x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി ഇ​ടി​ച്ച് ത​ണ​ല്‍​മ​രം റോ​ഡി​ൽ വീ​ണു: ഗതാഗതം തടസപ്പെട്ടു


Published: December 24, 2025 06:09 AM IST | Updated: December 24, 2025 06:09 AM IST

പേ​രൂ​ര്‍​ക്ക​ട: ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി ഇ​ടി​ച്ച് ത​ണ​ല്‍​മ​ര​ത്തി​ന്‍റെ ശി​ഖ​ര​ങ്ങ​ള്‍ റോ​ഡി​ലേ​ക്കു വീ​ണ​തു ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​ക്കി.

തി​രു​വ​ന​ന്ത​പു​രം ഫ​യ​ര്‍‌​സ്റ്റേ​ഷ​നി​ല്‍ നി​ന്ന് സീ​നി​യ​ര്‍ ഫ​യ​ര്‍ ആ​ൻ​ഡ് റ​സ്‌​ക്യു ഓ​ഫീ​സ​ര്‍ പ്ര​ശോ​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സേ​നാം​ഗ​ങ്ങ​ളാ​യ ഷ​ഹീ​ര്‍, വി​മ​ല്‍, സു​ജി​ത്ത്, അ​രു​ണ്‍, വി​നോ​ദ് എ​ന്നി​വ​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്തു.

ഇ​ന്ന​ലെ രാ​വി​ലെ 10.30ന് ​യൂ​ണി​വേ​ഴ്‌​സി​റ്റി സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ശി​ഖ​ര​ങ്ങ​ളി​ല്‍ മു​ള്ളു​ക​ളു​ള്ള ത​ണ​ല്‍​മ​ര​ത്തി​ലേ​ക്കാ​ണ് നി​യ​ന്ത്ര​ണം​വി​ട്ട ലോ​റി ഇ​ടി​ച്ചു​ക​യ​റി​യ​ത്. ഡ്രൈ​വ​ര്‍ ചാ​ടി ര​ക്ഷ​പ്പെ​ട്ടു. കു​റ​ച്ചു മ​ര​ശി​ഖ​ര​ങ്ങ​ള്‍ ലോ​റി​യു​ടെ ഉ​ള്ളി​ലേ​ക്കു വീ​ണ​ത് ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘം നീ​ക്കം ചെ​യ്തു.

Tags : nattu vishesham Container lorry traffic disruption

Recent News

Up