തിരുവനന്തപുരം: ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി നഗരത്തിലെ ദേവാലയങ്ങള്‍ ഒരുങ്ങി. ഇന്നു രാത്രി പാതിരാ കുര്ബാനയോടെയാണd ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓര്മ പുതുക്കുന്ന ആഘോഷങ്ങള്‍ക്കു തുടക്കമാകുക.
ക്രിസ്മസ് ദിനമായ നാളെ പുലര്‍ച്ചെയും പള്ളികളില്‍ കുര്‍ബാന ഉണ്ടാകും. വിവിധ ദേവാലയങ്ങളിലെ പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്കു മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ് ഡോ.തോമസ് ജെ. നെറ്റോ, സഹായമെത്രാന്‍ ഡോ. ആര്. ക്രിസ്തുദാസ് തുടങ്ങിയവര്‍ കാര്‍മികരാകും.
പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ ഇന്നു രാത്രി ഏഴിന് ആരംഭിക്കുന്ന ക്രിസ്മസ് തിരുക്കര്‍മങ്ങള്‍ക്ക് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാര്മികനായിക്കും. തീ ഉഴലിച്ച ശുശ്രൂഷയും വിശുദ്ധ കുര്‍ബാനയും കത്തീഡ്രല്‍ ഗായകസംഘം അവതരിപ്പിക്കുന്ന ക്രിസ്മസ് കാരളും ഉണ്ടാകും.
പാളയം സെന്റ് ജോസഫ്സ് കത്തീഡ്രലില്‍ ഇന്നു രാത്രി 11.30 ന് ആരംഭിക്കുന്ന ക്രിസ്മസ് തിരുക്കര്‍മങ്ങള്‍ക്കു തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ.നെറ്റോ മുഖ്യകാര്‍മികനായിരിക്കും. നാളെ രാവിലെ ഏഴിനും എട്ടിനും വിശുദ്ധ കുര്‍ബാന.
വഴുതക്കാട് കാര്‍മല്‍ഹില്‍ ആശ്രമ ദേവാലയത്തില്‍ ഇന്നു രാത്രി 11ന് ആഘോഷമായ ക്രിസ്മസ് ദിവ്യബലി. നാളെ രാവിലെ 6.30നും 8.30നും 11നും (ഇംഗ്ലീഷ്) വൈകുന്നേരം നാലിനും 5.30നും ഏഴിനും ദിവ്യബലിയുണ്ടാകും.
പിഎംജി ലൂര്‍ദ് ഫൊറോന പള്ളിയില്‍ ഇന്നു രാത്രി 11.30ന് ആരംഭിക്കുന്ന ക്രിസ്മസ് തിരുക്കര്‍മങ്ങള്‍ക്കു ലൂര്‍ദ് ഫൊറോന വികാരിയും ചങ്ങനാശേരി അതിരൂപത വികാരി ജനറാളുമായ മോണ്‍. ഡോ. ജോണ്‍ വര്‍ഗീസ് തെക്കേക്കര മുഖ്യ കാര്‍മികത്വം വഹിക്കും. നാളെ രാവിലെ ആറിനും 7.30നും ആഘോഷമായ വിശുദ്ധ കുര്‍ബാനയുണ്ടാകും.
വെട്ടുകാട് മാദ്രെ ദേ ദേവൂസ് ദേവാലയത്തില്‍ ഇന്നു രാത്രി 11.30ന് ക്രിസ്മസ് തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. നാളെ രാവിലെ ഏഴിനും വൈകുന്നേരം 5.30നും വിശുദ്ധ കുര്‍ബാനയുണ്ടാകും.
പാളയം സമാധാനരാജ്ഞി ബസിലിക്കയിലെ ക്രിസ്മസ് തിരുക്കര്‍മങ്ങള്‍ ഇന്നു വൈകുന്നേരം ഏഴിന് ആരംഭിക്കും.