തലയാട് മലയോര ഹൈവേയുടെ ടാറിംഗ് പ്രവൃത്തികള്‍ പൂര്‍ത്തിയായപ്പോള്‍.
തലയാട്: വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവേകി തലയാട് മലയോര ഹൈവേയുടെ നിര്‍മാണ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലേക്ക്. രണ്ടു വലിയ വളവുകളിൽ ടാറിംഗ് ഒഴിവാക്കി.
കട്ട വിരിക്കൽ പ്രവൃത്തി കഴിഞ്ഞാല്‍ ഉദ്ഘാടനം നടത്താനാണ് ആലോചന.കക്കയം, കരിയാത്തുംപാറ, മുള്ളമ്പാറ, വയലാട്, കക്കയം ഡാം,തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന പ്രധാനപ്പെട്ട റോഡാണിത്.
ഗതാഗതം കൂടുതല്‍ സൗകര്യപ്രദവും സുഗമവും ആകുന്നതോടെ ഈ ഭാഗത്ത് വലിയ രീതിയിലുള്ള വികസന സാധ്യതകളാണുള്ളത്. കഴിഞ്ഞ മഴക്കാലത്ത് ഇരുപത്തിയാറാം മൈൽ ഭാഗങ്ങളിൽ ഉണ്ടായ മണ്ണിടിച്ചിൽ പ്രവൃത്തി വൈകുന്നതിനു കാരണമായിരുന്നു.
പിന്നീട് കാലാവസ്ഥ അനുകൂലമായതോടെ പ്രവൃത്തി വേഗത്തിലാക്കി. 9.9 കിലോമീറ്റർ ദൂരമുള്ള തലയാട് – മലപ്പുറം റീച്ചിന് 57.95 കോടി രൂപയാണ് അനുവദിച്ചത്. 12 മീറ്റർ വീതിയിലാണ് ഹൈവേ നിർമാണം.
Tags : Local News Nattuvishesham Kozhikode