ചങ്ങനാശേരി: സമുദായ ശക്തീകരണ വര്‍ഷത്തിന്റെ അതിരൂപതാതല ഉദ്ഘാടനം 18ന് ഉച്ചകഴിഞ്ഞ് രണ്ടിന് കുറുമ്പനാടം ഫൊറോന പള്ളിയില്‍ നടക്കും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും. ജസ്റ്റീസ് ജെ.ബി. കോശി മുഖ്യാതിഥിയായിരിക്കും. ആര്‍ച്ച്ബിഷപ് എമെരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹ പ്രഭാഷണവും കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍ ആശംസകളും അർപ്പിക്കും.
അതിരൂപതാതല ഉദ്ഘാടന സമ്മേളനത്തിന്റെ വിളംബരദിനം ഇന്ന് വൈകുന്നേരം 6.30ന് കുറുമ്പനാടം സെന്റ് ആന്റണീസ് ഫൊറോന പള്ളിയില്‍ നടക്കും. ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ റവ. ഡോ. സാവിയോ മാനാട്ടിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ഫൊറോന വികാരി റവ. ഡോ. ചെറിയാന് കറുകപ്പറമ്പില്‍ വിളംബര ദീപം തെളിക്കും. ജനറല്‍ കണ്‍വീനര്‍ ബിജു സെബാസ്റ്റ്യന്‍, ഫൊറോന കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജയിംസ് അത്തിക്കളം എന്നിവര്‍ പ്രസംഗിക്കും.
Tags : nattu vishesham Community Empowerment