x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​പ്പു​റം വ​നി​താ കോ​ള​ജ് കെ​ട്ടി​ട നി​ർ​മാ​ണം ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ


Published: February 4, 2026 07:57 AM IST | Updated: February 4, 2026 07:57 AM IST

മ​ല​പ്പു​റം: മ​ല​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ് വ​നി​താ കോ​ള​ജി​ന് കി​ഫ്ബി ഫ​ണ്ടി​ൽ നി​ന്ന് 18.61 കോ​ടി ചെ​ല​വ​ഴി​ച്ചു​ള്ള കെ​ട്ടി​ടനി​ർ​മാ​ണ ന​ട​പ​ടി​ക​ൾ ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ ആ​രം​ഭി​ക്കാ​ൻ ബി​ന്ദു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ നി​യ​മ​സ​ഭ ചേം​ബ​റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.

സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച എ​സ്പി​വി​യാ​യ കി​റ്റ്കോ ത​യാ​റാ​ക്കി​യ പ​ദ്ധ​തി രൂ​പ​രേ​ഖ പു​തു​ക്കേ​ണ്ടി വ​ന്ന​തും പു​തു​ക്കി​യ പ്ലാ​നി​നും മ​റ്റ് അ​നു​ബ​ന്ധ രേ​ഖ​ക​ൾ​ക്കും കി​ഫ്ബി ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി അം​ഗീ​കാ​രം ല​ഭി​ക്കാ​ൻ കാ​ല​താ​മ​സം നേ​രി​ട്ട​തു​മാ​ണ് കെ​ട്ടി​ടനി​ർ​മാ​ണ ന​ട​പ​ടി​ക​ൾ നീ​ണ്ടു​പോ​യ​ത്.

ഇ​ൻ​കെ​ൽ എ​ഡ്യു​സി​റ്റി​യി​ലെ പു​തി​യ കോ​ള​ജ് കെ​ട്ടി​ട നി​ർ​മാ​ണം ഉൗ​രാ​ളു​ങ്ക​ൽ ലേ​ബ​ർ സൊ​സൈ​റ്റി​ക്കാ​യി​രു​ന്നു നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ പ്ര​വൃ​ത്തി ഏ​റ്റെ​ടു​ത്ത് പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ലു​ള്ള അ​സൗ​ക​ര്യ​ങ്ങ​ളും ക​രാ​റി​ൽ ഏ​ർ​പ്പെ​ടു​ന്ന​തി​നു​ള്ള കാ​ല​താ​മ​സ​വും കാ​ര​ണം പ​ദ്ധ​തി​യി​ൽനി​ന്നൊ​ഴി​വാ​ക്കിത്ത​ര​ണ​മെ​ന്ന് അ​വ​ർ നി​ർ​വ​ഹ​ണ ഏ​ജ​ൻ​സി​യാ​യ കി​റ്റ്കോ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

പ​ദ്ധ​തി അ​വ​ർ ഏ​റ്റെ​ടു​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ കി​റ്റ്കോ റീ ​ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചാ​ണി​പ്പോ​ൾ ക​രാ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച​ത്. അ​ക്കാ​ഡ​മി​ക് ബ്ലോ​ക്കി​ന്‍റെ​യും കാ​ന്‍റീ​ൻ ബ്ലോ​ക്കി​ന്‍റെ​യും നി​ർ​മാ​ണപ്ര​വൃ​ത്തി​ക​ളാ​ണ് പ്രാ​ഥ​മി​കഘ​ട്ട​ത്തി​ൽ ന​ട​ക്കു​ക.

പി. ​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ​യു​ടെ മ​ണ്ഡ​ലം ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽനി​ന്ന​് അനു​വ​ദി​ച്ച 2.30 കോ​ടി രൂ​പ​യു​ടെ കെ​ട്ടി​ടനി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളും പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​മെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു.

യോ​ഗ​ത്തി​ൽ പി.​ ഉ​ബൈ​ദു​ള്ള എം​എ​ൽ​എ, കോ​ള​ജ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്‌ട​ർ കെ.​ സു​ധീ​ർ, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി പി. ​ഷാ​ന​വാ​സ്, അ​സി​സ്റ്റ​ന്‍റ് പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി കെ. ​അ​യ്യ​പ്പ​ൻ, കി​ഫ്ബി ജ​ന​റ​ൽ മാ​നേ​ജ​ർ ദീ​പു, കി​റ്റ്കോ ക​ണ്‍​സ​ൾ​ട്ട​ന്‍റ് ര​ജി​ത, മ​റ്റു ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : nattu vishesham Malappuram Women's College

Recent News

Up