x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പരാതിക്കാരൻ ഹാജരായില്ല; ഡോ​ക്ട​ർ​ക്കെ​തി​രാ​യ പ​രാ​തി വാ​സ്തവ ​വി​രു​ദ്ധമെന്ന്


Published: February 20, 2026 05:31 AM IST | Updated: February 20, 2026 05:31 AM IST

നി​ല​മ്പൂർ: നി​ല​മ്പൂർ ജി​ല്ലാ ആ​ശു​പ​ത്രി ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം ഡോ​ക്ട​ർ​ക്കെ​തി​രാ​യ പ​രാ​തി വാ​സ്ത​വവി​രു​ദ്ധ​മെ​ന്ന് തെ​ളി​യു​ന്നു. ഡോ​ക്‌ട​ർ​ക്കെ​തി​രാ​യ പ​രാ​തി വ്യ​ക്തിവി​രോ​ധം തീ​ർ​ക്കാ​ൻ കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നും വി​വ​ര​ങ്ങ​ൾ ത​രു​ന്ന​തി​നാ​യി ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും പ​രാ​തി​ക്കാ​ര​ൻ എ​ത്തി​യി​ല്ലെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

പ​ല​ത​വ​ണ ശ്ര​മി​ച്ചി​ട്ടും പ​രാ​തി​ക്കാ​ര​നെ ബ​ന്ധ​പ്പെ​ടാ​നാ​യി​ല്ലെ​ന്നാ​ണ് വി​ഷ​യ​ത്തി​ൽ ഡി​എം​ഒ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ചു​മ​ത​ല​യു​ള്ള​യാ​ൾ​ക്കെ​തി​രേ തൊ​ഴി​ലി​ട​ത്തെ ലൈം​ഗി​കാ​തി​ക്ര​മം ത​ട​യ​ൽ നി​യ​മ​പ്ര​കാ​രം ഐ​എം​എ, ആ​രോ​ഗ്യ വ​കു​പ്പ് സെ​ക്ര​ട്ട​റി, ഡി​എം​ഒ തു​ട​ങ്ങി​യ​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ലാ​ണ് ത​നി​ക്കെ​തി​രേ വ്യാ​ജ​പ​രാ​തി ഉ​ന്ന​യി​ച്ച​തെ​ന്ന് ഡോ. ​ല​ക്ഷ്മി രാ​ജ്മോ​ഹ​ൻ പ​റ​ഞ്ഞു.

ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് രൂ​പീ​ക​രി​ച്ച സ​മി​തി റി​പ്പോ​ർ​ട്ട് അ​ടി​സ്ഥാ​നര​ഹി​ത​മാ​ണെ​ന്നും സൂ​പ്ര​ണ്ടി​നെ​തി​രാ​യ പ​രാ​തി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും ഡോ​ക്ട​ർ പ​റ​ഞ്ഞു.

Tags : Local News Nattuvishesham Malappuram

Recent News

Up