x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ത്ത​നം​തി​ട്ട​യി​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം നീ​ളും


Published: February 19, 2026 04:06 AM IST | Updated: February 19, 2026 04:06 AM IST

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ലെ അ​ഞ്ച് നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലും യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പ്ര​ഖ്യാ​പ​നം നീ​ളും. കോ​ണ്‍​ഗ്ര​സി​ന്‍റെ ആ​ദ്യ​ഘ​ട്ട പ​ട്ടി​ക​യി​ല്‍ ജി​ല്ല​യി​ലെ ഒ​രു മ​ണ്ഡ​ല​വും ഇ​ടം​പി​ടി​ക്കി​ല്ല. കേ​ര​ള കോ​ണ്‍​ഗ്ര​സ് മ​ത്സ​രി​ക്കു​ന്ന തി​രു​വ​ല്ല സീ​റ്റി​ലും സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം വൈ​കും. ജ​ന​പി​ന്തു​ണ​യും വി​ജ​യ​സാ​ധ്യ​ത​യും അ​ടി​സ്ഥാ​ന​മാ​ക്കി സ്ഥാ​നാ​ര്‍​ഥി​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള നി​ര്‍​ദേ​ശ​മാ​ണ് യു​ഡി​എ​ഫ് അം​ഗീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

2021ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ലും പ​രാ​ജ​യം അ​റി​ഞ്ഞ യു​ഡി​എ​ഫ് ഇ​ക്കു​റി മി​ക​ച്ച സ്ഥാ​നാ​ര്‍​ഥി​ക​ളെ രം​ഗ​ത്തി​റ​ക്കി​യെ​ങ്കി​ല്‍ മാ​ത്ര​മേ ക​ര​ക​യ​റാ​നാ​കൂ​വെ​ന്ന് ഉ​റ​പ്പി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​ത​വ​ണ മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​വ​രി​ല്‍ ചി​ല​ര​ട​ക്കം ശ​ക്ത​മാ​യ വാ​ദ​മു​ഖ​ങ്ങ​ളു​മാ​യി രം​ഗ​ത്തു​ള്ള​പ്പോ​ഴും വി​ജ​യ​സാ​ധ്യ​ത​യാ​ണ് പ്ര​ധാ​ന ഘ​ട​ക​മെ​ന്ന് നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കു​ന്നു.

യു​ഡി​എ​ഫി​നു ശ​ക്ത​മാ​യ വേ​രോ​ട്ട​വും പി​ന്തു​ണ​യു​മു​ണ്ടെ​ങ്കി​ലും പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ അ​സം​ബ്ലി മ​ണ്ഡ​ല​ങ്ങ​ളി​ല്‍ എ​തി​ര്‍ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പ്ര​ഭാ​വ​ത്തി​ന​നു​സ​രി​ച്ചു​ള്ള സ്ഥാ​നാ​ര്‍​ഥി​ക​ളെ രം​ഗ​ത്തി​റ​ക്കി​യെ​ങ്കി​ലേ വി​ജ​യി​ച്ചു ക​യ​റാ​നാ​കൂ​വെ​ന്നാ​ണ് 2021ലെ ​അ​ട​ക്കം ഫ​ലം ന​ല്കു​ന്ന സൂ​ച​ന. അ​ടൂ​രി​ല്‍ ക​ഴി​ഞ്ഞ​ത​വ​ണ പ​രാ​ജ​യ​പ്പെ​ട്ട എം.​ജി. ക​ണ്ണ​ന്‍ അ​ന്ത​രി​ച്ച​തോ​ടെ സം​വ​ര​ണ മ​ണ്ഡ​ല​മാ​യ അ​വി​ടെ മെ​ച്ച​പ്പെ​ട്ട ഒ​രു സ്ഥാ​നാ​ര്‍​ഥി​യെ ക​ണ്ടെ​ത്ത​ണം.

പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും മ​ര​ണ​ത്തി​നു തൊ​ട്ടു​മു​മ്പു​വ​രെ അ​ടൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ നി​റ​ഞ്ഞു നി​ന്നു പ്ര​വ​ര്‍​ത്തി​ച്ച​യാ​ളാ​ണ് ക​ണ്ണ​ൻ. ക​ഴി​ഞ്ഞ​ത​വ​ണ ചി​റ്റ​യം ഗോ​പ​കു​മാ​റി​നെ​തി​രേ ശ​ക്ത​മാ​യ വെ​ല്ലു​വി​ളി​യാ​കാ​നും ഭൂ​രി​പ​ക്ഷം കു​റ​യ്ക്കാ​നും ക​ണ്ണ​നു ക​ഴി​ഞ്ഞി​രു​ന്നു. ക​ണ്ണ​ന്‍റെ അ​സാ​ന്നി​ധ്യ​ത്തി​ല്‍ പ​ല പേ​രു​ക​ളും പ​രി​ഗ​ണി​ച്ച് റി​പ്പോ​ര്‍​ട്ടു​ക​ള്‍ ത​യാ​റാ​യി​ട്ടു​ണ്ട്.

