വിലങ്ങാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി സിഎംഐ സഭ എട്ടാമത്തെ വീടിന്റെ നിർമാണം പൂർത്തീകരിച്ചു താക്കോൽ കൈമാറി.
സിഎംഐ സഭയുടെ സെന്റ് പോൾസ് പ്രൊവിൻസ് മൈസൂരും പ്രേഷിതാ പ്രൊവിൻസ് കോയമ്പത്തൂരും സംയുകതമായി സാമ്പത്തിക സഹായം നൽകിയ വീടിന്റെ ഉദ്ഘാടനം പ്രേഷിതാ പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ റവ. ഫാ. സാജു ചക്കാലക്കൽ സിഎംഐ നിർവഹിച്ചു . മഞ്ഞക്കുന്ന് ഇടവക വികാരി ഫാ. ബോബി പൂവത്തിങ്കൽ അധ്യക്ഷത വഹിച്ചു.
കോഴിക്കോട് സിഎംഐ സെന്റ് തോമസ് പ്രൊവിൻസിന്റെ സാമൂഹ്യ സേവന വിഭാഗമായ സ്റ്റാർസ് ആണ് ഭവന നിർമാണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയത്. പ്രേഷിതാ പ്രൊവിൻസ് വികാർ പ്രൊവിൻഷ്യൽ റവ. ഫാ. വിൽസൺ ചാക്യത് സിഎംഐ, പ്രേഷിത പ്രൊവിൻസിന്റെ സോഷ്യൽ വർക്ക് കൗൺസിലർ ഫാ. അനിൽ തലക്കോട്ടൂർ സിഎംഐ, ഫാ. രാജേഷ് ചൂരപൊയ്കയിൽ സിഎംഐ, ഫാ. ജിതിൻ ആനിക്കാട്ട് സിഎംഐ, സ്റ്റാർസ് ഡയറക്ടർ ഫാ. ജോസ് പ്രകാശ് സിഎംഐ തുടങ്ങിയവർ സംബന്ധിച്ചു.
Tags : nattu vishesham CMI Sabha's Chavara