x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​പി​എ​സ് ലേ​ക്‌​ഷോ​റി​ല്‍ ക്രോ​ണി​ക് ലം​ഗ് ഡി​സീ​സ് ക്ലി​നി​ക്ക്


Published: November 20, 2025 04:10 AM IST | Updated: November 20, 2025 04:10 AM IST

എ​റ​ണാ​കു​ളം വി​പി​എ​സ് ലേ​ക്‌​ഷോ​റി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച ക്രോ​ണി​ക് ലം​ഗ് ഡി​സീ​സ് ക്ലി​നി​ക്കി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം കെ. ​ബാ​ബു എം​എ​ല്‍​എ, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ എ​സ്.​കെ. അ​ബ്ദു

കൊ​ച്ചി: തു​ട​ര്‍​ച്ച​യാ​യ ശ്വാ​സ​കോ​ശ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ടു​ന്ന​വ​ര്‍​ക്കാ​യി കൊ​ച്ചി വി​പി​എ​സ് ലേ​ക്‌​ഷോ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ക്രോ​ണി​ക് ലം​ഗ് ഡി​സീ​സ് ക്ലി​നി​ക് (സി​എ​ല്‍​ഡി​സി) പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി.

സി​ഒ​പി​ഡി, ബ്രോ​ങ്കൈ​ക്ട​സി​സ്, പ​ള്‍​മ​ണ​റി ഫൈ​ബ്രോ​സി​സ് തു​ട​ങ്ങി വി​ട്ടു​മാ​റാ​ത്ത ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ളാ​ല്‍ ബു​ദ്ധി​മു​ട്ടു​ന്ന​വ​ർ​ക്കാ​യാ​ണു പ്ര​ത്യേ​ക ക്ലി​നി​ക്ക് ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്.
ലേ​ക്‌​ഷോ​ര്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ എ​സ്.​കെ. അ​ബ്ദു​ള്ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ കെ. ​ബാ​ബു എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ഇ​ന്‍​ഫ്‌​ളു​വ​ന്‍​സ​ര്‍ അ​ഞ്ജ​ന ഷാ​ജി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

സ​ര്‍​ജി​ക്ക​ല്‍ ഗാ​സ്‌​ട്രോ എ​ന്‍റ​റോ​ള​ജി ഡ​യ​റ​ക്ട​ര്‍ ഡോ. ​എ​ച്ച്. ര​മേ​ഷ്, സീ​നി​യ​ര്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഡോ. ​ഹ​രി ല​ക്ഷ്മ​ണ​ന്‍, ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഡോ. ​കെ.​കെ. മു​ജീ​ബ് റ​ഹ്‌​മാ​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പോ​ഷ​കാ​ഹാ​ര പി​ന്തു​ണ, ശാ​സ്ത്രീ​യ വ്യാ​യാ​മ ക്ര​മം, മാ​ന​സി​ക പി​ന്തു​ണ തു​ട​ങ്ങി​യ​വ​യും ഉ​ൾ​പ്പ​ടെ രോ​ഗി​ക​ൾ​ക്കാ​വ​ശ്യ​മാ​യ സ​മ​ഗ്ര സ​മീ​പ​ന​മാ​ണ് ക്ലി​നി​ക്കി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : VPS Lakeshore Hospital Local News Ernakulam Nattuvishesham

Recent News

Up