സ​ര്‍​വേ ഫ​ല​ങ്ങ​ള്‍ നി​ര്‍​ണാ​യ​കം

നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ വി​ജ​യ​സാ​ധ്യ​ത​യു​ള്ള​വ​രെ സം​ബ​ന്ധി​ച്ച് വി​വി​ധ സ​ര്‍​വേ​ക​ള്‍ കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യി​ട്ടു​ണ്ട്. ക​നോ​ഗോ​ലും സ​ര്‍​വേ കൂ​ടാ​തെ ത​ന്നെ നി​ര​വ​ധി ഏ​ജ​ന്‍​സി​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി സ​ര്‍​വേ​ക​ള്‍ ഔ​ദ്യോ​ഗി​ക​മാ​യും അ​ല്ലാ​തെ​യും ന​ട​ന്നി​ട്ടു​ണ്ട്. മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ച​ര്‍​ച്ച ചെ​യ്യ​പ്പെ​ട്ട പേ​രു​ക​ളും അ​വ​കാ​ശ​വാ​ദ​വു​മാ​യി രം​ഗ​പ്ര​വേ​ശം ചെ​യ്ത​വ​രു​ടെ പേ​രു​ക​ളും ചേ​ര്‍​ത്താ​ണ് സ​ര്‍​വേ​ക​ള്‍ ന​ട​ന്നി​രി​ക്കു​ന്ന​ത്. റാ​ന്നി, കോ​ന്നി മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞ​ത​വ​ണ മ​ത്സ​രി​ച്ച​വ​രെ​യും കോ​ണ്‍​ഗ്ര​സ് പ​രി​ഗ​ണി​ച്ചി​രു​ന്നു.

ആ​റ​ന്മു​ള​യി​ല്‍ പു​തു​മു​ഖ സ്ഥാ​നാ​ര്‍​ഥി ത​ന്നെ​യാ​ണ് വ​രാ​നാ​ണ് സാ​ധ്യ​ത. മ​ണ്ഡ​ല​ത്തി​ലു​ള്ള​വ​രു​ടെ​യും പു​റ​മേ നി​ന്നു​ള്ള ചി​ല​രു​ടെ​യും പേ​രു​ക​ള്‍ പ​രി​ഗ​ണ​നാ​പ​ട്ടി​ക​യി​ലു​ണ്ട്. എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് മൂ​ന്നാ​മ​തും ജ​ന​വി​ധി തേ​ടു​ന്ന മ​ണ്ഡ​ല​ത്തി​ല്‍ ശ​ക്ത​നാ​യ എ​തി​രാ​ളി​യെ ത​ന്നെ യു​ഡി​എ​ഫി​നു ക​ണ്ടെ​ത്തേ​ണ്ടി​വ​രും.

റാ​ന്നി, തി​രു​വ​ല്ല വ​ച്ച​ ുമാ​റ്റം സാ​ധ്യ​മാ​കി​ല്ല

റാ​ന്നി സീ​റ്റ് കേ​ര​ള കോ​ണ്‍​ഗ്ര​സി​നു ന​ല്‍​കി പ​ക​രം തി​രു​വ​ല്ല ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളി​ല്‍ ചി​ല​ര്‍ മു​ന്നോ​ട്ടു​വ​ച്ചെ​ങ്കി​ലും കെ​പി​സി​സി​യോ കേ​ര​ള കോ​ണ്‍​ഗ്ര​സോ ഇ​തി​നോ​ട് അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടു​മി​ല്ല. 2006 മു​ത​ല്‍ എ​ല്‍​ഡി​എ​ഫി​ലെ ജ​ന​താ​ദ​ള്‍ സ്ഥാ​നാ​ര്‍​ഥി മാ​ത്യു ടി. ​തോ​മ​സ് സ്ഥി​ര​മാ​യി ജ​യി​ച്ചു​വ​രു​ന്ന മ​ണ്ഡ​ല​ത്തി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് തു​ട​ര്‍​ച്ച​യാ​യി നാ​ലു​ത​വ​ണ പ​രാ​ജ​യ​പ്പെ​ട്ടു.

