x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​റ്റാ​രി​ക്കാ​ൽ ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം: സെ​ന്‍റ് മേ​രീ​സും ക​മ്പ​ല്ലൂ​രും ജേ​താ​ക്ക​ൾ


Published: November 7, 2025 07:35 AM IST | Updated: November 7, 2025 07:35 AM IST

പാ​ലാ​വ​യ​ൽ: ചി​റ്റാ​രി​ക്കാ​ൽ ഉ​പ​ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ 290 പോ​യി​ന്‍റോ​ടെ ക​മ്പ​ല്ലൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളും ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 238 പോ​യി​ന്‍റോ​ടെ ചി​റ്റാ​രി​ക്കാ​ൽ സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളും ജേ​താ​ക്ക​ളാ​യി.
ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ 212 പോ​യി​ന്‍റും ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ 174 പോ​യി​ന്‍റും നേ​ടി ആ​തി​ഥേ​യ​രാ​യ പാ​ലാ​വ​യ​ൽ സെ​ന്‍റ് ജോ​ൺ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഇ​രു​വി​ഭാ​ഗ​ങ്ങ​ളി​ലും ര​ണ്ടാം​സ്ഥാ​ന​ത്തെ​ത്തി.


യു​പി വി​ഭാ​ഗ​ത്തി​ൽ 76 പോ​യി​ന്‍റോ​ടെ ചി​റ്റാ​രി​ക്കാ​ൽ സെ​ന്‍റ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളും കോ​ട്ട​മ​ല എം​ജി​എം യു​പി സ്കൂ​ളും ഒ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു. 74 പോ​യി​ന്‍റ് നേ​ടി​യ ചാ​യ്യോ​ത്ത് ഗ​വ. സ്കൂ​ളാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്.


എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ 65 പോ​യി​ന്‍റോ​ടെ തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് എ​ൽ​പി സ്കൂ​ൾ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. 63 പോ​യി​ന്‍റ് നേ​ടി​യ പാ​ലാ​വ​യ​ൽ സെ​ന്‍റ് ജോ​ൺ​സ് എ​ൽ​പി സ്കൂ​ളി​നാ​ണ് ര​ണ്ടാം സ്ഥാ​നം.


സ​മാ​പ​ന സ​മ്മേ​ള​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്താ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് സോ​മി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​
സി​നി​മാ​താ​രം പി.​പി. കു​ഞ്ഞി​കൃ​ഷ്ണ​ൻ മു​ഖ്യാ​തി​ഥി​യാ​യി. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ് മാ​ണി​ക്ക​ത്താ​ഴെ, ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ജ​സീ​ന്ത ജോ​ൺ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​മെ​ൻ​ഡ​ലി​ൻ മാ​ത്യു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം പി.​ഡി. നാ​രാ​യ​ണി, വി.​വി. ബാ​ല​കൃ​ഷ്ണ​ൻ, മാ​ർ​ട്ടി​ൻ ജോ​സ​ഫ്, പി.​സി. സോ​ഫി, എം.​വി. ഗീ​ത​മ്മ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : local nattuvishesham Kalolsavam

Recent News

Up