മയ്യനാട് പഞ്ചായത്ത് മുക്കം താന്നി ബീച്ചിൽ നടത്തിയ ശുചീകരണ പ്രവർത്തനം പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്യുന്നു.
കൊട്ടിയം: മയ്യനാട് ഗ്രാമപഞ്ചായത്തി െ ന്റ നേതൃത്വത്തിൽ മയ്യനാട് മുക്കം താന്നി ബീച്ചിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പഞ്ചായത്ത് പ്രസിഡന്റി ന്റെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങളും ഹരിതകർമ സേനയും സ്റ്റുഡൻസ് പോലീസ് കേഡറ്റുകളും ചേർന്നാണ് ബീച്ചും പരിസരവും ശുചീകരിച്ചത്.
ബീച്ചിലും പരിസരത്തും മാലിന്യങ്ങൾ തള്ളുന്നതിനെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിന് മുന്നോടിയായാണ് പഞ്ചായത്ത് അംഗങ്ങൾ നേരിട്ട് ഇറങ്ങി ബീച്ച് വൃത്തിയാക്കിയത്. മയ്യനാട് പഞ്ചായത്തിനെ മാലിന്യമുക്ത പഞ്ചായത്താക്കുക എന്ന ലക്ഷ്യവും ഇതിനു പിന്നിൽ ഉണ്ട്.
ബീച്ചിൽ അടിസ്ഥാന സൗകര്യങ്ങൾ ഉണ്ടാക്കുന്നതിനോടൊപ്പം നിരീക്ഷണ കാമറകളും വരും ദിവസങ്ങളിൽ സ്ഥാപിക്കും. ഇന്നലെ രാവിലെ ബീച്ചിൽ നടന്ന ചടങ്ങിൽ മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് റാഫി ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. എം.നാസർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന ലോറൻസ്, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ആർ.എസ്. അബിൻ,
പഞ്ചായത്ത് അംഗങ്ങളായ സ്റ്റാലിൻ, ഷമീർ വലിയവിള, സന്തോഷ് കുമാർ, മുംതാസ്, ലിബിത, ആതിര, സുനിത, ഷേണു ജേക്കബ്, ശൈലജ, കുടുംബശ്രീ ചെയർപേഴ്സൺ ശ്രീലത, പൊതുപ്രവർത്തകരായ സജീവ് ഖാൻ, അലിയാർ കുട്ടി, അബ്ദുൾ സലാം, ആർ. എസ്. കണ്ണൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Tags : Local News Nattuvishesham Kollam