റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്ന പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു.
മുക്കം: സി. മോയിൻകുട്ടി അനുവദിച്ച ഗവ. പോളിടെക്നിക് കോളജും, ഐഎച്ച്ആർഡി കോളജും സ്വകാര്യ ട്രസ്റ്റിന് വേണ്ടി ഇല്ലായ്മ ചെയ്ത ലിന്റോ ജോസഫ് എംഎൽഎയുടെ നടപടിക്കെതിരേ എന്ന മുദ്രാവാക്യവുമായി എംഎസ്എഫ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം.
എംഎൽഎ ഓഫീസിന് സമീപം മാർച്ച് ബാരിക്കേഡ് വച്ച് പോലീസ് തടയുകയായിരുന്നു. പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറിയെങ്കിലും പോലീസ് സംയമനം പാലിച്ചു. തുടർന്ന് ഉദ്ഘാടന ശേഷം നേതാക്കൾ പിരിഞ്ഞു പോയതോടെ എംഎസ്എഫ് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. ഇതോടെ പോലീസ് പ്രവർത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു.
ഇത് സംഘർഷത്തിനും കാരണമായി. മാർച്ച് യൂത്ത് ലീഗ് ജില്ല പ്രസിഡന്റും ജില്ലാ പഞ്ചായത്തംഗവുമായ മിസ് ഹബ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. സിപിഎം നേതൃത്വത്തിലുള്ള സ്വകാര്യ ട്രസ്റ്റിന് വേണ്ടി പാവപ്പെട്ട വിദ്യാർഥികളുടെ പഠന സൗകര്യം ഇല്ലാതാക്കുകയാണ് എംഎൽഎയെന്ന് അദ്ദേഹം പറഞ്ഞു.
നിരവധി യുവജന സമരങ്ങൾക്ക് നേതൃത്വം നൽകിയ എംഎൽഎ വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കൊപ്പമാണ് നിൽക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഷുഹൈബ് മലോറം അധ്യക്ഷത വഹിച്ചു.
Tags : Local News Nattuvishesham Kozhikode