കുന്പനാട്: സെന്റ് പോൾസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ തിരുനാളിനു കൊടിയേറി. വികാരി തോമസ് കൊടിനാട്ടുകുന്നേൽ കോർ എപ്പിസ്കോപ്പ കൊടിയേറ്റ് നിർവഹിച്ചു. 24 വരെ എല്ലാ ദിവസവും രാവിലെ ഏഴിന് കുർബാന
22, 23 തീയതികൾ ആറിന് സന്ധ്യാപ്രാർഥന, തുടർന്ന് സുവിശേഷ പ്രസംഗം. ഫാ. ജോസ് മണ്ണൂർകിഴക്കേതിൽ, ഫാ. മാത്യു പുത്തൻപീടികയിൽ എന്നിവർ പ്രസംഗിക്കും. 24ന് ആറിന് പുല്ലാട് സെന്റ് ആന്റണീസ് ദേവാലയത്തിൽ സന്ധ്യാപ്രാർഥനയേ തുടർന്ന് ഫാ. ചെറിയാൻ കുരിശുംമൂട്ടിൽ തിരുനാൾ സന്ദേശം നൽകും. രാത്രി ഏഴിന് റാസ ആരംഭിക്കും. ഫാ. തോമസ് പുത്തൻപറന്പിൽ കാർമികനാകും. കുന്പനാട് പള്ളിയിൽ സമാപന ആശിർവാദം.
25നു രാവിലെ ഒന്പതിന് കൂരിയ ബിഷപ് ആന്റണി മാർ സിൽവാനോസിനു സ്വീകരണം. 9.30ന് ആഘോഷമായ വിശുദ്ധ കുർബാന. കുരിശടിയിലേക്ക് റാസ, കൊടിയിറക്ക്.
ഇടമൺ സെന്റ് മേരീസ് പള്ളിയിൽ തിരുനാൾ
വെച്ചൂച്ചിറ: ഇടമൺ സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ 23 മുതൽ 25 വരെ നടക്കും. 23 ന് വൈകുന്നേരം അഞ്ചിന് കൊടിയേറ്റ് , ലദീഞ്ഞ് വിശുദ്ധ കുർബാന, ഫാ. വർഗീസ് മണക്കാട്ട് കാർമികനാകും. തുടർന്ന് സെമിത്തേരി സന്ദർശനം.
24 ന് വൈകുന്നേരം നാലിന് ചെണ്ടമേളം തുടർന്ന് വിശുദ്ധ കുർബാന. ഫാ. സിജു ഞള്ളിമാക്കൽ കാർമികത്വം വഹിക്കും. 6.30 ന് ഇടമൺ കുരിശടിയിലേക്ക് പ്രദക്ഷിണം, ലദീഞ്ഞ്. ഫാ. ജോസഫ് മരുതോലിൽ സന്ദേശം നൽകും. 25 ന് രാവിലെ 10 ന് തിരുനാൾ കുർബാന. ഫാ. ഏബ്രഹാം കൊച്ചുവീട്ടിൽ സന്ദേശം നൽകും. തുടർന്ന് കൊടിയിറക്ക്, സ്നേഹവിരുന്ന്.
പുറമറ്റം ഓർത്തഡോക്സ് പള്ളിയിൽ
പുറമറ്റം: സെന്റ് മേരീസ് ഊർശ്ലേം ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ ദൈവമാതാവിന്റെ ഓർമപ്പെരുന്നാളിന് തുടക്കം കുറിച്ച് വികാരി ഫാ. ദിനേശ് പാറക്കടവിൽ കൊടിയേറ്റ് നിർവഹിച്ചു.
നാളെയും 22നും ആറിനു സന്ധ്യാനമസ്കാരത്തേ തുടർന്ന് ധ്യാനം. ഫാ. ബിബിൻ മാത്യു, ഫാ. തോമസ് മാത്യു എന്നിവർ ധ്യാനം നയിക്കും. 23 ന് 5.30 ന് സന്ധ്യാ നമസ്കാരം. 6.30 ന് പള്ളിയിൽ നിന്ന് കുന്നുംപുറത്തു പടി, സെന്റ് കുര്യാക്കോസ് കുരിശടി, പന്നിക്കോട്ടു പടി, തേക്കുംപടി, പുത്തൻ കയ്യാലയ്ക്കൽപ്പടി വഴി തിരികെ പള്ളിയിലേക്ക് റാസ .
24 ന് ഏഴിന് പ്രഭാത നമസ്കാരം. തുടർന്ന് നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ മൂന്നിൻമേൽ കുർബാന, ദേവാലയ കുരിശടിയിലേക്ക് റാസ, അനുമോദനം.
പെരുന്നാൾ ക്രമീകരണങ്ങൾക്ക് ഫാ. ദിനേശ് പാറക്കടവിൽ - വികാരി, മത്തായി ടി. വർഗീസ് - ട്രസ്റ്റി, വി.എ.ഫിലിപ്പോസ് - സെക്രട്ടറി, എ.റ്റി. ഏബ്രഹാം, ആഷ്ബി പി. വർഗീസ് - കൺവീനർമാർ എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റി പ്രവർത്തിക്കുന്നു.
Tags : nattu vishesham chruch feaset