ​തു​കാ​ര​ണം വി​ദ്യാ​ർ​ഥി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ ബു​ദ്ധി​മു​ട്ടു​ക​യാ​ണെ​ന്നും സ​ഹീ​ർ ക​മ്മീ​ഷ​ൻ മു​ന്പാ​കെ ബോ​ധി​പ്പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നാ​യി മു​ൻ​പ് പ്ര​വൃ​ത്തി ന​ട​ത്തി​യി​രു​ന്ന​താ​യും സ​ന്പൂ​ർ​ണ സം​വി​ധാ​നം സ​ജ്ജ​മാ​ക്കാ​ൻ 70 ല​ക്ഷം രൂ​പ ചെ​ല​വ് വ​രു​മെ​ന്നും സ​ർ​ക്കാ​ർ പ്ര​ത്യേ​ക​മാ​യി ഫ​ണ്ട് അ​നു​വ​ദി​ച്ചാ​ൽ തു​ട​ർപ്ര​വൃ​ത്തി ന​ട​ത്താ​മെ​ന്നു​മാ​ണ് ന​ഗ​ര​സ​ഭ നി​ല​പാ​ട്.

Tags : Local News Nattuvishesham Malappuram

Recent News

Up