x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ടു​മ​ങ്ങാ​ട് പ​ത്താം​ക​ല്ല് വി​ഐ​പി​യി​ൽ കോ​ട​തി സ​മു​ച്ച​യം യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു


Published: February 18, 2026 07:10 AM IST | Updated: February 18, 2026 07:10 AM IST

പ​ത്താം​ക​ല്ല് വി​ഐ​പി​യി​ൽ പു​തി​യ കോ​ട​തി സ​മു​ച്ച​യം നി​ർ​മി​ക്കു​ന്ന സ്ഥ​ലം.

75 സെന്‍റ് സ്ഥലം അനുവദിച്ചു

നെ​ടു​മ​ങ്ങാ​ട്: പ​ത്താം​ക​ല്ല് വി​ഐ​പി​യി​ൽ കോ​ട​തി സ​മു​ച്ച​യം യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു. സ്ഥ​ല​മെ​ടു​പ്പ് സം​ബ​ന്ധി​ച്ചു നി​ല​നി​ന്ന ത​ട​സ​ങ്ങ​ൾ നീ​ങ്ങി.​അ​ഭി​ഭാ​ഷ​ക സ​മൂ​ഹ​ത്തി​ന്‍റെ നി​ര​ന്ത​ര പ്ര​യ​ത്ന​വും സ​ർ​ക്കാ​രി​ന്‍റെ അ​നു​ഭാ​വ​പൂ​ർ​വ​മു​ള്ള ന​ട​പ​ടി​ക​ളു​മാ​ണ് പു​തി​യ കോ​ർ​ട്ട് കോം​പ്ല​ക്സ് എ​ന്ന സ്വ​പ്നം സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​ത്.

അ​സൗ​ക​ര്യ​ങ്ങ​ൾ​ക്കു ന​ടു​വി​ൽ തി​ങ്ങി​ഞെ​രു​ങ്ങി​യും ചോ​ർ​ന്നൊ​ലി​ക്കു​ന്ന വാ​ട​ക​മു​റി​ക​ളി​ലു​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഒ​മ്പ​തു കോ​ട​തി​ക​ളു​ടെ ഏ​റെ​ക്കാ​ല​ത്തെ കാ​ത്തി​രി​പ്പി​നാ​ണ് ഒ​ടു​വി​ൽ ഫ​ല​മു​ണ്ടാ​കു​ന്ന​ത്.

വാ​മ​ന​പു​രം ഇ​റി​ഗേ​ഷ​ൻ പ്രോ​ജ​ക്ടി​ന്‍റെ 12 ഏ​ക്ക​ർ സ്ഥ​ല​ത്തു നി​ന്നാ​ണ് 75 സെ​ന്‍റ് ഭൂ​മി കോ​ട​തി കെ​ട്ടി​ട​ത്തി​നാ​യി വി​ട്ടു​ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ ഒ​ന്ന​ര ഏ​ക്ക​ർ സ്ഥ​ലം ടൂ​റി​സം വ​കു​പ്പി​ന്‍റെ മോ​ർ​ട്ട​ൽ ആ​രാ​മം തു​ട​ങ്ങാ​ൻ കെ​ടി​ഡി​സി​ക്കും കൈ​മാ​റി​യി​രു​ന്നു. 13 വ​ർ​ഷം മു​മ്പ് ഹൈ​ക്കോ​ട​തി സീ​നി​യ​ർ ജ​ഡ്ജ് ജ​സ്റ്റി​സ് പ​യ​സ് കു​ര്യാ​ക്കോ​സും ജി​ല്ലാ ജ​ഡ്ജി സു​ധീ​ന്ദ്ര​കു​മാ​റും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു താ​ലൂ​ക്ക് ത​ഹ​സി​ൽ​ദാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ത​യാ​റാ​ക്കി സ​ർ​ക്കാ​രി​നു ന​ൽ​കി​യ നി​വേ​ദ​ന​മാ​ണ് ഇ​പ്പോ​ൾ മ​ന്ത്രി ജി.​ആ​ർ. അ​നി​ലി​ന്‍റെ​യും നെ​ടു​മ​ങ്ങാ​ട് ബാ​ർ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളു​ടെ​യും നി​ര​ന്ത​ര പ​രി​ശ്ര​മ​ത്തി​ലൂ​ടെ ല​ക്ഷ്യം ക​ണ്ട​ത്.

ഒ​രു നൂ​റ്റാ​ണ്ടി​ല​ധി​കം പ​ഴ​ക്ക​മു​ള്ള ക​ച്ചേ​രി ന​ട​യി​ലെ പ്ര​ധാ​ന കെ​ട്ടി​ട​ത്തി​ൽ കു​ടും​ബ​കോ​ട​തി, സ​ബ് കോ​ട​തി, ര​ണ്ടു മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​ക​ൾ, ര​ണ്ടു മു​ൻ​സി​ഫ് കോ​ട​തി​ക​ൾ എ​ന്നി​ങ്ങ​നെ ആ​റു കോ​ട​തി​ക​ളാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വ​നം കേ​സു​ക​ൾ​ക്കാ​യു​ള്ള ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യും പോ​ക്സോ കോ​ട​തി​യും എ​സ്‌​സി-​എ​സ്ടി കോ​ട​തി​യും ടൗ​ണി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി വാ​ട​ക​മു​റി​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ചു​മ​രു​ക​ളി​ൽ ഈ​ർ​പ്പം പി​ടി​ച്ചു റി​ക്കാ​ർ​ഡു​ക​ളും ര​ജി​സ്റ്റ​റു​ക​ളും കേ​സ് ഫ​യ​ലു​ക​ളും സൂ​ക്ഷി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. വി​ഐ​പി വ​ക സ്ഥ​ല​ത്തി​നെ​തി​രെ റോ​ഡി​നും കി​ള്ളി​യാ​റി​നു​മി​ട​യി​ൽ 48 മീ​റ്റ​ർ വീ​തി​യി​ൽ റ​വ​ന്യു പു​റ​മ്പോ​ക്ക് കൈ​യേ​റ്റ​ക്കാ​രു​ടെ പി​ടി​യി​ലാ​ണ്. ഇ​തു വീ​ണ്ടെ​ടു​ത്ത് ജു​ഡീ​ഷ​ൽ ഓ​ഫീ​സ​ർ​മാ​രു​ടെ ക്വാ​ർ​ട്ടേ​ഴ്‌​സ് നി​ർ​മാ​ണ​ത്തി​നു പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​മെ​ന്നും അ​ഭി​ഭാ​ഷ​ക​ർ ആ​വ​ശ്യ​മു​ന്ന​യി​ക്കു​ന്നു​ണ്ട്.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Up