x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മു​ള്‍​മു​ന​യി​ല്‍ മ​ണി​ക്കൂ​റു​ക​ള്‍ : പാ​ള​യ​ത്തെ ന​ടു​ക്കി അ​ഗ്നി​നാ​ള​ങ്ങ​ള്‍


Published: February 18, 2026 05:35 AM IST | Updated: February 18, 2026 05:35 AM IST

കോ​ഴി​ക്കോ​ട് ക​ല്ലാ​യ് റോ​ഡി​ലെ ജ​യ​ല​ക്ഷ്മി സി​ൽ​ക്സി​ൽ പ​ട​ർ​ന്നു പി​ടി​ച്ച തീ ​ഫ​യ​ർ​ഫോ​ഴ്സ് അ​ണ​യ്ക്കു​ന്നു.

കോ​ഴി​ക്കോ​ട്: ഇ​ന്ന​ലെ വൈ​കു​ന്നേ​രം പാ​ള​യം ജ​യ​ല​ക്ഷ്മി സി​ല്‍​ക്‌​സി​ലു​ണ്ടാ​യ തീ​പി​ടി​ത്തം കോ​ഴി​ക്കോ​ട് ടൗ​ണി​നെ മു​ള്‍​മു​ന​യി​ലാ​ക്കി. മാ​നം​മു​ട്ടെ ഉ​യ​ര്‍​ന്ന തീ​നാ​ള​ങ്ങ​ള്‍ ന​ഗ​ര​ത്തെ വി​ഴു​ങ്ങു​മോ​യെ​ന്ന ആ​ശ​ങ്ക​യ്ക്കി​ടെ ര​ണ്ട​ര മ​ണി​ക്കൂ​റോ​ളം ന​ട​ത്തി​യ ക​ഠി​ന പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ല്‍ അ​ഗ്നി​ര​ക്ഷാ​സേ​ന​യ്ക്ക് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ന്‍ ക​ഴി​ഞ്ഞു. ജ​യ​ല​ക്ഷ്മി സി​ല്‍​ക്‌​സി​നു സ​മീ​പ​ത്ത് ര​ണ്ടു പെ​ട്രോ​ള്‍ പ​മ്പു​ക​ള്‍. കൂ​ടാ​തെ നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ള്‍.

ഇ​വി​ടേ​ക്കു തീ​പ​ട​ര്‍​ന്നാ​ല്‍ പ്ര​ത്യ​ഘാ​തം ഗു​രു​ത​ര​മാ​യി​രി​ക്കു​മെ​ന്ന് ക​ണ്ട് കൂ​ടു​ത​ല്‍ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു തീ ​പ​ട​രാ​തി​രി​ക്കാ​ന്‍ ശ്ര​ദ്ധി​ച്ച് അ​ഗ്നി​ര​ക്ഷാ​സേ​ന​ക​ള്‍ ന​ട​ത്തി​യ ശ്ര​മ​മാ​ണ് മ​ണി​ക്കൂ​റു​ക​ള്‍​ക്കൊ​ടു​വി​ല്‍ വി​ജ​യം ക​ണ്ട​ത്. പെ​ട്രോ​ള്‍ പ​മ്പു​ക​ളി​ല്‍ നി​ന്നും സ​മീ​പ​ത്തെ ക​ട​ക​ളി​ല്‍ നി​ന്നും പെ​ട്ട​ന്ന് ത​ന്നെ പോ​ലീ​സ് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു. പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ചാ​യി​രു​ന്നു തീ​യ​ണ​യ്ക്ക​ല്‍ ദൗ​ത്യം. പാ​ള​യം -ക​ല്ലാ​യി റോ​ഡി​ലെ വാ​ഹ​ന​ഗ​താ​ഗ​തം നി​രോ​ധി​ച്ച് പോ​ലീ​സ് അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ വാ​ഹ​ന​ങ്ങ​ള്‍​ക്ക് വ​ഴി​യൊ​രു​ക്കി. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​റു​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് ത​ള്ളി മ​റ്റി​ട​ങ്ങ​ളി​ലേ​ക്കു നീ​ങ്ങി.

സ്ഥാ​പ​ന​ത്തി​നു പു​റ​കി​ലെ ഗോ​ഡൗ​ണി​ല്‍ നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട് സ​മീ​പ പ്ര​ദേ​ശ​ത്തു​ണ്ടാ​യി​രു​ന്ന ചു​മ​ട്ട് തൊ​ഴി​ലാ​ളി​ക​ളും വ്യാ​പാ​രി​ക​ളും നാ​ട്ടു​കാ​രും ഓ​ടി​യെ​ത്തി. അ​ഗ്നി​ര​ക്ഷാ​സേ​ന​യെ സ​ഹാ​യി​ക്കാ​ന്‍ ആ​ളു​ക​ള്‍ മു​ന്നി​ട്ടു നി​ന്നു. റം​സാ​ന്‍ പ്ര​മാ​ണി​ച്ച് ഗോ​ഡൗ​ണി​ല്‍ അ​ടു​ത്തി​ടെ സ്‌​റ്റോ​ക്ക് എ​ത്തി​ച്ചി​രു​ന്നു​വെ​ന്ന് ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ള്‍ പ​റ​ഞ്ഞു. ഗോ​ഡൗ​ണി​ലെ സ്‌​റ്റോ​ക്ക് തീ​പി​ടി​ത്ത​ത്തി​ന്‍റെ വ്യാ​പ്തി വ​ര്‍​ധി​പ്പി​ച്ചു. ഗോ​ഡൗ​ണി​ലെ വ​സ്ത്ര​ങ്ങ​ളും സ​മീ​പ നി​ല​ക​ളി​ലെ വ​സ്ത്ര​ങ്ങ​ളും അ​ഗ്നി​ക്കി​ര​യാ​യി.

