x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യ​നാ​ട് പ്ര​സ്ക്ല​ബി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷിച്ചു


Published: December 24, 2025 08:19 AM IST | Updated: December 24, 2025 08:19 AM IST

ക​ൽ​പ്പ​റ്റ: മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ സ​ത്യ​ത്തി​ന്‍റെ വ​ക്താ​ക്ക​ളാ​ക​ണ​മെ​ന്ന് കൈ​ത​പ്പൊ​യി​ൽ ലി​സാ കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ജോ​സ​ഫ് മേ​ലേ​ട്ടു​കൊ​ച്ചി​യി​ൽ.


വ​യ​നാ​ട് പ്ര​സ്ക്ല​ബി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ൽ സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പാ​വ​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ല്ലാ​നും ഇ​രു​ട്ടി​ന്‍റെ ലോ​ക​ത്ത് ന​ൻ​മ​യു​ടെ വെ​ളി​ച്ച​മാ​കാ​നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കു ക​ഴി​യ​ണ​മെ​ങ്കി​ൽ അ​ക​മേ പ്ര​കാ​ശ​മു​ണ്ടാ​ക​ണം. സ​മൂ​ഹ​ത്തി​ൽ മ​നു​ഷ്യ​ർ ത​മ്മി​ലു​ള്ള അ​ക​ലം ഇ​ല്ലാ​താ​ക​ണം.

വാ​ള​യാ​റി​ലെ ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​വും അ​തു​പോ​ലു​ള്ള സം​ഭ​വ​ങ്ങ​ളും പ​രി​ഷ്കൃ​ത​രെ​ന്നു അ​ഭി​മാ​നി​ക്കു​ന്ന കേ​ര​ളീ​യ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ദുഃ​ഖ​ക​ര​വും ല​ജ്ജാ​ക​ര​വു​മാ​ണ്. മ​നു​ഷ്യ​ന്‍റെ ഉ​ള്ളി​ലെ ഇ​രു​ട്ട് പ്ര​ക​ട​മാ​കു​ന്ന ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഐ​ക്യ​ത്തോ​ടെ ജീ​വി​ക്കു​ന്ന നാ​ടി​നെ മോ​ശ​മാ​യി വി​ല​യി​രു​ത്ത​പ്പെ​ടാ​ൻ കാ​ര​ണ​മാ​കും. നി​ശ​ബ്ദ​ത പ​ല​പ്പോ​ഴും അ​പ​ക​ട​ക​ര​മാ​ണ്.

മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ മ​ഹ​ത്വം ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് ന​ൻ​മ​യു​ടെ ന​ക്ഷ​ത്ര​ങ്ങ​ളാ​കാ​ൻ മ​നു​ഷ്യ​നു ക​ഴി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​എ.​പി.​ജെ. പ​ബ്ലി​ക് സ്കൂ​ൾ ചെ​യ​ർ​മാ​ൻ ഷാ​ജി ചെ​റി​യാ​ൻ മു​ഖ്യാ​തി​ഥി​യാ​യി. പ്ര​സ്ക്ല​ബ് സെ​ക്ര​ട്ട​റി ജോ​മോ​ൻ ജോ​സ​ഫ് സ്വാ​ഗ​തം പ​റ​ഞ്ഞു.

Tags : nattu vishesham Christmas celebrated Wayanad

Recent News

Up