x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​റ്റി​സ​ൺ റെ​സ്‌​പോ​ൺ​സ് പ്രോ​ഗ്രാം: പൊ​തു​കൂ​ട്ടാ​യ്മ വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി


Published: February 8, 2026 07:28 AM IST | Updated: February 8, 2026 07:28 AM IST

കാ​ഞ്ഞ​ങ്ങാ​ട്: സം​സ്ഥാ​ന​ത്തി​ന്‍റെ പു​രോ​ഗ​തി​ക്കും വി​ക​സ​ന​ത്തി​നും പു​തി​യ ക​രു​ത്തും ദി​ശാ​ബോ​ധ​വും ന​ൽ​കു​ന്ന​തി​നാ​യി ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ ആ​രാ​യാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന ന​വ​കേ​ര​ളം സി​റ്റി​സ​ൺ റെ​സ്‌​പോ​ൺ​സ് പ്രോ​ഗ്രാ​മി​ന്‍റെ ര​ണ്ടാം ഘ​ട്ട​മാ​യ പൊ​തു​കൂ​ട്ടാ​യ്മ വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി.

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വം ന​ട​ക്കു​ന്ന പ​ട​ന്ന​ക്കാ​ട് നെ​ഹ്റു ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും യു​വ​ജ​ന​ങ്ങ​ളി​ൽ നി​ന്നും അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും തേ​ടി​ക്കൊ​ണ്ടാ​ണ് വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി​യ​ത്.

കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ വി.​വി. ര​മേ​ശ​ൻ പ​രി​പാ​ടി​യു​ടെ ബ്രോ​ഷ​റും മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ന്ദേ​ശ​വും കൈ​മാ​റി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജി​ല്ലാ യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​വി. ര​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭ യൂ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ കൃ​തി​ക് രാ​ജ്, കെ. ​പ്ര​ണ​വ്, റെ​നീ​ഷ്, ഹ​രി​ത എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

 

 

Tags : nattu vishesham Citizen Response Program

Recent News

Up