x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​നാ​ൾ മഹോത്സവം


Published: February 13, 2026 05:37 AM IST | Updated: February 13, 2026 05:37 AM IST

ക​ല്ലാ​യി വി​ശു​ദ്ധ പാ​ട്രി​ക്കി​ന്‍റെ ദേ​വാ​ല​യ​ത്തി​ല്‍ തി​രു​നാ​ളി​ന് വി​കാ​രി ഫാ. ​ആ​ന്‍റ​ണി പാ​ല്യ​ത്ത​റ കൊ​ടി​യേ​റ്റു​ന്നു.

ക​ല്ലാ​യി വിശുദ്ധ പാട്രിക് പ​ള്ളി

ക​ല്ലാ​യി: വി​ശു​ദ്ധ പാ​ട്രി​ക്കി​ന്‍റെ ദേ​വാ​ല​യ​ത്തി​ല്‍ തി​രു​നാ​ള്‍ ആ​രം​ഭി​ച്ചു. 16ന് ​സ​മാ​പി​ക്കും. വി​കാ​രി ഫാ. ​ആ​ന്‍റ​ണി പാ​ല്യ​ത്ത​റ തി​രു​നാ​ളി​ന് കൊ​ടി​യേ​റ്റി. 14ന് ​വൈ​കു​ന്നേ​രം 5.30ന് ​കു​ര്‍​ബാ​ന​ക്ക് കോ​ഴി​ക്കോ​ട് അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജെ​ന്‍​സ​ണ്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. 15ന് ​രാ​വി​ലെ 10ന് ​കു​ര്‍​ബാ​ന-​ഫാ. ആ​ല്‍​ഫ്ര​ഡ് വ​ട​ക്കേ​തു​ണ്ടി​ല്‍.

പെ​രു​വ​ണ്ണാ​മൂ​ഴി ഫാ​ത്തി​മ മാ​താ പ​ള്ളി

പെ​രു​വ​ണ്ണാ​മൂ​ഴി: പെ​രു​വ​ണ്ണാ​മൂ​ഴി ഫാ​ത്തി​മ മാ​താ ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ദ്ധ്യ​സ്ഥ​യാ​യ ഫാ​ത്തി​മ മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സീ​ന്‍റെ​യും മൂ​ന്നു ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന തി​രു​നാ​ളാ​ഘോ​ഷം ഇ​ന്ന് തു​ട​ങ്ങും.

വൈ​കീ​ട്ട് 4.45 ന് ​വി​കാ​രി ഫാ. ​അ​ബ്രാ​ഹം വ​ള്ളോ​പ്പി​ള്ളി കൊ​ടി ഉ​യ​ർ​ത്തും. തു​ട​ർ​ന്നു പ്ര​സു​ദേ​ന്തി വാ​ഴ്ച, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, രൂ​പ​ത​യി​ലെ ന​വ വൈ​ദീ​ക​രു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ സ​മൂ​ഹ​ബ​ലി, ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന​വ​രെ ആ​ദ​രി​ക്ക​ൽ, മ​രി​ച്ച​വ​ർ​ക്കു വേ​ണ്ടി​യു​ള്ള തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ, സി​മി​ത്തേ​രി സ​ന്ദ​ർ​ശ​നം, സാ​രി ലേ​ലം, രാ​ത്രി 7.30 ന് ​കോ​ഴി​ക്കോ​ട് എം.​റ്റി. ക്രി​യേ​ഷ​ൻ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന മെ​ഗാ​ഷോ എ​ന്നി​വ ന​ട​ക്കും. നാ​ളെ രാ​വി​ലെ 7 ന് ​ദി​വ്യ​ബ​ലി. വൈ​കീ​ട്ട് 5 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന.

കാ​ർ​മി​ക​ൻ ഫാ. ​ഷെ​റി​ൻ പു​ത്ത​ൻ​പു​ര​ക്ക​ൽ (റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ രാ​ഷ്ട്ര​ദീ​പി​ക, കോ​ഴി​ക്കോ​ട്). 6.45 ന് ​ഗ്രോ​ട്ടോ​യി​ലേ​ക്ക് പ്ര​ദ​ക്ഷി​ണം, വ​ച​ന സ​ന്ദേ​ശം, സ​മാ​പ​നാ​ശീ​ർ​വാ​ദം, വാ​ദ്യ​മേ​ള​ങ്ങ​ൾ, നേ​ർ​ച്ച ഭ​ക്ഷ​ണം. സ​മാ​പ​ന ദി​ന​മാ​യ ഞാ​യ​റാ​ഴ്ച രാ​വി​ലെ 6.30 ന് ​ദി​വ്യ​ബ​ലി. 9. 30 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന. കാ​ർ​മി​ക​ൻ ഫാ.​ജോ​ബി​ൻ തെ​ക്കേ​ക്ക​ര​മ​റ്റ​ത്തി​ൽ (രൂ​പ​താ ഡ​യ​റ​ക്ട​ർ കെ​സി​വൈ​എം). തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം, സ​മാ​പ​നാ​ശീ​ർ​വാ​ദം, സാ​രി​ലേ​ലം, സ്നേ​ഹ​വി​രു​ന്ന്, കൊ​ടി​യി​റ​ക്ക് എ​ന്നി​വ ന​ട​ക്കും.

പൊ​യി​ലോം​ചാ​ല്‍ സെ​ന്‍റ് ജൂ​ഡ് പള്ളി

പൊ​യി​ലോം ചാ​ല്‍: പൊ​യി​ലോം​ചാ​ല്‍ സെ​ന്‍റ് ജൂ​ഡ് ദേ​വാ​ല​യ​ത്തി​ല്‍ ഇ​ട​വ​ക സ്ഥാ​പ​ന​ത്തി​ന്‍റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​വും ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ യൂ​ദ്ദാ​ശി​ഹാ​യു​ടെ തി​രു​നാ​ളും പ​രി​ശു​ദ്ധ​ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബാ​സ്ത്യ​നോ​സി​ന്‍റെ​യും ഓ​ര്‍​മ​തി​രു​നാ​ളും ഇ​ന്നു​മു​ത​ല്‍ 15 വ​രെ ന​ട​ക്കും. ഇ​ന്ന് വൈ​കു​ന്നേ​രം 4.30-ന് ​കൊ​ടി​യേ​റ്റ് ന​ട​ക്കും.​ശ​നി​യും ഞാ​യ​റും നേ​ര്‍​ച​കാ​ഴ്ച​ക​ള്‍ സ​മ​ര്‍​പ്പി​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും.

Tags : Local News Nattuvishesham Kozhikode

Recent News

Up