x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദേ​വാ​ല​യ​ങ്ങ​ളി​ൽ തി​രു​നാ​ൾ


Published: January 18, 2026 07:18 AM IST | Updated: January 18, 2026 07:18 AM IST

ആ​ളൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ്


മ​റ്റം: ആ​ളൂ​ർ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ലെ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും വി​ശു​ദ്ധ യൗ​സേ​പ്പ് പി​താ​വി​ന്‍റെ​യും വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളി​നു കൊ​ടി​യേ​റി. പാ​ല​ക്കാ​ട് രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജി​ജോ ചാ​ല​ക്ക​ൽ കൊ​ടി​യേ​റ്റം നി​ർ​വ​ഹി​ച്ചു. 24, 25 തി​യ​തി​ക​ളി​ലാ​ണ് തി​രു​നാ​ൾ.
24 ന് ​രാ​വി​ലെ 6.15 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന, രൂ​പം എ​ഴു​ന്ന​ള്ളി​ച്ചു​വ​യ്ക്ക​ൽ. തു​ട​ർ​ന്ന് വീ​ടു​ക​ളി​ലേ​ക്ക് അ​ന്പ് എ​ഴു​ന്ന​ള്ളി​പ്പ്. രാ​ത്രി 11 ന് ​കു​ടും​ബ​ക്കൂ​ട്ടാ​യ്മ​ക​ളി​ൽ​നി​ന്നു​ള്ള അ​ന്പ് എ​ഴു​ന്ന​ള്ളി​പ്പ് സ​മാ​പ​നം. 25 ന് ​രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, രാ​വി​ലെ 10.30 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന, ഉ​ച്ച​തി​രി​ഞ്ഞ് അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം.
തി​രു​നാ​ളാ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ​ജാ​ക്സ​ൻ ചാ​ല​ക്ക​ൽ, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ റാ​ഫേ​ൽ ത​ട്ടി​ൽ, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ ജോ​ബി പാ​ല​യൂ​ർ, ട്ര​സ്റ്റി​മാ​രാ​യ സേ​വി പു​ലി​ക്കോ​ട്ടി​ൽ, ജീ​സ​ൻ ചാ​ല​ക്ക​ൽ, സിം​സ​ൻ കൂ​ത്തൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.


പ​ഴു​വി​ൽ സെ​ന്‍റ് ആ​ന്‍റ​ണീ​സ്


പ​ഴു​വി​ൽ: സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി. ഇ​തോ​ട​നു​ബ​ന്ധി​ച്ച് വൈ​കീ​ട്ട് ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം, പ്ര​സു​ദേ​ന്തി വാ​ഴ്ച, കൂ​ട് തു​റ​ക്ക​ൽ ശു​ശ്രൂ​ഷ എ​ന്നി​വ ന​ട​ന്നു.


പ​ഴു​വി​ൽ സെ​ന്‍റ്് ആ​ന്‍റ​ണീ​സ് ഫോ​റോ​ന വി​കാ​രി റ​വ. ഡോ. ​വി​ൻ​സെ​ന്‍റ് ചെ​റു​വ​ത്തൂ​ർ, അ​സി. വി​കാ​രി ഫാ. ​ഡേ​വി​സ് പു​ലി​ക്കോ​ട്ടി​ൽ, ട്ര​സ്റ്റി​മാ​രാ​യ സു​നി​ൽ കു​റ്റി​ക്കാ​ട​ൻ, മാ​ത്യു ഇ​രി​മ്പ​ൻ, ജെ​യിം​സ് ത​ട്ടി​ൽ, ആ​ന്‍റോ ചാ​ലി​ശേ​രി, തി​രു​നാ​ൾ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ബാ​ബു ജോ​ർ​ജ് വ​ട​ക്ക​ൻ, വി​വി​ധ ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.


തി​രു​നാ​ൾ ദി​ന​മാ​യ ​ഇ​ന്ന് രാ​വി​ലെ ആ​റി​നും 8.30 നും ​വി​ശു​ദ്ധ കു​ർ​ബാ​ന. 10.30 നു​ള്ള ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന​യ്ക്ക് ഫാ. ​ജോ​ബ് വ​ട​ക്ക​ൻ മു​ഖ്യ​കാ​ർ​മി​ക​ന​നാ​കും. ഫാ. ​അ​ല​ക്സ് മ​രോ​ട്ടി​ക്ക​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും. ഫാ. ​ഡേ​വി​സ് പു​ലി​ക്കോ​ട്ടി​ൽ സ​ഹ​കാ​ർ​മി​ക​നാ​കും. വൈ​കീ​ട്ട് നാ​ലി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം. എ​ട്ടാ​മി​ടം 25ന്.


ചേ​ർ​പ്പ് സെ​ന്‍റ് ആ​ന്‍റ​ണീ​സ്


ചേ​ർ​പ്പ്: സെ​ന്‍റ്് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ലെ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ ഇ​ന്നു മു​ത​ൽ 22 വ​രെ ആ​ഘോ​ഷി​ക്കും. ഇ​ന്നു രാ​വി​ലെ 6.30നും ​വൈ​കീ​ട്ടും ല​ദീ​ഞ്ഞ്, നൊ​വേ​ന, വി​ശു​ദ്ധ കു​ർ​ബാ​ന, രാ​ത്രി 7.30 ന് ​ദീ​പാ​ല​ങ്കാ​ര സ്വി​ച്ചോ​ൺ വി​കാ​രി ജ​ന​റാ​ൾ ഫാ. ​ജെ​യ്സ​ൻ കൂ​നം​പ്ലാ​ക്ക​ൽ നി​ർ​വ​ഹി​ക്കും.

നാ​ളെ രാ​വി​ലെ 6.30 ന് ​ല​ദീ​ഞ്ഞ്, നൊ​വേ​ന, കു​ർ​ബാ​ന, അ​മ്പ്, വ​ള എ​ഴു​ന്ന​ള്ളി​പ്പ്, 5.30ന് ​രൂ​പം എ​ഴു​ന്ന​ള്ളി​പ്പ്. രാ​ത്രി 11ന് ​അ​മ്പ്, വ​ള സ​മാ​പ​നം. 20ന് ​രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന,10ന് ​തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന, വൈ​കി​ട്ട് 3.30ന് ​കു​ർ​ബാ​ന, തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, ഏ​ഴി​ന് ആ​കാ​ശ വി​സ്മ​യം.

21ന് ​വൈ​കീ​ട്ട് അ​ഞ്ചി​ന് കു​ർ​ബാ​ന, ആ​റി​ന് ഇ​ട​വ​ക ദി​നം ചേ​ർ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ജോ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം​ചെ​യ്യും, ജീ​വ​കാ​രു​ണ്യ ഫ​ണ്ട് കൈ​മാ​റ​ൽ, വി​വി​ധ യൂ​ണി​റ്റു​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ. 22 ന് ​വൈ​കീ​ട്ട് ആ​റി​ന് കു​ർ​ബാ​ന, ഗാ​ന​മേ​ള.

വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ പ​ള്ളി വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ൻ വെ​ട്ട​ത്ത്, കൈ​ക്കാ​ര​ന്മാ​രാ​യ കെ.​ഡി. ജോ​മി , മാ​ർ​ട്ടി​ൻ ഇ. ​ജോ​സ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജോ​ജോ ഇ​ഞ്ചോ​ടി​ക്കാ​ര​ൻ, പ​ബ്ലി​സി​റ്റി ക​ൺ​വീ​ന​ർ കെ.​എ​ൽ. ആ​ന്‍റ​ണി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

 

Tags : nattu vishesham church in thirunal

Recent News

Up