x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഡി​ക്ക​ല്‍ കോ​ള​ജ് മ​തി​ല്‍ നി​ര്‍​മാ​ണം : എ​തി​ര്‍​പ്പി​നെ​ത്തു​ട​ര്‍​ന്ന് നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ നി​ര്‍​ത്തി​വ​ച്ചു


Published: October 30, 2025 05:16 AM IST | Updated: October 30, 2025 05:16 AM IST

ഡി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​വീ​ണ്‍​കു​മാ​ര്‍, കെപി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​ജ​യ​ന്ത് എ​ന്നി​വ​രു​ടെ നേതൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധം.

കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ല്‍ കോ​ള​ജ് ചു​റ്റു​മ​തി​ല്‍ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ക്കു​ന്ന പ്ര​വൃ​ത്തി​ക​ള്‍ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ​തു​ട​ര്‍​ന്ന് നി​ര്‍​ത്തി​വ​ച്ചു. എം​എ​സ്എ​സ് ഓ​ഫീ​സ് മു​ത​ല്‍ ഡെ​ന്റ​ല്‍ കോ​ള​ജ് ഗേ​റ്റ് വ​രെ​യു​ള്ള റോ​ഡ് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്തി​ക​ളാ​ണ് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ​യും ബി​ജെ​പി ഏ​രി​യ ക​മ്മി​റ്റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ളെ അ​ണി​നി​ര​ത്തി പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​തി​നെ തു​ട​ര്‍​ന്ന് നി​ര്‍​ത്തി​വ​ച്ച​ത്.

പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക്ക് ഡി​സി​സി പ്ര​സി​ഡ​ന്‍റ് കെ. പ്ര​വീ​ണ്‍​കു​മാ​ര്‍, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​ജ​യ​ന്ത്, ബിജെപി ഏ​രി​യ പ്ര​സി​ഡ​ന്‍റ് അ​നി​ല്‍ അം​കോ​ത്ത്, മ​നേ​ഷ് കു​മാ​ര്‍, യൂ​ണി​റ്റി ഫോ​ര്‍ റിം​ഗ് റോ​ഡ് ക​മ്മി​റ്റി​യു​ടെ ചെ​യ​ര്‍​മാ​ന്‍ കെ.സി. പ്ര​വീ​ണ്‍​കു​മാ​ര്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ സി. ​കെ സ​ലീ​ഷ് കു​മാ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.​

എം​എ​സ്എ​സ് ഓ​ഫീ​സ് മു​ത​ല്‍ ഡെന്‍റല്‍ കോ​ള​ജ് വ​രെ​യു​ള്ള കു​ത്ത​നെ​യു​ള്ള ഇ​റ​ക്ക​ത്തി​ല്‍ 7 മീ​റ്റ​റി​ലും ചി​ല സ്ഥ​ല​ങ്ങ​ളി​ല്‍ 5.30 മീ​റ്റ​റി​ലും റോ​ഡ് നി​ര്‍​മി​ക്കാ​നു​ള്ള അ​ധി​കൃ​ത​രു​ടെ തീ​രു​മാ​ന​ത്തി​നെ​തി​രെ പ്ര​ദേ​ശ​വാ​സി​ക​ള്‍ ന​ല്‍​കി​യ കേ​സി​നെത്തുട​ര്‍​ന്ന് കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​റോ​ട് സ്ഥ​ലം പ​രി​ശോ​ധി​ച്ച് ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. ഇ​തി​നെ തു​ട​ര്‍​ന്ന് ക​ള​ക്ട​ര്‍ ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ളെ കേ​ള്‍​ക്കു​ക​യും സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്തു. 10 മീ​റ്റ​ര്‍ വീ​തി​യി​ല്‍ റൂ​ളിം​ഗ് ഗ്രേ​ഡി​യ​ന്‍റ് ക​ണ​ക്കി​ലെ​ടു​ത്ത് റോ​ഡ് നി​ര്‍​മി​ക്ക​ണ​മെ​ന്ന് ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

പ്ര​സ്തു​ത ഉ​ത്ത​ര​വ് ഇ​പ്പോ​ഴ​ത്തെ ക​ള​ക്ട​ര്‍ റ​ദ്ദാ​ക്കി​യ​തി​നെ തു​ട​ര്‍​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളും കൗ​ണ്‍​സി​ല​ര്‍ ടി.​കെ. ച​ന്ദ്ര​നും വീ​ണ്ടും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. ഇ​തി​നെത്തുട​ര്‍​ന്ന് റോ​ഡി​ന്‍റെ ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ കോ​ട​തി സ്റ്റേ ​ചെ​യ്യു​ക​യും ചെ​യ്തു. കോ​ട​തി നി​യ​മി​ച്ച ക​മ്മീ​ഷ​ന്‍ സ്ഥ​ല​പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​നി​രി​ക്കെ​യാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം കോ​ട​തി വി​ധി​യെ കാ​റ്റി​ല്‍ പ​റ​ത്തി​ക്കൊ​ണ്ട് റോ​ഡ് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്തി​ക​ള്‍ ആ​രം​ഭി​ച്ച​ത്.

Tags : Local News Kozhikode Medical College

Recent News

Up