പാലക്കാട്: സ്വപ്നം പാലക്കാട് സൊസൈറ്റി ക്രിസ്മസ് പുതുവത്സര ആഘോഷം നടത്തി. ഗസാല ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എം. ശശി ഉദ്ഘാടനം ചെയ്തു. സമാപനസമ്മേളനം മുൻ മുനിസിപ്പൽ ചെയർപേഴ്സണ്‍ പ്രമീള ശശിധരൻ ഉദ്ഘാടനം ചെയ്തു. സ്വപ്നം പാലക്കാടിന്റെ രക്ഷാധികാരി എൻ.ജി. ജോണ്സണ് മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് ലില്ലി വാഴയിൽ അധ്യക്ഷത വഹിച്ചു. എച്ച്ഐവി ബാധിതരുടെ ക്ഷേമത്തിനായി ദീർഘകാലം സേവനം അനുഷ്ഠിച്ചതിന് കുര്യാക്കോസ് ഏലിയാസ് സർവീസ് സൊസൈറ്റിയുടെ ഫിനാൻസ് ഓഫീസറും പ്രൊജക്ട് ഡെലിഗേറ്റും ആയ സി.കെ. ഷാജുവിനെ ആദരിച്ചു.
തൃശൂർ കുര്യാക്കോസ് ഏലിയാസ് സർവീസ് സൊസൈറ്റി സെക്രട്ടറി ഫാ. ജിന്റോ ചിറയത്ത് പുതുവത്സര സന്ദേശം നൽകി. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പാലക്കാട് ടൗണ്‍ പ്രസിഡന്റ് എം. അസൻ മുഹമ്മദ്ഹാജി, സ്വപ്നം പാലക്കാട് സെക്രട്ടറി റിസാന ബീഗം, ജോയിന്റ് സെക്രട്ടറി വി.കെ. പ്രേമ, വൈസ് പ്രസിഡന്റ് ശിവദാസ് മണ്ണൂർ, ട്രഷറർ ഹരിദാസ് കേരളശേരി, ജോസ് ചാലയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
Tags : Christmas nattuvishesham local news