സ്ഥാ​നാ​ര്‍​ഥി​ക​ളെ മാ​റ്റി നോ​ക്കി​യെ​ങ്കി​ലും കേ​ര​ള കോ​ണ്‍​ഗ്ര​സി​നു വി​ജ​യി​ക്കാ​നാ​യി​ല്ല. എ​ന്നാ​ല്‍ മു​മ്പ് സ്ഥി​ര​മാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ് ജ​യി​ച്ചു​വ​ന്ന മ​ണ്ഡ​ല​ത്തി​ല്‍ യു​ഡി​എ​ഫി​ലെ അ​നൈ​ക്യ​മാ​ണ് പ​രാ​ജ​യ​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍ ഉ​ണ്ടാ​യ​ത്. ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫി​നു ശ​ക്ത​മാ​യ ലീ​ഡു​ള്ള മ​ണ്ഡ​ല​മാ​ണ് തി​രു​വ​ല്ല. ഇ​ത്ത​വ​ണ​യും കേ​ര​ള കോ​ണ്‍​ഗ്ര​സി​നു ത​ന്നെ​യാ​കും മ​ണ്ഡ​ലം ല​ഭി​ക്കു​ക.

റാ​ന്നി​യി​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തി​നാ​യി നി​ര​വ​ധി​പേ​രാ​ണ് രം​ഗ​ത്തു​ള്ള​ത്. കെ​പി​സി​സി സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന റി​ങ്കു ചെ​റി​യാ​നാ​ണ് ക​ഴി​ഞ്ഞ​ത​വ​ണ കേ​ര​ള കോ​ണ്‍​ഗ്ര​സ് എ​മ്മി​ലെ പ്ര​മോ​ദ് നാ​രാ​യ​ണ​നോ​ടു പ​രാ​ജ​യ​പ്പെ​ട്ട​ത്. റി​ങ്കു ചെ​റി​യാ​ന​ട​ക്കം സ്ഥാ​നാ​ര്‍​ഥി​ത്വം പ്ര​തീ​ക്ഷി​ച്ചു രം​ഗ​ത്തു​ണ്ട്.

അ​ടൂ​ര്‍ പ്ര​കാ​ശ് കോ​ന്നി​യി​ലേ​ക്ക്

എം​പി​മാ​ര്‍ ജ​ന​വി​ധി തേ​ടാ​ന്‍ ഹൈ​ക്ക​മാ​ന്‍​ഡ് അ​നു​മ​തി ന​ല്‍​കി​യാ​ല്‍ ആ​ദ്യം പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന പേ​ര് അ​ടൂ​ര്‍ പ്ര​കാ​ശി​ന്‍റേ​താ​യി​രി​ക്കു​ന്നു. കോ​ന്നി മ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കാ​ന്‍ അ​ടൂ​ര്‍ പ്ര​കാ​ശ് ത​ന്നെ രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്നാ​വ​ശ്യം പാ​ര്‍​ട്ടി​ക്കു​ള്ളി​ലും മ​ണ്ഡ​ല​ത്തി​ലു​മു​ണ്ട്. എ​ന്നാ​ല്‍ എം​പി​മാ​ര്‍ മ​ത്സ​രി​ക്കു​ന്ന​തി​നോ​ടു കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളി​ല്‍ ന​ല്ലൊ​രു പ​ങ്കി​നും താ​ത്പ​ര്യ​മി​ല്ല. അ​ടൂ​ര്‍ പ്ര​കാ​ശ് 1996 മു​ത​ല്‍ പ്ര​തി​നി​ധീ​ക​രി​ച്ചു വ​ന്ന കോ​ന്നി മ​ണ്ഡ​ലം 2019ല്‍ ​അ​ദ്ദേ​ഹം ആ​റ്റി​ങ്ങ​ല്‍ എം​പി ആ​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഒ​ഴി​ഞ്ഞ​ത്.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി​പി​എം വി​ജ​യി​ച്ചു. സി​പി​എ​മ്മി​ലെ കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം 2021ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ലും വി​ജ​യി​ച്ചു. ഇ​ത്ത​വ​ണ​യും ജ​നീ​ഷ് ത​ന്നെ​യാ​കും സി​പി​എം സ്ഥാ​നാ​ര്‍​ഥി. വി​ക​സ​ന വി​ഷ​യ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​നി​റ​ങ്ങു​ന്ന ജ​നീ​ഷ് കു​മാ​റി​നെ നേ​രി​ടാ​ന്‍ അ​ടൂ​ര്‍ പ്ര​കാ​ശ് ത​ന്നെ വേ​ണ​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​ടെ ആ​വ​ശ്യം.

Tags : Local News Nattuvishesham Pathanamthitta

Recent News

Up