x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ല​സ്ഥാ​ന​ത്ത് ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി


Published: December 9, 2025 06:18 AM IST | Updated: December 9, 2025 06:18 AM IST


തി​രു​വ​ന​ന്ത​പു​രം: വൈ​എം​സി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​ന്‍റ് തോ​മ​സ് സ്കൂ​ളി​ലെ ഡോ. ​ജോ​സ​ഫ് മാ​ർ​ത്തോ​മാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ കാ​ര​ൾ ഗാ​ന​സ​ന്ധ്യ​യോ​ടെ ത​ല​സ്ഥാ​ന​ത്ത് ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. തു​ട​ർ​ന്ന് ത​ല​സ്ഥാ​ന​ത്തെ 16 പ​ള്ളി​ക​ളി​ൽ നി​ന്നു​ള്ള ക്വ​യ​ർ സം​ഘ​ങ്ങ​ൾ കാ​ര​ൾ ഗാ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.


മേ​ജ​ർ അ​തി​രൂ​പ​ത മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഹാ​യമെത്രാ​ൻ റ​വ. ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ അ​ല​ക്സി​യോ​സ് ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കി. വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ഡോ. ​നൂ​ർ​ത​ർ ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ജോ​സ​ഫ്, സ്പി​രി​ച്ച്വ​ൽ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജേ​ക്ക​ബ് ജോ​ർ​ജ്, ട്ര​ഷ​റ​ർ ഡേ​വി​ഡ് ഗെ​നി​യോ​സോ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​റ്റി കെ. ​വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


വൈ​എം​സി​എ ക്വ​യ​റി​നു പു​റ​മേ പാ​ള​യം സി​എ​സ്ഐ ക്രൈ​സ്റ്റ് ച​ർ​ച്ച്, പേ​രു​ർ​ക്ക​ട സി​എ​സ് ഐ ച​ർ​ച്ച്, പാ​ള​യം സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ, പേ​രൂർ​ക്ക​ട എ​ബ​നേ​സ​ർ മാ​ർ​ത്തോ​മ്മ ച​ർ​ച്ച്, വ​ഴു​ത​ക്കാ​ട് ശാ​ലം മാ​ർ​ത്തോ​മ്മ ച​ർ​ച്ച്, പു​ന്ന​ൻ റോ​ഡ് സെ​ന്‍റ് പീ​റ്റേ​ഴ്സ് യാ​ക്കോ​ബാ സിം​ഹാ​സ​ന ക​ത്തീ​ഡ്ര​ൽ, ന​ന്ത​ൻ​കോ​ട് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, പാ​റ്റൂ​ർ സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മ ച​ർ​ച്ച്, പാ​ള​യം സി​എ​സ്ഐ മ​റ്റീ​ർ മെ​മ്മോ​റി​യ​ൽ ച​ർ​ച്ച്, ന​ന്ത​ൻ​കോ​ട് ജെ​റു​സ​ലേം പാ​ള​യം സി​എ​സ്ഐ മാ​ർ​ത്തോ​മ്മ ച​ർ​ച്ച്, പെ​രു​ത്തി​പ്പാ​റ ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മ്മ ച​ർ​ച്ച്, കു​മ​ര​പു​രം സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച്, ക​വ​ടി​യാ​ർ മാ​ർ അ​പ്രേം ഓ​ർ​ത്ത​ഡോ​ക് സ് ച​ർ​ച്ച്, പോ​ങ്ങും​മൂ​ട് സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് സിം​ഹാ​സ​ന ച​ർ​ച്ച്, സെ​ന്‍റ് പീ​റ്റേ​ഴ്സ് ആ​ന്‍റ് സെ​ന്‍റ് പോ​ൾ​സ് ഓ​ർ​ത്ത​ഡോ​ക്സ് സി​റി​യ​ൻ ച​ർ​ച്ച്, ശ്രീ​കാ​ര്യം സെ​ന്‍റ് ജോ​സ​ഫ് എ​മ്മാ​വൂ​സ് ക​ത്തോ​ലി​ക്ക ച​ർ​ച്ച് എ​ന്നി​വി​ട​ങ്ങ​ളി​ലെ സം​ഘ​ങ്ങ​ൾ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.

Tags : Christmas celebrations

Recent News

Up