x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി​ൽ​വ​ർ​ലൈ​ൻ മ​ഞ്ഞ​ക്കു​റ്റി സ്ഥാ​പി​ക്കാ​നെ​ത്തി​യ​വ​രെ ത​ട​ഞ്ഞ​വ​ർ​ക്ക് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു


Published: February 15, 2026 03:32 AM IST | Updated: February 15, 2026 03:32 AM IST

കു​ന്ന​ന്താ​നം: മാ​ട​പ്പ​ള്ളി​യി​ലും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലും സി​ൽ​വ​ർ ലൈ​നി​നു​വേ​ണ്ടി മ​ഞ്ഞ​ക്കു​റ്റി സ്ഥാ​പി​ക്കാ​ൻ വ​ന്ന പോ​ലീ​സ് സം​ഘ​ത്തെ പ്ര​തി​രോ​ധി​ച്ച​തി​ന്‍റെ പേ​രി​ൽ തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ പ്ര​തി​ക​ളാ​യ മു​ൻ എം​എ​ൽ​എ ജോ​സ​ഫ് എം. ​പു​തു​ശേ​രി അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് ച​ങ്ങ​നാ​ശേ​രി ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു.

2022 മാ​ർ​ച്ച് 17നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​ത്. കെ - ​റെ​യി​ൽ സി​ൽ​വ​ർ ജ​ന​കീ​യ സ​മി​തി പ്ര​വ​ർ​ത്ത​ക​ർ മ​നു​ഷ്യ​മ​തി​ൽ തീ​ർ​ത്തു​കൊ​ണ്ടാ​ണ് മ​ഞ്ഞ​ക്കു​റ്റി സ്ഥാ​പി​ക്കാ​ൻ ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ന്ന വ​ൻ പോ​ലീ​സ് സം​ഘ​ത്തെ ചെ​റു​ത്ത​ത്. കു​റ്റി സ്ഥാ​പി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നു വ​ന്ന​തോ​ടെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത അ​തി​ക്ര​മ​ത്തി​നാ​ണ് പോ​ലീ​സ് മു​തി​ർ​ന്ന​ത്. വീ​ട്ടു​പ​ടി​ക്ക​ൽ മ​ക​ളു​മാ​യി നി​ന്ന് റോ​സി​ലി​ൻ ഫി​ലി​പ്പി​നെ വ​ലി​ച്ചി​ഴ​ച്ചു കൊ​ണ്ടു​പോ​കു​ന്ന ചി​ത്രം ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു.

ഇ​തേ തു​ട​ർ​ന്നാ​ണ് 28 പേ​രെ പ്ര​തി​ക​ളാ​ക്കി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഇ​തി​ൽ മൂ​ന്നു​പേ​ർ ആ​രാ​ണെ​ന്ന് ഇ​പ്പോ​ഴും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. കോ​ട​തി കേ​സ് പ​രി​ഗ​ണി​ച്ച ഘ​ട്ട​ത്തി​ൽ നേ​ര​ത്തേ പ്ര​തി​ക​ൾ ജാ​മ്യം എ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് കേ​സ് പ​രി​ഗ​ണി​ച്ച വേ​ള​യി​ൽ എ​ല്ലാ​വ​രും ഒ​രു​മി​ച്ച് ഹാ​ജ​രാ​കാ​ത്ത​തി​നേ തു​ട​ർ​ന്ന് 11 പേ​രു​ടെ ജാ​മ്യം​റ​ദ്ദാ​ക്കി കോ​ട​തി അ​റ​സ്റ്റ് വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് ജോ​സ​ഫ് എം. ​പു​തു​ശേ​രി അ​ട​ക്ക​മു​ള്ള​വ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്. വി. ​ജെ. ലാ​ലി, ബി. ​രാ​ധാ​കൃ​ഷ്ണ​മേ​നോ​ൻ, മി​നി കെ. ​ഫി​ലി​പ്പ്, തോ​മ​സ് ഫി​ലി​പ്പ്, കെ. ​എ​സ്. ശ​ശി​ക​ല, ത്രേ​സ്യാ​മ്മാ സി​ബി​ച്ച​ൻ, കു​ഞ്ഞു​മോ​ൻ പ​ള്ളി​പ്പ​റ​മ്പി​ൽ, ര​മ്യ വി​നോ​ദ് എ​ന്നി​വ​ർ​ക്കാ​ണ് കോ​ട​തി ഇ​ന്ന് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. അ​ഡ്വ. ബേ​സി​ൽ ജോ​സ​ഫ് ഹാ​ജ​രാ​യി.

പ​ദ്ധ​തി ത​ന്നെ പി​ൻ​വ​ലി​ച്ചു​വെ​ന്ന് പ​റ​യു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തു​ട​നീ​ളം അ​ന്യാ​യ​മാ​യി എ​ടു​ത്തി​ട്ടു​ള്ള ഇ​ത്ത​രം കേ​സു​ക​ൾ സ​ർ​ക്കാ​ർ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കെ ​റെ​യി​ൽ സി​ൽ​വ​ർ ലൈ​ൻ വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി കോ​ട്ട​യം ജി​ല്ലാ ചെ​യ​ർ​മാ​ൻ ബാ​ബു കു​ട്ട​ൻ​ചി​റ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Local News Nattuvishesham Pathanamthitta

Recent News

Up