x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള മു​ഖ്യ​മ​ന്ത്രി​യി​ലേ​ക്ക് എ​ത്താ​തി​രി​ക്കു​വാ​ൻ ഗൂ​ഢാ​ലോ​ച​ന: ക​റ്റാ​നം ഷാ​ജി​


Published: February 16, 2026 03:50 AM IST | Updated: February 16, 2026 03:50 AM IST

കോ​ന്നി ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ജ​ന​കീ​യ വി​ചാ​ര​ണ​യും കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​റ്റാ​നം ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

കോ​ന്നി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ങ്ക് വ്യ​ക്ത​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​സ്ഐ​റ്റി​യു​മാ​യി സി​പി​എം ഗൂ​ഢാ​ലോ​ച​ന ന​ട​ക്കു​ന്ന​താ​യി സം​ശ​യി​ക്കേ​ണ്ടി​രി​ക്കു​ന്നു​വെ​ന്ന് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​റ്റാ​നം ഷാ​ജി. ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ് കോ​ന്നി ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ജ​ന​കീ​യ വി​ചാ​ര​ണ​യും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കൂ​ടെ നി​ന്ന് ഫോ​ട്ടോ എ​ടു​ത്ത​തി​ന്‍റെ പേ​രി​ൽ അ​ടൂ​ർ പ്ര​കാ​ശ് എം​പി​യെ ഉ​ൾ​പ്പെ​ടെ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പ​രി​ധി​യി​ൽ കൊ​ണ്ടു​വ​രാ​ൻ ആ​സൂ​ത്രി​ത നീ​ക്കം ന​ട​ത്തു​ന്ന​തെ​ന്നും ക​റ്റാ​നം ഷാ​ജി കൂ​ട്ടി​ച്ചേ​ർ​ത്തു.

ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പ്ര​വീ​ൺ പ്ലാ​വി​ള​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​ബി​ൻ പീ​റ്റ​ർ, എ​സ്.​സ​ന്തോ​ഷ് കു​മാ​ർ, ചി​റ്റൂ​ർ ശ​ങ്ക​ർ, എ​ലി​സ​ബ​ത്ത് അ​ബു, എ​സ്.​വി. പ്ര​സ​ന്ന​കു​മാ​ർ, റെ​ജി പൂ​വ​ത്തൂ​ർ, മാ​ത്യു ചെ​റി​യാ​ൻ, എം.​വി. ഫി​ലി​പ്പ്, ഏ​ബ്ര​ഹാം വാ​ഴ​യി​ൽ, റോ​ജി എ​ഏ​ബ്ര​ഹാം, ജി.​ശ്രീ​കു​മാ​ർ, ശ്യാം ​എ​സ്. കോ​ന്നി, മോ​ഹ​ന​ൻ മു​ല്ല​പ്പ​റ​മ്പി​ൽ,

ബി​നി ലാ​ൽ, രേ​ഷ്മ, സ​ജി​ത, രാ​ജീ​വ് മ​ള്ളൂ​ർ, സൗ​ദ റ​ഹിം, പ്രി​യ എ​സ്. ത​മ്പി, സ​ജീ​വ് ക​ല​ഞ്ഞൂ​ർ, കെ.​ആ​ർ. പ്ര​മോ​ദ്, ആ​ശ സ​ജി തോ​മ​സ് കാ​ലാ​യി​ൽ, ജി.​ജോ​ൺ, റോ​ബി​ൻ മോ​ൻ​സി, ദി​ലീ​പ് അ​തി​രു​ങ്ക​ൽ, ജ​യ​പ്ര​കാ​ശ് കോ​ന്നി, ബി​നു മ​രു​തി​മൂ​ട്, ചി​ത്ര രാ​മ​ച​ന്ദ്ര​ൻ, ജ​സ്റ്റി​ൻ ത​ര​ക​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Local News Nattuvishesham Pathanamthitta

Recent News

Up