x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ര്‍​പ​റേ​ഷ​ന്‍ പ​ഞ്ച​വ​ത്സ​ര പ​ദ്ധ​തി : സ്‌​കൂ​ളു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് ക​ഫേ ഒ​രു​ക്കും


Published: February 21, 2026 07:02 AM IST | Updated: February 21, 2026 07:02 AM IST

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന സ്‌​കൂ​ളു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് സ്‌​കൂ​ള്‍ ക​ഫേ ന​ട​പ്പാ​ക്ക​ണ​മെ​ന്നു കോ​ര്‍​പ​റേ​ഷ​ന്‍റെ 14–ാം പ​ഞ്ചവ​ല്‍​സ​ര പ​ദ്ധ​തി​യു​ടെ അ​ഞ്ചാം വാ​ര്‍​ഷി​ക പ​ദ്ധ​തി ക​ര​ട് രേ​ഖ​യി​ല്‍ നി​ര്‍​ദേ​ശം.

നി​ര്‍​ദേ​ശ​ങ്ങ​ള്‍ ഇ​ന്ന​ലെ ചേ​ര്‍​ന്ന കോ​ര്‍​പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ലി​ല്‍ അ​വ​ത​രി​പ്പി​ച്ചു. മു​ട്ട​ത്ത​റ സീ​വേ​ജ് ട്രീ​റ്റ്‌​മെ​ന്‍റ് പ്ലാ​ന്റി​നു സ​മീ​പം വ​ലി​യ മൃ​ഗ​ങ്ങ​ളെ മ​റ​വു​ചെ​യ്യു​ന്ന​തി​നു​ള്ള ശ്മ​ശാ​നം നി​ര്‍​മി​ക്ക​ണ​മെ​ന്നും ഉ​റ​വി​ട മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​നു ഈ ​സാ​മ്പ​ത്തി​ക വ​ര്‍​ഷം കാ​ല്‍​ല​ക്ഷം ബി​ന്നു​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്.

മ​റ്റു പ്ര​ധാ​ന നി​ര്‍​ദേ​ശ​ങ്ങ​ള്‍

അ​ജൈ​വ മാ​ലി​ന്യം സൂ​ക്ഷി​ക്കാ​ന്‍ വീ​ടു​ക​ളി​ല്‍ തു​ണി സ​ഞ്ചി വി​ത​ര​ണം ചെ​യ്യ​ണം.

വീ​ടു​ക​ളു​ടെ മേ​ല്‍​ക്കൂ​ര മാ​റ്റു​ന്ന​തി​നു​ള്ള ധ​ന​സ​ഹാ​യം 75,000 രൂ​പ​യി​ല്‍ നി​ന്ന് ഒ​രു ല​ക്ഷ​മാ​ക്കി ഉ​യ​ര്‍​ത്ത​ണം.

നി​ല​വി​ലു​ള്ള പൈ​പ്പ് ലൈ​നി​ന്റെ നീ​ള​വും വ്യാ​സ​വും കൂ​ട്ട​ണം.

ദു​ര്‍​ബ​ല വി​ഭാ​ഗ​ങ്ങ​ള്‍​ക്ക് സൗ​ജ​ന്യ വാ​ട്ട​ര്‍ ക​ണ​ക!്ഷ​ഷ​ന്‍ ന​ല്‍​ക​ണം.

ഉ​ട​മ നേ​രി​ട്ട് കൃ​ഷി ചെ​യ്യാ​ത്ത സ്ഥ​ല​ങ്ങ​ള്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്ത് ക​ര്‍ഷ​ക ഗ്രൂ​പ്പു​ക​ള്‍​ക്ക് കൈ​മാ​റ​ണം.

വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് യോ​ഗ ഹാ​ളും എ​ല്ലാ വാ​ര്‍​ഡു​ക​ളി​ലും വ​യോ​ജ​ന ക്ല​ബു​ക​ളും രൂ​പീ​ക​രി​ക്ക​ണം.

ക​ലോ​ത്സ​വ​ങ്ങ​ളി​ല്‍ ഒ​ന്നു മു​ത​ല്‍ മൂ​ന്നു വ​രെ സ്ഥാ​ന​ങ്ങ​ള്‍ നേ​ടു​ന്ന ന​ഗ​ര പ​രി​ധി​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ള്‍​ക്ക് ക്യാ​ഷ് അ​വാ​ര്‍​ഡ് ന​ല്‍​ക​ണം.

 

Tags : Local News Nattuvishesham Thiruvananthapuram

Recent News

Up