ചാലക്കുടി: സേക്രഡ് ഹാർട്ട് കോൺവന്റ് ഗേൾസ് സ്കൂളിൽ, ശാരീരിക വെല്ലുവിളി നേരിടുന്ന ശാന്തി ഭവനിലെ കുട്ടികളോടൊപ്പം ക്രിസ്മസ് ആഘോഷിച്ചു.
വിദ്യാർഥികൾ സമാഹരിച്ച പണം ഉപയോഗിച്ച് കുട്ടികൾക്ക് ക്രിസ്മസ് സമ്മാനങ്ങളും പുതുവസ്ത്രങ്ങളും സമ്മാനിച്ചു. പിടിഎ പ്രസിഡന്റ് ലിജോ കുറ്റിക്കാടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രധാനാധ്യാപിക സിസ്റ്റർ ജോസ്ലിൻ, ജിസാ മോൾ, സ്കൂൾ ലീഡർ എലേന. കെ. ഷിബു എന്നിവർ പ്രസംഗിച്ചു.
വെള്ളവസ്ത്രങ്ങൾ അണിഞ്ഞ മാലാഖമാരും ക്രിസ്മസ് പാപ്പമാരും അണിനിരന്ന ആഘോഷത്തിൽ കരോൾ ഗാനങ്ങളും നൃത്ത പരിപാടികളും ആഘോഷത്തെ വർണാഭമാക്കി.
Tags : Shanti Bhavan