ക​ന​ത്ത ചൂ​ടും പൊ​ടി​യും പു​ക​യും സ​ഹി​ച്ച് ഏ​റെ സാ​ഹ​സി​ക​മാ​യാ​ണ് അ​ഗ്നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ള്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​ത്. സ്ഥ​ല​ത്ത് ആ​ദ്യ​മെ​ത്തി​യ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ അ​ഗ്നി​ര​ക്ഷാ യൂ​ണി​റ്റു​ക​ള്‍ വെ​ള്ളം ചീ​റ്റി​ച്ച് തീ ​കെ​ടു​ത്താ​ന്‍ ന​ട​ത്തി​യ ശ്ര​മം പൂ​ര്‍​ണ​മാ​യും വി​ജ​യം ക​ണ്ടി​ല്ല. കെ​ട്ടി​ട​ത്തി​നു മു​ക​ളി​ലേ​ക്കെ​ത്തു​ന്ന വി​ധ​ത്തി​ല്‍ വെ​ള്ളം ചീ​റ്റി​ക്കാ​നു​ള്ള ശേ​ഷി അ​ഗ്നി​ര​ക്ഷാ​സേ​ന​ക​ളു​ടെ വാ​ഹ​ന​ങ്ങ​ള്‍​ക്കു​ണ്ടാ​യി​രു​ന്നി​ല്ല. ത​ന്‍​മൂ​ലം ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ അ​ത്യാ​ധു​നി​ക അ​ഗ്നി​ര​ക്ഷാ യൂ​ണി​റ്റി​ന്‍റെ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു. ക​രി​പ്പൂ​രി​ല്‍ നി​ന്നെ​ത്തി​യ, വാ​ത​ക മി​ശ്രി​തം പ്ര​യോ​ഗി​ക്കാ​ന്‍ ക​ഴി​യു​ന്ന അ​ഗ്നി​ര​ക്ഷാ യൂ​ണി​റ്റ് തീ​യ​ണ​യ്ക്കാ​ന്‍ ഏ​റെ സ​ഹാ​യ​ക​ര​മാ​യി.

ഗോ​വ​ണി ഉ​പ​യോ​ഗി​ച്ച് കെ​ട്ടി​ട​ത്തി​നു​ള്ളി​ല്‍ പ്ര​വേ​ശി​ച്ച് തീ​യ​ണ​യ്ക്കാ​നും അ​ഗ്നി​ര​ക്ഷാ​സേ​ന​യ്ക്ക് ക​ഴി​ഞ്ഞു. പ​ല സേ​നാം​ഗ​ങ്ങ​ള്‍​ക്കും തീ​യ​ണ​യ്ക്ക​ല്‍ ദൗ​ത്യ​ത്തി​നി​ടെ നി​സാ​ര പ​രി​ക്കേ​റ്റു. 2023 ഏ​പ്രി​ല്‍ ഒ​ന്നി​ന് പു​ല​ര്‍​ച്ചെ​യും ജ​യ​ല​ക്ഷ്മി ടെ​ക്‌​സ്‌​റ്റൈ​ല്‍​സി​ല്‍ തീ​പി​ടി​ത്ത​മു​ണ്ടാ​യി​രു​ന്നു. അ​ന്ന് 17 അ​ഗ്നി​ര​ക്ഷാ​സേ​നാ യൂ​ണി​റ്റു​ക​ള്‍ മ​ണി​ക്കൂ​റു​ക​ളോ​ളം പ്ര​യ​ത്‌​നി​ച്ചാ​ണ് തീ ​കെ​ടു​ത്തി​യ​ത്. ഷോ​ര്‍​ട് സ​ര്‍​ക്യൂ​ട്ട് മൂ​ല​മു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ കോ​ടി​ക​ളു​ടെ നാ​ശ​മാ​ണ് അ​ന്ന് സം​ഭ​വി​ച്ച​ത്. ഇ​ന്ന​ലെ​യു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​നു കാ​ര​ണ​വും ഷോ​ര്‍​ട്‌​സ​ര്‍​ക്യൂ​ട്ടാ​ണെ​ന്നു സം​ശ​യ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഇ​ക്കാ​ര്യം അ​ധി​കൃ​ത​ര്‍ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

Tags : Local News Nattuvishesham Kozhikode

Recent News

Up