x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ടി​വെ​ള്ളം കി​ട്ടാ​തെ വ​ല​ഞ്ഞ് തീ​ര​ദേ​ശ ജ​ന​ത


Published: November 7, 2025 06:45 AM IST | Updated: November 7, 2025 06:45 AM IST


തു​റ​വൂ​ർ: കു​ടി​വെ​ള്ള​ത്തി​നാ​യി വ​ല​ഞ്ഞ് തീ​ര​ദേ​ശ ജ​ന​ത. ചാ​പ്പ​ക്ക​ട​വ് മു​ത​ൽ അ​ന്ധ​കാ​ര​ന​ഴി വ​രെ​യു​ള്ള തീ​ര​ദേ​ശ​ത്തെ ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളാ​ണ് കു​ടി​വെ​ള്ളം കി​ട്ടാ​തെ ക​ഷ്ട​പ്പെ​ടു​ന്ന​ത്. ആ​യി​രം മു​ത​ൽ 25,000 രൂ​പ വ​രെ മു​ട​ക്കി ജ​പ്പാ​ൻ കു​ടി​വെ​ള്ള ക​ണ​ക്ഷ​ൻ എ​ടു​ത്തി​ട്ടു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ളാ​ണ് ഒ​രി​റ്റു കു​ടി​വെ​ള്ള​ത്തി​നാ​യി കേ​ഴു​ന്ന​ത്.

എ​ല്ലാ മാ​സ​വും വ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ബി​ല്ല് വ​രു​ന്നു​ണ്ടെ​ങ്കി​ലും ഒ​രു വീ​ട്ടിലും കു​ടി​വെ​ള്ളം ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്. നി​ല​വി​ൽ എ​ല്ലാ​ദി​വ​സ​വും തു​റ​വൂ​രി​ൽനി​ന്ന് കു​ത്തി​യ​തോ​ട്, തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പ​മ്പിം​ഗ് ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും തീ​ര​ദേ​ശ​ത്ത് ഈ ​വെ​ള്ളം എ​ത്താ​ത്ത അ​വ​സ്ഥ​യാ​ണ്.


കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ൽ മോ​ട്ടോ​ർ വ​ച്ച് വെ​ള്ളം വ​ലി​ച്ചെ​ടു​ക്കു​ന്ന​താ​ണ് തീ​ര​ദേ​ശ ജ​ന​ത​യു​ടെ ദു​ര​വ​സ്ഥ​യ്ക്കു കാ​ര​ണമെന്നാ​ണ് വാ​ട്ട​ർ അ​ഥോ​റി​റ്റി ജീ​വ​ന​ക്കാ​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, ഇ​ത്ത​ര​ത്തി​ൽ മോ​ട്ടോ​ർ വ​ച്ച് കു​ടി​വെ​ള്ളം വ​ലി​ക്കു​ന്ന​വ​ർക്കെ​തി​രേ യാ​തൊ​രു​വി​ധ ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ ത​യാ​റാ​കു​ന്നി​ല്ല എ​ന്നാ​ണ് ആ​ക്ഷേ​പം. പ​ള്ളി​ത്തോ​ട് റോ​ഡ് മു​ക്കു ു​ത​ൽ ചാ​പ്പ​ക്കാ​ട് വ​രെ നി​ല​വി​ലെ പൈ​പ്പ് മാ​റ്റി പു​തി​യ പൈ​പ്പ് സ്ഥാ​പി​ച്ച് കു​ടി​വെ​ള്ള വി​ത​ര​ണം സു​ഗ​മ​മാ​കും എ​ന്ന് പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യു​മി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

Tags : local nattuvishesham drinking water

Recent News

Up