x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ൺ​ക്രീ​റ്റ് സ്ലാ​ബ് ത​ക​ർ​ന്നു


Published: January 28, 2026 01:23 AM IST | Updated: January 28, 2026 01:23 AM IST

ദേ​ശീ​യ​പാ​ത ചി​റ​ങ്ങ​ര​യി​ലെ കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്കി​ന് മു​ന്നി​ലെ കാ​ന​യു​ടെ സ്ലാ​ബ് ത​ക​ർ​ന്ന നി​ല​യി​ൽ

കൊ​ര​ട്ടി: ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചി​റ​ങ്ങ​ര​യി​ൽ കേ​ര​ള ഗ്രാ​മീ​ണ ബാ​ങ്കി​ന് സ​മീ​പം കാ​ന​യ്ക്ക് മു​ക​ളി​ൽ പു​തു​താ​യി സ്ഥാ​പി​ച്ച കോ​ൺ​ക്രീ​റ്റ് സ്ലാ​ബ് വീ​ണ്ടും ത​ക​ർ​ന്നു. വാ​ഹ​ന​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങി പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന സ്ലാ​ബ് ര​ണ്ടാ​ഴ്ച മു​മ്പാ​ണ് മാ​റ്റി​സ്ഥാ​പി​ച്ച​ത്. ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത മ​റ​യ്ക്കാ​ൻ മു​ക​ളി​ൽ ടാ​ർ ചെ​യ്തി​രു​ന്നെ​ങ്കി​ലും ഇ​പ്പോ​ൾ സ്ലാ​ബ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. ഇ​രു​മ്പു​ക​മ്പി​ക​ൾ മാ​ത്ര​മാ​ണ് പു​റ​ത്തേ​ക്ക് തെ​ളി​ഞ്ഞു​കാ​ണു​ന്ന​ത്.

കോ​ടി​ക​ൾ മു​ട​ക്കി ന​ട​പ്പാ​ക്കു​ന്ന ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ളു​ടെ ഗു​ണ​നി​ല​വാ​ര​വും സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ ഹൈ​വേ അ​ഥോ​റി​റ്റി​യും ക​രാ​ർ ക​മ്പ​നി​യും പ​രാ​ജ​യ​മാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​രോ​പി​ച്ചു.
ചി​റ​ങ്ങ​ര ഗ്രാ​മീ​ണ ബാ​ങ്കി​ന് മു​ന്നി​ൽ മാ​ത്രം കാ​ന​യ്ക്ക് മു​ക​ളി​ലെ കോ​ൺ​ക്രീ​റ്റ് സ്ലാ​ബു​ക​ൾ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തി​നി​ടെ ആ​റി​ല​ധി​കം പ്രാ​വ​ശ്യ​മാ​ണ് മാ​റ്റി​സ്ഥാ​പി​ച്ച​ത്. അ​ടി​പ്പാ​ത നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ധാ​ന​പാ​ത അ​ട​ച്ച് വാ​ഹ​ന​ങ്ങ​ൾ സ​ർ​വീ​സ് റോ​ഡി​ലൂ​ടെ തി​രി​ച്ചു​വി​ട്ട​തോ​ടെ​യാ​ണ് സ്ലാ​ബു​ക​ൾ തു​ട​ർ​ച്ച​യാ​യി ത​ക​ർ​ന്നു തു​ട​ങ്ങി​യ​ത്. 1.25 മീ​റ്റ​ർ വീ​തി​യി​ലു​ള്ള കാ​ന ഉ​ൾ​പ്പെ​ടെ 6.25 മീ​റ്റ​ർ വീ​തി​യി​ലാ​ണ് സ​ർ​വീ​സ് റോ​ഡ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

കാ​ന​യ്ക്ക് മു​ക​ളി​ലൂ​ടെ ടോ​റ​സ് അ​ട​ക്ക​മു​ള്ള ഭാ​ര​വ​ണ്ടി​ക​ൾ പോ​യാ​ലും യാ​തൊ​രു പ്ര​ശ്ന​വും ഉ​ണ്ടാ​കി​ല്ലെ​ന്നാ​യി​രു​ന്നു അ​ധി​കൃ​ത​രു​ടെ ഉ​റ​പ്പ്. എ​ന്നാ​ൽ സ്ലാ​ബു​ക​ൾ വീ​ണ്ടും വീ​ണ്ടും ത​ക​ർ​ന്നു തു​ട​ങ്ങി​യ​തോ​ടെ ഈ ​ഉ​റ​പ്പു​ക​ൾ പാ​ഴ്‌വാ​ക്കു​ക​ളാ​യി മാ​റു​ക​യാ​ണ്.

കാ​ന​യ്ക്ക് മു​ക​ളി​ലൂ​ടെ​യു​ള്ള വാ​ഹ​ന​യാ​ത്ര അ​പ​ക​ട​ഭീ​തി​യി​ലാ​യ​തോ​ടെ കേ​വ​ലം അ​ഞ്ച് മീ​റ്റ​ർ വീ​തി​യി​ലൂ​ടെ​യാ​ണ് ഇ​പ്പോ​ൾ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​ത് പ്ര​ദേ​ശ​ത്ത് രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത സ്തം​ഭ​ന​ത്തി​നും പൊ​തു​ജ​ന​ങ്ങ​ളു​ടെ ക​ടു​ത്ത ആ​ശ​ങ്ക​യ്ക്കും കാ​ര​ണ​മാ​കു​ക​യാ​ണ്.

ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​ര​വും പൊ​തു​ജ​ന സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്കു​ന്ന​തി​ന് എ​ൻ​എ​ച്ച്എ​ഐ​യു​ടെ (ദേ​ശീ​യ ഹൈ​വേ അ​ഥോ​റി​റ്റി) മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ക​രാ​ർ ക​മ്പ​നി കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന് അ​ടി​യ​ന്ത​ര​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു​ണ്ട്. കോ​ൺ​ക്രീ​റ്റ് മി​ശ്രി​ത​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും കാ​ന​ക​ളു​ടെ എ​ല്ലാ കോ​ൺ​ക്രീ​റ്റ് സ്ലാ​ബു​ക​ളും ലോ​ഡ് ടെ​സ്റ്റി​നും നി​ർ​ബ​ന്ധി​ത കോ​ൺ​ക്രീ​റ്റ് ടെ​സ്റ്റി​നും വി​ധേ​യ​മാ​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു. ഈ അവസ്ഥ തു​ട​ർ​ന്നാ​ൽ അ​പ​ക​ട​ങ്ങ​ൾ​ക്ക് വ​ഴി​വയ്ക്കു​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ അ​ഭി​പ്രാ​യം.

Tags : Concrete slab nattuvishesham local news

Recent News

Up